ജിടെക് എഡ്യൂക്കേഷന്‍ അമേരിക്കയിലേക്കും ബംഗ്ലാദേശിലേക്കും വിദ്യാഭ്യാസ ശൃംഖല വിപുലപ്പെടുത്തുന്നു

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സാധാരണക്കാരായ 14 ലക്ഷത്തിലധികം ജനങ്ങള്‍ക്ക് വിവര സാങ്കേതിക രംഗത്തെ നൂതന പഠന രീതികള്‍ പരിചയപ്പെടുത്തിയ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വിദ്യാഭ്യാസ ശൃംഖല ജി.ടെക് എഡ്യൂക്കേഷന്‍ അതിന്റെ പ്രവര്‍ത്തനം അമേരിക്കയിലേക്കും ബംഗ്ലാദേശിലേക്കും വിപുലപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി ദുബായിലെ ഹയാത് റീജന്‍സി ഹോട്ടലില്‍ വെച്ച് അമേരിക്കയിലെ വിര്‍ജീനിയ ആസ്ഥാനമായുള്ള സൗത്ത് പോയിന്റ് ഡിജിറ്റല്‍ ഡയറക്ടറുമായ അഹമ്മദ് റമദാനി, ഇശ്രത് കമാല്‍ എന്നിവരുമായി ജി.ടെക് എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ മഹ്റൂഫ് മണലൊടി ധാരണ പത്രത്തില്‍ ഒപ്പുവെച്ചു.

ജി. ടെക് എഡ്യൂക്കേഷന് ഇന്ന് 18 രാജ്യങ്ങളില്‍ 512 ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. സമൂഹത്തിലെ എല്ലാ തട്ടിലുമുള്ള ജനങ്ങള്‍ക്കും ഒരു പോലെ നൂതന സാങ്കേതിക വിദ്യാഭാസം ലഭ്യമാക്കുന്ന രീതിയിലാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍. ഏകദേശം ഒരു ലക്ഷത്തിലതികം വരുന്ന പ്രവാസി മലയാളിക്ക് സാങ്കേതിക രംഗത്തെ അറിവുകള്‍ പരിചയപ്പെടുത്താന്‍ ജി.ടെകിന് കഴിഞ്ഞിടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. സാധാരണക്കാരായ ജനങ്ങള്‍ക്ക് മികച്ച പഠന സൗകര്യങ്ങള്‍ നല്‍കി വിവര സാങ്കേതിക മേഖലകളില്‍ കുടുതല്‍ മുന്നേറുവാനും ഏറെ തൊഴില്‍ സാധ്യതകള്‍ നല്‍കുവാനും ജി.ടെകിന് കഴിഞ്ഞിട്ടുണ്ടെന്ന് ചെയര്‍മാന്‍ മഹ്റൂഫ് മണലൊടി ചടങ്ങില്‍ പറഞ്ഞു.

gtec

എ .കെ ഫൈസല്‍ മലബാര്‍ ഗോള്‍ഡ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, മംസാര്‍ ഗ്രൂപ്പ് ചെയര്‍മാനും ജി.ടെക് മിഡ്ഡില്‍ ഈസ്റ്റ് റീജിയണല്‍ ഡയറക്ടറുമായ കെ.സി നൗഫല്‍, ജീനിയസ് ഗ്രൂപ്പ് ഗ്ലോബല്‍ ചെയര്‍മാന്‍ ഷാഹിദ് ചോലയില്‍, ആദില്‍ സാദിഖ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷം വിദ്യാഭ്യാസ രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ചതിന് ടൈംസ് ഓഫ് ഇന്ത്യയുടെ ''ബ്രാന്‍ഡ് 2016'' ആയി ജി -ടെകിനെ തിരഞ്ഞെടുത്തിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
G tech education now at America and Bangladesh

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്