കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് ജൈറ്റക്‌സ് വീക്കിന് തുടക്കം, മേള 22 വരെ

Google Oneindia Malayalam News

ദുബായ്: വിവര സാങ്കേതിക മേഖലകളിലേയും ഇലക്ട്രോണിക്, റോബോട്ടിക് സംവിധാനങ്ങളിലുമുള്ള അത്യാധുനിക ഉപകരണങ്ങളും ആശയങ്ങളും പരിചയപ്പെടുത്തുന്ന ജൈറ്റക്‌സ് പ്രദര്‍ശന മേളയ്ക്ക് ദുബായില്‍ തുടക്കമായി. ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിനു ശേഷം വിവിധ പവലിയനുകള്‍ അദ്ദേഹം സന്ദര്‍ശിച്ചു.

എമിഗ്രേഷന്‍ പവലിയനിലെത്തിയ ശൈഖ് ഹംദാന് ആധുനിക സംവിധാനങ്ങളെ കുറിച്ച് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡെന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാഷിദ് അല്‍ മറി പരിജയപ്പെടുത്തി. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ഈ മാസം 22 വരെയാണ് മേള അരങ്ങേറുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഏതാണ്ട് 4000 ത്തോളം കമ്പനികളാണ് മേളയില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ നിന്നുള്ള 33 ഓളം ഐടി കമ്പനികളും ഐടി സാധ്യതകള്‍ ലോകത്തിന് പരിചയപ്പെടുത്തുന്നതിനായി മേളയില്‍ പങ്കെടുക്കുന്നുണ്ട്.

dubai

സംസ്ഥാന ഐടി വകുപ്പ് സെക്രട്ടറി പി.എച്ച് കുര്യന്‍ നേത്യത്ത്വം നല്‍കുന്ന സംഘമാണ് ദുബായില്‍ നടക്കുന്ന ഈ ആഗോള സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുന്നത്. ലോകം സ്മാര്‍ട്ടാകുമ്പോള്‍ ടെക്‌നോളജിയും സ്മാര്‍ട്ടാകുന്ന കാഴ്ചയാണ് വിവിധ പവലിയനുകളില്‍ കാണാന്‍ സാധിക്കുന്നത്. സൗദിയാണ് ഈ വര്‍ഷത്തെ ഔദ്യോഗിക പാര്‍ട്ണര്‍. ജീവിത ശൈലി ആധുനിക ടെക്‌നോളജി കീഴടക്കിയിരിക്കുന്ന പുതിയ കാലഘട്ടത്തില്‍ വിവര സാങ്കേതിക മേഖലയില്‍ നിന്നുള്ള പുതിയ ഉല്‍പന്നങ്ങള്‍ അന്താരാഷ്ട്ര കമ്പനികള്‍ മേളയില്‍ പുറത്തിറക്കി.

jitex2015

വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ടെക്‌നോളജിയുമായി കോര്‍ത്തിണക്കി സേവനങ്ങള്‍ എളുപ്പത്തിലും മികച്ച രീതിയിലും ജനങ്ങള്‍ക്ക് നല്‍കാന്‍ കഴിയുമെന്ന് മേളയില്‍ പങ്കെടുക്കുന്ന വിവിധ സര്‍ക്കാര്‍ സ്ഥാപന പവലിയനുകള്‍ മനസ്സിലാക്കിത്തരുന്നു. എമിഗ്രേഷന്‍, ആര്‍.ടി.എ, കസ്റ്റംസ്, പോലീസ്, മുനിസിപ്പാലിറ്റി തുടങ്ങി ഒട്ടുമിക്ക സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മേളയില്‍ പ്രത്യേകം പവലിയനുകളുണ്ട്. സുരക്ഷാ സംവിധാനങ്ങള്‍ക്കായി സ്വന്തമായി വികസിപ്പിച്ചെടുത്ത ഡ്രോണ്‍ മുതല്‍ വാഹനങ്ങളുടെ നിയമ ലംഘനങ്ങള്‍ കണ്ടെത്താുവാനുള്ള അത്യാധുനിക റഡാര്‍ സംവിധാനത്തെ കുറിച്ച് വരെ വിവിധ വകുപ്പുകള്‍ സന്ദര്‍ശകര്‍ക്ക് വിശദീകരിച്ച് നല്‍കുന്നുണ്ട്.

സ്മാര്‍ട്ട് ബസ്സ് ഷെല്‍ട്ടറുകളും സ്മാര്‍ട്ട് മാളുകളും പൊതുഗതാഗത സംവിധാനങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന സ്മാര്‍ട്ട് വാച്ചുകളുമാണ് ആര്‍.ടി.എ പവലിയനിലെ മുഖ്യ ആകര്‍ഷണം. വിവര സാങ്കേതിക മേഖലയിലെ സാധ്യതകളെ കുറിച്ചുള്ള സെമിനാറുകളും വിദഗ്ധരുടെ പ്രത്യേക ക്ലാസുകളും മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 11 മണി മുതല്‍ വൈകീട്ട് 7 മണിവരെയാണ് പ്രദര്‍ശന സമയം.

English summary
Gitex Technology Week 2015 opens in Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X