കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അറേബ്യയില്‍ കുടുങ്ങി പോയ അബ്ദുള്‍ സത്താര്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് കരഞ്ഞു പറഞ്ഞത് ഇതായിരുന്നു

  • By Neethu
Google Oneindia Malayalam News

ബെംഗളൂരു: ഉയര്‍ന്ന ശബളത്തിന് വേണ്ടി ഗള്‍ഫ് രാജ്യത്തേക്ക് കുടിയേറിയ യുവാക്കളില്‍ ഒരാളാണ് അബ്ദുള്‍ സത്താര്‍. 23 മാസമായി സൗദി അറേബ്യയില്‍ എത്തിയ സത്താറിന് പ്രവാസി ലോകത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ഉണ്ടായത്. ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുന്ന സത്താര്‍ നാട്ടിലേക്ക് തിരിച്ച് വരാന്‍ സാധിക്കാതെ സൗദ്യയില്‍ കുടുങ്ങി പോയിരിക്കുകയാണ്.

തന്റെ ദുരനുഭവങ്ങള്‍ കരഞ്ഞ് പറഞ്ഞ്‌ക്കൊണ്ട് സത്താര്‍ ഫേസ്ബുക്കില്‍ വീഡിയോ അപ്ലോഡ് ചെയ്യുമ്പോഴാണ് സംഭവങ്ങള്‍ പുറംലോകം അറിയുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകനായ ശ്രിവാസ്ത വീഡിയോ ഷെയര്‍ ചെയ്തതോടെ സംഭവം കൂടുതല്‍ ആളുകളിലേക്കും സൗദി എംബസിയിലും അറിഞ്ഞു. പിന്നീട് സംഭവിച്ചത്...

നാട്ടിലേക്ക് തിരിച്ചെത്താന്‍

നാട്ടിലേക്ക് തിരിച്ചെത്താന്‍


മാസങ്ങളായി ശബളം പോലും ഇല്ലാത്ത അവസ്ഥയിലാണ് സത്താര്‍ കഴിയുന്നത്. ഭക്ഷണം കഴിക്കുന്നതിന് മാത്രമാണ് സ്‌പോണ്‍സര്‍ ശബളം നല്‍കുന്നത് എന്ന് പറയുന്നു.

തിരിച്ചയക്കുന്നില്ല

തിരിച്ചയക്കുന്നില്ല


23 മാസമായി സൗദിയില്‍ എത്തിയിട്ട്. അഞ്ച്് മാസത്തില്‍ കൂടുതലായി നാട്ടിലേക്ക് വരുന്നതിന് ലീവ് അപേക്ഷ നല്‍കിയിട്ട്. എന്നാല്‍ സത്താറിനെ കമ്പനി തിരിച്ചയക്കുന്നില്ല എന്നാണ് വീഡിയോയില്‍ പറയുന്നത്.

വീഡിയോ വൈറലായി


സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ നിരവധി ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. സോഷ്യല്‍ ആക്ടിവിസ്റ്റായ ശ്രിവാസ്ത തന്റെ ഫേസ്ബുക്കില്‍ സത്താറിനെ രക്ഷിക്കുന്നതിന് വേണ്ടി വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനോട് സംസാരിക്കുകയും ചെയതു.

സത്താറിനെ അറസ്റ്റ് ചെയ്തു

സത്താറിനെ അറസ്റ്റ് ചെയ്തു


വീഡിയോ ഫേസ്ബുക്കില്‍ ഇട്ട് ശരിയല്ലാത്ത വിവരങ്ങള്‍ പുറംലോകത്തോട് അറിയിച്ചു എന്നതിന്റെ പേരില്‍ സൗദി അതോറിറ്റി സത്താറിനെ അറസ്റ്റ് ചെയ്തു.

Indian Driver Jailed In Saudi Arabia For His Cry For Help. Kundan Srivastava met Makandar's family, his wife and four children, who are begging the authorities to help them bring him home. ~The Huffington Post

Posted by Kundan Srivastava onMonday, March 21, 2016

വീഡിയോ പിന്‍വലിച്ചു


സത്താര്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേക്കാണ് പോകുന്നത് എന്ന അറിഞ്ഞതോടെ ശ്രിവാസ്ത മാപ്പ് പറഞ്ഞ് വീഡിയോ പിന്‍വലിക്കുകയായിരുന്നു.

കമ്പനി പറഞ്ഞത്

കമ്പനി പറഞ്ഞത്


അല്‍ സുറൂര്‍ യുണൈറ്റഡ് ഗ്രൂപ്‌സ് എന്ന കമ്പനിയിലാണ് സത്താര്‍ ജോലി ചെയ്യുന്നത്. ജോലിക്കാര്‍ക്ക് കൃത്യമായി ശബളം നല്‍കുന്നുണ്ടെന്നും എപ്പോള്‍ വേണമെങ്കിലും പിരിഞ്ഞ് പോകുന്നതിന് അനുവാദമുണ്ടെന്നുമാണ് കമ്പനിയുടെ വാദം.

സത്താര്‍ ജയിലില്‍

സത്താര്‍ ജയിലില്‍


വീഡിയോ ഡെലീറ്റ് ചെയ്തതിന്റെ അടുത്ത ദിവസത്തില്‍ കാരണമില്ലാതെ സത്താര്‍ വീണ്ടും അറസ്റ്റ് ചെയപ്പെട്ടു. എന്താണ് കാരണമെന്ന് ആര്‍ക്കും അറിയില്ല. സുഹൃത്തുക്കളാണ് സത്താറിന്റെ ജീവന്‍ അപകടത്തിലാണ് എന്നറിയിച്ചത്.

MEA Sushma Swaraj replied now about Abdul Sattar Makandar. I wish to meet her regarding many evidences I have.

Posted by Kundan Srivastava onMonday, March 21, 2016

ആരുണ്ട് രക്ഷിക്കാന്‍


സത്താറിനെ രക്ഷിക്കാന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി ശ്രിവാസ്ത സംസാരിച്ചിരുന്നു. സംഭവത്തിന്റെ ബാക്കി വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

English summary
An Indian migrant worker who made an emotional plea on social media about his working conditions in Saudia Arabia has been jailed, according to activists.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X