• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്ലാമോഫോബിയ; യുഎഇയില്‍ മൂന്ന് ഇന്ത്യക്കാരുടെ ജോലി പോയി, മുന്നറിയിപ്പുകള്‍ അവഗണിച്ചു

  • By Desk
Google Oneindia Malayalam News

ദുബായ്: പ്രകോപനപരമായി സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് എഴുതിയതിനെ തുടര്‍ന്ന് മൂന്ന് ഇന്ത്യക്കാര്‍ക്ക് യുഎഇയില്‍ ജോലി പോയി. ഇസ്ലാമോഫോബിയ പ്രചരിപ്പിച്ചതാണ് വിനയായത്. മതവിദ്വേഷം പരത്തുന്ന പോസ്റ്റുകള്‍ ഓണ്‍ലൈനിലിടരുതെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പ്രവാസികളെ ഓര്‍മിപ്പിച്ചിരുന്നു.

ഷെഫ് ആയി ജോലി ചെയ്യുന്ന റവാത്ത് രോഹിത്, സ്‌റ്റോര്‍ കീപ്പര്‍ സച്ചിന്‍ കിന്നിഗോളി, ഒരു ക്യാഷ് കൗണ്ടറിലിരിക്കുന്ന വ്യക്തി എന്നിവര്‍ക്കാണ് ജോലിയുടെ കാര്യത്തില്‍ അനിശ്ചിതത്വമുണ്ടായത്. ഇവരെ സസ്‌പെന്റ് ചെയ്യുകയോ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയോ ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദാംശങ്ങള്‍ ഇങ്ങനെ...

മതവിദ്വേഷം പരത്തി

മതവിദ്വേഷം പരത്തി

മതവിദ്വേഷം പരത്തുന്ന പോസ്റ്റുകള്‍ ഓണ്‍ലൈനിലിട്ടതിനെ തുടര്‍ന്ന് പത്തോളം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടതായി കഴിഞ്ഞ ദിവസം ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിവേചനപരമായതും വിദ്വേഷം പരത്തുന്നതുമായ കുറിപ്പുകള്‍ ഓണ്‍ലൈന്‍ വഴി പ്രചരിപ്പിക്കുന്നത് യുഎഇയില്‍ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. ഇക്കാര്യം ഇന്ത്യന്‍ അംബാസഡര്‍ അടുത്തിടെ പ്രത്യേകം ഓര്‍മിപ്പിച്ചിരുന്നു.

നിയമങ്ങള്‍ പാലിക്കണം

നിയമങ്ങള്‍ പാലിക്കണം

വിദ്വേഷം പരത്തുന്ന സ്വഭാവം ഇന്ത്യക്കാര്‍ ഒഴിവാക്കണമെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ താക്കീത് നല്‍കിയിരുന്നു. യുഎഇയിലെ നിയമങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം ഉണര്‍ത്തി. ദുബായില്‍ ഇറ്റാലിയന്‍ റസ്റ്ററന്റുകള്‍ നടത്തുന്ന അസാദിയ ഗ്രൂപ്പിലെ ജോലിക്കാരനാണ് രോഹിത്. ഇയാളെ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരിക്കുകയാണ്.

സ്‌റ്റോര്‍ കീപ്പര്‍ സച്ചിന്‍

സ്‌റ്റോര്‍ കീപ്പര്‍ സച്ചിന്‍

ഷാര്‍ജ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ന്യുമിക്‌സ് ഓട്ടോമേഷനില്‍ സ്‌റ്റോര്‍ കീപ്പറായി ജോലി ചെയ്യുകയാണ് സച്ചിന്‍. ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ ജോലിക്ക് എത്തരുതെന്ന് ഇയാളോട് കമ്പനി നിര്‍ദേശിച്ചു. ശമ്പളവും തടഞ്ഞു. പോലീസ് അന്വേഷണം തീര്‍ന്നാല്‍ മാത്രമേ ജോലിയില്‍ തുടരുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നും കമ്പനി അറിയിച്ചു.

മറ്റു മതങ്ങളെ...

മറ്റു മതങ്ങളെ...

മറ്റു മതങ്ങളെ അവഹേളിക്കുന്നത് അനുവദിക്കാന്‍ സാധിക്കില്ല. സോഷ്യല്‍ മീഡിയ അനാവശ്യമായി ദുരുപയോഗം ചെയ്യുകയാണിവര്‍. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ഫലം അനുഭവിക്കുമെന്നും അന്വേഷണം അവസാനിക്കും വരെ സച്ചിന് ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കില്ലെന്നും കമ്പനി ഉടമ അറിയിച്ചു.

വിശാല്‍ താക്കൂര്‍

വിശാല്‍ താക്കൂര്‍

ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്ഗാര്‍ഡ് ഗ്രൂപ്പിലെ ഒരു ജീവനക്കാരനാണ് നടപടി നേരിട്ട മറ്റൊരാള്‍. ഇയാള്‍ തുടര്‍ച്ചയായി മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ചുവെന്നാണ് ആരോപണം. വിശാല്‍ താക്കൂര്‍ എന്ന പേരിലാണ് ഫേസ്ബുക്ക് ഉപയോഗിച്ചിരുന്നതെന്നും കമ്പനി അറിയിച്ചു.

കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍

കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍

പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിശാല്‍ താക്കൂര്‍ ആരാണെന്ന് പരിശോധിച്ചുവരികയാണ്. പ്രതി നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. തങ്ങളുടെ ജീവനക്കാരന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ പൂര്‍ണമായും നിയമത്തിന് കൈമാറും. ജോലിയില്‍ നിന്ന് പിരിച്ചുവിടും. അത് കമ്പനി നിയമമാണെന്നും അധികൃതര്‍ പറഞ്ഞു.

യുഎഇയില്‍ മാത്രമല്ല

യുഎഇയില്‍ മാത്രമല്ല

യുഎഇയില്‍ മാത്രമല്ല, മറ്റു ജിസിസി രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളും വിദ്വേഷ പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് ഇന്ത്യക്കാരെ താക്കീത് നല്‍കിയിട്ടുണ്ട്. ഇത്തരം പോസ്റ്റുകള്‍ പോലീസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. മുസ്ലിം വിരുദ്ധ പോസ്റ്റിട്ട പ്രവാസി വ്യവസായി സോഹന്‍ റോയ് പിന്നീട് മാപ്പ് പറഞ്ഞത് കഴിഞ്ഞാഴ്ച വാര്‍ത്തയായിരുന്നു.

ജോയ് അറയ്ക്കലിന്റെ മരണത്തില്‍ വഴിത്തിരിവ്; മകന്‍ ദുബായ് പോലീസിനെ സമീപിച്ചു, ഒരു വ്യക്തി...ജോയ് അറയ്ക്കലിന്റെ മരണത്തില്‍ വഴിത്തിരിവ്; മകന്‍ ദുബായ് പോലീസിനെ സമീപിച്ചു, ഒരു വ്യക്തി...

സൗദി സമ്മതിച്ചു; ഇങ്ങനെ മുമ്പ് ഉണ്ടായിട്ടില്ല, രണ്ടും ഒരുമിച്ചത് തിരിച്ചടിയായി, ഇനി ശക്തമായ നടപടിസൗദി സമ്മതിച്ചു; ഇങ്ങനെ മുമ്പ് ഉണ്ടായിട്ടില്ല, രണ്ടും ഒരുമിച്ചത് തിരിച്ചടിയായി, ഇനി ശക്തമായ നടപടി

English summary
Islamophobic Posts On Social Media; Three Indians Lose Jobs in UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X