ലോകത്തെ ഏറ്റവും വിലകൂടിയ കാർ ഇനി മലയാളിക്കും സ്വന്തം! ഒമാനിൽ ആദ്യം! ഉപ്പളക്കാരൻ അബ്ദുൾ ലത്തീഫ്...

  • Posted By: ഡെന്നീസ്
Subscribe to Oneindia Malayalam

മസ്ക്കറ്റ്: ലോകത്തിലെ ഏറ്റവും വിലകൂടിയ കാറുകളിലൊന്ന് ഇനി മലയാളിക്കും സ്വന്തം. കാസർകോട് ഉപ്പള സ്വദേശി അബ്ദുൾ ലത്തീഫാണ് വിലകൂടിയ എസ് യുവി കാർ ബെന്റയ്ഗ സ്വന്തമാക്കിയിരിക്കുന്നത്. ലക്ഷ്വറി കാർ നിർമ്മാതാക്കളായ ബെന്റ്ലിയുടെ ഏറ്റവും പുതിയ എസ് യുവിയാണ് ബെന്റയ്ഗ.

താലിക്കെട്ടിന് വധു എത്തിയപ്പോൾ വരൻ അലറി വിളിച്ചു! വരനെ വേണ്ടെന്ന് വധുവും... സംഭവം വിതുരയിൽ...

'വീട്ടുകാരെ തേച്ചതിന് കൂലി കിട്ടി; രണ്ടും പോയി ചാകട്ടെ'! അപകടത്തിൽ മരിച്ച മുസ്ലീം യുവാവിനും ഹിന്ദു യുവതിക്കും നേരെ സൈബർ ആക്രമണം...

ബദർ അൽ സമ ബിസിനസ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറായ അബ്ദുൾ ലത്തീഫ് ഉപ്പള 1.25 ലക്ഷം ഒമാനി റിയാൽ നൽകിയാണ് സൂപ്പർ ലക്ഷ്വറി എസ് യുവിയായ ബെന്റയ്ഗ സ്വന്തമാക്കിയത്. ബ്രിട്ടീഷ് ലക്ഷ്വറി കാർ നിർമ്മാതാക്കളായ ബെന്റ്ലി വളരെ കുറച്ച് ബെന്റയ്ഗ മോഡലുകൾ മാത്രമേ വിപണിയിലിറക്കിയിട്ടുള്ളു.

omansuv

1.25 ലക്ഷം ഒമാനി റിയാൽ വിലയുള്ള കാറിന് ഇന്ത്യയിൽ ആറു കോടിയോളം രൂപ വില വരും. ലോകത്ത് ഏറ്റവും വേഗത്തിൽ കുതിക്കുന്ന എസ് യുവി കൂടിയാണ് ബെന്റയ്ഗ. മണിക്കൂറിൽ 301 കിലോമീറ്ററാണ് ബെന്റയ്ഗയുടെ പരമാവധി വേഗം.

മേശ തുടക്കാൻ നിന്ന ഹിന്ദിക്കാരൻ വന്നത് ആഢംബര കാറിൽ! സമ്മാനമായി വജ്രങ്ങളും! തിരുവനന്തപുരം ഞെട്ടി...

4.1 സെക്കൻഡിൽ 100 കിലോമീറ്റർ വേഗം കൈവരിക്കുന്ന ബെന്റയ്ഗ ആഢംബരത്തിന്റെ പര്യായമായാണ് അറിയപ്പെടുന്നത്. വേഗത്തിന് പുറമേ കാറിനുള്ളിലെ ലക്ഷ്വറി ഫീച്ചേഴ്സാണ് ബെന്റയ്ഗയെ ശ്രദ്ധേയമാക്കുന്നത്. ഒമാനിൽ ബെന്റയ്ഗ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനും അബ്ദുൾ ലത്തീഫാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
malayali owned bentley bentayaga suv in oman.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്