കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് എമിഗ്രേഷന്റെ രണ്ട് സേവന കേന്ദ്രങ്ങളില്‍ ഇനി മുതല്‍ പുതിയ പ്രവര്‍ത്തി സമയം

Google Oneindia Malayalam News

ദുബായ്: ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്സ് അഫയേഴ്സ് ( ജി ഡി ആര്‍ എഫ് എ ) ഉപഭോക്തൃകള്‍ക്ക് കുടുതല്‍ മികച്ച സേവനം നല്‍കുന്നതിന്റെ ഭാഗമായി രണ്ട് സേവന കേന്ദ്രങ്ങളിലെ പ്രവര്‍ത്തി സമയങ്ങളില്‍ പുതിയ സമയക്രമം പ്രഖ്യാപിച്ചു. ദുബായ് ദേരയിലെ ഡനാറ്റ ഓഫിസിലെ കേന്ദ്രത്തിലും, ഫെസ്റ്റിവല്‍ സിറ്റിയിലെ വകുപ്പിന്റെ ഓഫീസിലെയും പ്രവര്‍ത്തി സമയങ്ങളിലാണ് പുതിയ സമയം ക്രമം നിലവില്‍ വന്നിരിക്കുന്നത്.

ഈ രണ്ട് ഓഫീസിലും ഇനി മുതല്‍ രാവിലെ 7;30 മുതല്‍ വൈകുന്നേരം 4 മണി വരെ സേവനം ലഭ്യമാകുമെന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്സ് അഫയേഴ്സ് തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് റാശിദ് അല്‍ മറി മലയാള മാധ്യമങ്ങള്‍ക്കുള്ള വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. ഈ മാസം രണ്ടാം തിയ്യതി മുതലാണ് പ്രവര്‍ത്തി സമയങ്ങളിലെ പുതിയ ക്രമം നിലവില്‍ വന്നത്. വകുപ്പിന് ദുബായിലെ വിവിധ ഭാഗങ്ങളിലായി 18 ഉപഭോക്തൃ കേന്ദ്രങ്ങളാണുള്ളത്.

dubaiemigration

എന്നാല്‍ ഇതില്‍ ദുബായ് രാജ്യാന്തര എയര്‍പോര്‍ട്ട് മൂന്നിലെ ആഗമന ഭാഗത്തെ ഓഫീസ് എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കും. സ്മാര്‍ട്ട് അപ്ലിക്കേഷന്‍ വഴിയും വെബ്‌സൈറ്റ് വഴിയും ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സ്മാര്‍ട്ട് സേവനങ്ങള്‍ നല്‍കുന്ന രീതികളെ പ്രോത്സാഹിപ്പിച്ച് പൊതു ഇടപാടുകള്‍ സുഗമമാക്കുന്നതിനാണ് വകുപ്പ് ശ്രദ്ധ ചെലുത്തുന്നത്. ഇത് ഉപഭോക്താക്കളുടെ സമയവും പ്രയത്‌നവും സംരക്ഷിക്കുമെന്നും സേവനങ്ങള്‍ കുടുതല്‍ വേഗത്തിലാക്കുമെന്നും വകുപ്പ് തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് റാശിദ് അല്‍ മറി പറഞ്ഞു. കുടുതല്‍ അന്വേഷണങ്ങള്‍ക്ക് വകുപ്പിന്റെ സേവന വിഭാഗമായ ആമിര്‍ ടോള്‍ഫ്രീ നമ്പറായ 8005111 ബന്ധപ്പെടാവുന്നതാണ്. വകുപ്പിന്റെ സോഷ്യല്‍ മിഡിയകളില്‍ കൂടിയും വിവരങ്ങള്‍ ലഭ്യമാകും.

English summary
New timings for Dubai emigration service centres
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X