കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പലസ്തീന്‍ കത്തുന്നു; ഇസ്രായേല്‍ ആക്രമണത്തില്‍ രണ്ട് മരണം, 700ലേറെ പേര്‍ക്ക് പരിക്ക്

  • By Desk
Google Oneindia Malayalam News

വെസ്റ്റ് ബാങ്ക്: ജെറൂസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കയുടെ നടപടിയില്‍ പ്രതിഷേധിച്ച് ഫലസ്തീന്റെ വിവിധ പ്രദേശങ്ങളില്‍ പടര്‍ന്നുപിടിച്ച പ്രതിഷേധങ്ങള്‍ അക്രമാസക്തമായി. സംഘര്‍ഷത്തെ തുടര്‍ന്ന് ഗസയിലുണ്ടായ ഇസ്രായേലി വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. 30ഉം 54ഉം പ്രായമുള്ള ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.

 GujaratElection2017: ഗുജറാത്ത് ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു GujaratElection2017: ഗുജറാത്ത് ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

വെസ്റ്റ്ബാങ്ക്, കിഴക്കന്‍ ജെറൂസലേം, ഗസ തുടങ്ങിയ ഫലസ്തീന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം കത്തിപ്പടരുകയാണ്. സംഘര്‍ഷങ്ങളില്‍ ഇതിനകം 767 പേര്‍ക്ക് പരിക്കേറ്റതായി റെഡ് ക്രെസന്റ് വക്താക്കള്‍ അറിയിച്ചു. ട്രംപിന്റെ പ്രഖ്യാപനത്തിനു മുമ്പുതന്നെ ഫലസ്തീന്‍ പ്രദേശങ്ങളില്‍ പ്രതിഷേധം തുടങ്ങിയിരുന്നുവെങ്കിലും വെള്ളിയാഴ്ച ജുമുഅ പ്രാര്‍ഥനയ്ക്കു ശേഷം അത് ശക്തിപ്രാപിക്കുകയായിരുന്നു. പ്രാര്‍ഥനയ്ക്കു ശേഷം സ്ത്രീകളും കുട്ടികളും അടക്കം പതിനായിരങ്ങളാണ് വിവിധ പ്രദേശങ്ങളില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. വെസ്റ്റ്ബാങ്ക്, ഹെബ്രോണ്‍, ബെത്‌ലെഹെം തുടങ്ങിയ സ്ഥലങ്ങളില്‍ ഇസ്രായേല്‍ സൈന്യം പ്രതിഷേധകര്‍ക്കെതിരേ വെടിവയ്പ്പും കണ്ണീര്‍ വാതകപ്രയോഗവും നടത്തി.

palestine

അതിനിടെ വെള്ളിയാഴ്ച രാത്രി ഗസയ്ക്കു നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഗസയിലെ 25 പേര്‍ക്ക് പരിക്കേറ്റും. ഇവരില്‍ ആറ് കുട്ടികളും ഉള്‍പ്പെടും. ആക്രമണത്തില്‍ പരിക്കേറ്റ ഒരു കുട്ടി മരണപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ വാര്‍ത്ത ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. ഗസയില്‍ നിന്നുണ്ടായ റോക്കറ്റാക്രമണത്തിന് പ്രതികാരമായാണ് വ്യോമാക്രമണം നടത്തിയതെന്നാണ് ഇസ്രായേല്‍ സൈനികരുടെ വാദം.

കഴിഞ്ഞ മൂന്ന് ദിവസമായി ഫലസ്തീനില്‍ പൊതുപണിമുടക്കിന് നേതാക്കള്‍ ആഹ്വാനം ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാം അടഞ്ഞുകിടക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസമായി കോപ ദിനം ആചരിക്കുകയാണ് ഫലസ്തീനികള്‍. അതേസമയം, അമേരിക്കന്‍ എംബസി തെല്‍ അവീവില്‍ നിന്ന് ജെറൂസലേമിലേക്ക് മാറ്റുന്ന നടപടി ഉടനുണ്ടാവില്ലെന്നും ഒന്നോ രണ്ടോ വര്‍ഷമെടുക്കുമെന്നും യു.എസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ അറിയിച്ചു.

English summary
At least two Palestinians have been killed and hundreds injured as Day of Rage protests continue across the occupied West Bank, East Jerusalem and the Gaza Strip over the US decision to recognise Jerusalem as the capital of Israel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X