സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു; പൊതുമാപ്പ് കാലാവധി റമദാന്‍ അവസാനം വരെ

  • By: Akshay
Subscribe to Oneindia Malayalam

സൗദി: സൗദി അറേബ്യയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. നിമയ ലംഘരില്ലാത്ത രാജ്യം എന്ന തലക്കെട്ടിലാണ് മൂന്ന് മാസത്തെ കാമ്പയിന്‍ നടത്തുന്നത്. കിരീടവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നാഇഫാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്.

റബജ് ഒന്നു മുതല്‍ (മാര്‍ച്ച് 29) റമദാന്‍ അവസാനം വരെയാണ് പൊതുമാപ്പ് കാലയളവ്. ഇവര്‍ക്ക് പിഴ, ശിക്ഷ, തടവ് ഇല്ലാതെ രാജ്യം വിടാം. തൊഴില്‍, ഇഖാമ (താമസ രേഖ) നിയമ ലംഘകര്‍, അതിര്‍ത്തി നിയമം ലംഘിച്ചവര്‍, ഹുറൂബ് ആക്കപ്പെട്ടവര്‍ ( ഹുറൂബ് തൊഴിലാളി ഒളിച്ചോടി എന്ന് സ്‌പോണ്‍സര്‍ സ്റ്റാറ്റസ് നല്‍കിയ വ്യക്തി) എന്നിവര്‍ക്ക് പൊതുമാപ്പ് ഉപ.ാേഗപ്പെടുത്താം.

Saudi Arabia

ഹജ്ജ് ഉംറ വിസ കാലാവധി കഴിഞ്ഞവര്‍, സന്ദര്‍ശന വിസ കാലാവധി അവസാനിച്ചവര്‍, വിസ നമ്പറില്ലാത്തവര്‍ എന്നിവര്‍ക്കും പൊതുമാപ്പ് ഉപയോഗപ്പെടുത്താം. നാട്ടിലേക്ക് പൊകുന്നവരെ വിരലടയാളം രേഖപ്പെടുത്തി രാജ്യത്തേക്ക് തിരികെ വരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തില്ല.

English summary
Saudi Arabia announced an amnesty
Please Wait while comments are loading...