കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി രാജകുമാരന്‍ സമ്പാദ്യം മുഴുവന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കി

Google Oneindia Malayalam News

റിയാദ്: സൗദിയിലെ ഏറ്റവും സമ്പന്നരില്‍ ഒരാളായ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരനാണ് തന്റെ സമ്പാദ്യം (ഏതാണ്ട് 3200 കോടി ഡോളര്‍) ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്യുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്.

സാമൂഹിക വികസനം, സ്ത്രീകളുടെ ക്ഷേമം, യുവജന ക്ഷേമം, മറ്റ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലയിലേക്കാണ് തുക ചിലവഴിക്കുക. ഇദ്ധേഹം തന്നെ ചെയര്‍മാനായ ബോര്‍ഡ് ട്രസ്റ്റ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കും.

alwaleed-saudi-prince

സൗദിയിലെ ഏറ്റവും വലിയ നിക്ഷേപ കമ്പനിയായ കിംങ്ഡം ഹോള്‍ഡിങ്ങ്‌സിന്റെ ചുമതലക്കാരനാണ് അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍. പുതിയ പദ്ധതി തികച്ചും തന്റെ സ്വകാര്യ സമ്പാദ്യത്തില്‍ നിന്നുമാണെന്നും രാജകുടുംബത്തിന് പങ്കാളിത്തമുള്ള സ്വത്തുമായി ഇതിനു ബന്ധമില്ലെന്നും രാജകുമാരന്‍ വ്യക്തമാക്കിയിട്ടുണ്ട്.

മുന്‍ സൗദി രാജാവ് അബ്ദുള്ളയുടെ മരുമകനാണ് അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍.

English summary
Saudi Arabia prince Alwaleed pledges his fortune to charity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X