കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്ലാമിനെ അപമാനിച്ച മാധ്യമപ്രവര്‍ത്തകന് ചാട്ടയടി

  • By Meera Balan
Google Oneindia Malayalam News

റിയാദ്: ഇസ്ലാം മതത്തെ അപമാനിച്ചെന്ന് ആരോപിച്ച് സൗദി കോടതി മാധ്യമപ്രവര്‍ത്തകന് പത്ത് വര്‍ഷത്തെ തടവ് ശിക്ഷയ്ക്കും ആയിരം ചാട്ടയടിയ്ക്കും വിധിച്ചു. പ്രദാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ബിബിസിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ലിബറല്‍ സൗദി നെറ്റ് വര്‍ക്ക് എന്ന വെബ്‌സൈറ്റിന്റെ ഉടമകളിലൊരാളായ റൈഫ് ബദാവിയ്ക്കാണ് കോടതി ശിക്ഷ വിധിച്ചത്.

തടവ് ശിക്ഷയ്ക്ക് പുറമെ ഒരു മില്യണ്‍ സൗദി റിയാലും പിഴയായി വിധിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ലിബറല്‍ സൗദി നെറ്റ് വര്‍ക്കില്‍ പ്രസിദ്ധീകരിയ്ക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും ഇസ്ലാംമതത്തെയും സദാചാരത്തെയും നിന്ദിയ്ക്കുന്ന തരത്തിലുള്ളവയാണെന്നാണ് കോടതി പറയുന്നത്.

Raif

2012 ലാണ് റൈഫ് അറസ്റ്റിലാകുന്നത്. 2013 ആഗസ്റ്റില്‍ കോടതി ഏഴ് വര്‍ഷത്തെ തടവിനും 600 ചാട്ടയടിയ്ക്കും വിധിച്ചിരുന്നു. വെബ്സൈറ്റില്‍ ഇസ്ലാം വിരുദ്ധ വാര്‍ത്തകളും മറ്റും പ്രസിദ്ധീകരിയ്ക്കുന്നെന്ന് ആരോപിച്ച് ചില വായനക്കാര്‍ നല്‍കിയ പരാതിന്മേല്‍ മേല്‍ക്കോടതിയാണ് കടുത്ത ശിക്ഷയ്ക്ക് വിധിച്ചത്.

മാധ്യമപ്രവര്‍ത്തകതനെതിരെ സൗദിക്കോടതി ചുമത്തിയ ശിക്ഷയെ ആംനെസ്റ്റി അപലപിച്ചു. ട്വിറ്ററിലൂടെ പ്രപാചക നിന്ദ നടത്തിയെന്നാരോപിച്ച് സൗദിയില്‍ ഒരു വര്‍ഷത്തിലധികം തടവില്‍ കഴിഞ്ഞ ഒരു മാധ്യമ പ്രവര്‍ത്തകനെ ആംനെസ്റ്റി ഉള്‍പ്പടെയുള്ള സംഘടനകള്‍ ഇടപെട്ടാണ് അടുത്തിടെ മോചിപ്പിച്ചത്.

English summary
Saudi Blogger Given 10 Years, Lashes for 'Insulting Islam'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X