വളാഞ്ചേരി നിവാസികളുടെ കൂട്ടായ്മയായ നന്മ സൗദി സംഗമം സംഘടിപ്പിച്ചു

  • Posted By:
Subscribe to Oneindia Malayalam

സൗദിയിലെ കിഴക്കന് പ്രവിശ്യയിലെ വളാഞ്ചേരി നിവാസികളുടെ കൂട്ടായ്മയായ നന്മ സൗദി സംഗമം സംഘടിപ്പിച്ചു. ദമാം റോസ് റെസ്റ്റോറന്റില്‍ വെച്ച് നടന്ന പരിപാടി അവിസ്മരണീയമായ നിമിഷങ്ങള്‍ സമ്മാനിച്ചു. നന്മയുടെ ആദ്യ സംഗമമായിരുന്നു സംഘടിപ്പിക്കപെട്ടത്. ഹൈദര്‍ പുറമണ്ണൂരിന്റെ ഖിറാഅത്തോട് കൂടി ആരംഭിച്ച പരിപാടിയില്‍ നാടിന്റെ വികസനത്തില്‍ പ്രവാസികള്‍ വഹിക്കുന്ന പങ്കിനെ കുറിച്ചും നന്മയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ചും അബ്ദുസ്സമദ് കല്ലന്‍ വിശദീകരിച്ചു.

തലൈവി മരിച്ചിട്ട് ഇന്ന് ഒരു വർഷം; മരണത്തിൽ നിഗൂഢത തുടരുന്നു, ജയയുടെ സ്വത്ത് അവസാനം ശശികലയ്ക്ക്?

വിദ്യാഭ്യാസ കായിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള വടക്കേ ഇന്ത്യന് പ്രവാസി സമൂഹത്തിലെ പ്രബല സംഘടന ആയ ഭോപാല്‍ എന്‍ ആര്‍് ഐ വെല്‍ഫെയര്‍ ഫോറം ഏര്‍പ്പെടുത്തിയ അവാര്‍ഡ് ഡോ. അബ്ദുസ്സലാമിന് സമ്മാനിച്ചു. ജുബൈലിലെ സദാഫ് ബീച്ച് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ എംബസ്സി ഫസ്റ്റ് സെക്രെട്ടറി ഡോ. ഹിഫ്സുറഹ്മാന്‍ അവാര്‍ഡ് സമ്മാനിച്ചു. ഷെഹരിയാല്‍ മുഹമ്മദ് ഖാന് അദ്ധ്യക്ഷനായിരുന്നു.

saudhi1

അല്‍ കോബാര്‍ യുനൈറ്റഡ് ഫുട്ബോള്‍ ക്ലബിന്റെ ഒന്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യു.എസ്.ജി. ബോറല്‍ ഫുട്ബോള്‍ മേളയില്‍ ആതിഥേയരായ യുനൈറ്റഡ് എഫ്.സി കിരീട ജേതാക്കളായി. ടൈബ്രേക്കറിലൂടെയായിരുന്നു വിജയികളെ കണ്ടെത്തിയത് .. ഷൂട്ടൌട്ടില്‍ രണ്ടിനെതിരെ നാലു ഗോളുകളടിച്ച് യു.എസ്.ജി ബോറല്‍ കപ്പ് ടീം യു.എഫ്.സി സ്വന്തമാക്കി.

അമേരിക്കയിലെ ഇല്ലിനോയിസ് യുനിവേഴ്സിറ്റി താരം അലി ഇബൈദും പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു.ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി ഖാലിദിയയുടെ ജഗീഷിനെ തിരഞ്ഞെടുത്തു. . വിജയികളായ യു.എഫ്.സി ടീമിന് അലി ഇബൈദും വായില്‍ സെയിത്തറും ചേര്‍ന്ന് ട്രോഫി സമാനിച്ചു. റണ്ണര്‍അപ്പായ ഖാലിദിയ എഫ്.സിക്ക് ജഷീദ് അലി റയ്ബാന്‍ ട്രാവല്‍സിന്റെ ട്രോഫി സമ്മാനിച്ചു. അല്‍ കര്‍സഫ് ഷിപ്പിംഗ് കമ്പനി സ്പോണ്‍സര്‍ ചെയ്ത കാശ് അവാര്‍ഡ് ഇരു ടീമുകള്‍ക്കും നജീം ബഷീര്‍ സമ്മാനിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Saudi get together for Valanchery natives

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്