കൗമാരത്തിലെ കുറ്റകൃത്യങ്ങള്‍ ധാര്‍മ്മികബോധത്തിന്‍റെ അഭാവം: സുഹറ മാന്പാട്

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: സന്താനങ്ങള്‍ക്ക് യഥാര്‍ത്ഥ ധാര്‍മ്മികബോധം പകര്‍ന്നുനല്‍കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയാതെ പോവുന്നത്കൊണ്ടാണ് പുതുതലമുറ അപചയങ്ങള്‍ക്കും അധാര്‍മ്മികതക്കും അടിമപ്പെട്ടുപോവുന്നതെന്ന് എം.ജി.എം. അധ്യക്ഷയും മുന്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ സുഹ്റ മമ്പാട് പ്രസ്താവിച്ചു. യു.എ.ഇ. ഇന്ത്യന്‍ ഇസ് ലാഹി സെന്‍റര്‍ വനിതവിംഗ് അല്‍ഖൂസ് അല്‍മനാര്‍ ഇസ്ലാമിക് സെന്‍ററില്‍ സംഘടിപ്പിച്ച വനിതാ സമ്മേളനത്തില്‍ 'കുളിര്‍മയേകുന്ന മക്കള്‍’ എന്ന വിഷയമവതരിപ്പിച്ചുകൊണ്ട് മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അവര്‍. ബാല്യവും കൗമാരവും വിട്ടുമാറാത്ത കുട്ടികള്‍ നടത്തുന്ന കുറ്റകൃത്യങ്ങളുടെ വാര്‍ത്തകളുമായാണ് പത്രങ്ങള്‍ ദിനേന ഇറങ്ങുന്നത്. മാതാപിതാക്കളുടെ സ്നേഹലാളന വേണ്ടത്ര ലഭിക്കാതെ വളരുന്ന മക്കള്‍ വലുതാവുമ്പോള്‍ അപരരുടെ കപടസ്നേഹം പോലും തിരിച്ചറിയാന്‍ കഴിയാത്തത്ര ദുര്‍ബലരാവുന്നു.

മറ്റ് ജന്തുമൃഗാദികള്‍ക്ക് ജനിച്ച ഉടനെ തങ്ങളുടെ അതിജീവനത്തിനുള്ള ക്രയവിക്രിയ ശേഷി കൈവരിക്കുമ്പോള്‍ മനുഷ്യര്‍ക്ക് ജനനവേളയില്‍ ദീര്‍ഘകാലപരിചരണം ആവശ്യമായിവരുന്നത് മാതാവിന്‍റെ മടിത്തട്ടില്‍നിന്നും പിതാവിന്‍റെ സാമീപ്യത്തില്‍നിന്നും അവര്‍ക്ക് ഏറെ ലഭിക്കാനുള്ളതുകൊണ്ടാണ്. മക്കള്‍ 3 വയസ്സ് വരെ കാണുന്നതും കേള്‍ക്കുന്നതും അവരുടെ പില്‍ക്കാലജീവിതത്തെ സ്വാധീനിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. അവരെ മടിയില്‍ വെച്ച് അശ്ലീലതയും അക്രമങ്ങളുടെ പരമ്പരകളും നിത്യേന കാണുന്ന രക്ഷിതാക്കള്‍ നിഷ്കളങ്കമായ പ്രകൃതത്തില്‍ വളരാനുള്ള സന്താനങ്ങളുടെ അവകാശം നിഷേധിക്കുകയാണ്. ദിവ്യബോധനം ലഭിച്ചുകൊണ്ടിരിക്കുകയും അത് ജനങ്ങള്‍ക്ക് വിശദീകരിച്ചുകൊണ്ടിരിക്കുകയും ഭരണാധിപനായും ന്യായാധിപനായും സേനാനായകനായും ഏറെ തിരക്കുകള്‍ക്കുമിടയില്‍ ജീവിച്ച അന്തിമപ്രവാചകന്‍ കുട്ടികളുമായും പേരക്കുട്ടികളുമായും നിരന്തരം സംവദിച്ചിരുന്നുവെന്നും അവരെ ലാളിക്കാന്‍ സമയം കണ്ടെത്തിയിരുന്നുവെന്നും അവര്‍ തുടര്‍ന്നു. വിട്ടുവീഴ്ചയും സഹവര്‍ത്തിത്വവും കുടുംബജീവിതത്തിന്‍റെ ആണിക്കല്ലാണെന്നും ജീവിത സ്വഭാവ വൈജാത്യങ്ങള്‍ പരസ്പരം കണ്ടറിയുന്നിടത്താണ് ബന്ധങ്ങള്‍ സുദൃഡമാവുന്നതെന്നും എം.ജി.എം. ജനറല്‍ സിക്രട്ടറിയും “അത്താണി” ജീവകാരുണ്യസംരംഭങ്ങളുടെ കാര്യദര്‍ശിയുമായ ഷെമീമ ഇസ്ലാഹിയ്യ പ്രസ്താവിച്ചു. “സന്തുഷ്ട കുടുംബം” എന്ന വിഷയമവതരിപ്പിച്ചുകൊണ്ട് പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അവര്‍. വായന എഴുതാപ്പുറം വായിക്കുന്നതിലും എഴുത്ത് കണ്ണെഴുത്തില്‍ ഒതുങ്ങിപ്പോവുകയും ഉണ്ടാക്കാനുള്ള കഴിവ് വഴക്ക് ഉണ്ടാക്കുന്നതില്‍മാത്രം ഒതുങ്ങിപ്പോവുകയും ചെയ്യുന്ന ദുരവസ്ഥയിലാണ് ഇന്നത്തെ സ്ത്രീകള്‍. സ്വഭാവ പൊരുത്തക്കേട്, അവിഹിത ബന്ധങ്ങള്‍ തുടങ്ങിയവകൂടാതെ സിനിമയ്ക്കും സോഷ്യല്‍ മീഡിയയ്ക്കും കുടുംബബന്ധങ്ങള്‍ ശിഥിലമാക്കുന്നതില്‍ വലിയ പങ്കുണ്ട്.

suharamambad

ഏഴ് വർഷത്തോളമായി നിലച്ച ചാത്തങ്കോട്ടുനട ജലവൈദ്യുത പദ്ധതിയുടെ നിർമാണ ജോലികൾ ഇന്ന് പുനരാരംഭിക്കും

മനുഷ്യബുദ്ധിയുടെ തിരിച്ചറിവും മനുഷ്യത്വത്തിന്‍റെ മേന്മയുമാണ് പാരത്രികജീവിതത്തിലുള്ള വിശ്വാസമെന്ന് പ്രമുഖ പ്രഭാഷക ആയിഷ ചെറുമുക്ക് “ഒരുങ്ങുക നാളേക്ക് വേണ്ടി” എന്ന വിഷയത്തില്‍ പ്രഭാഷണം നിര്‍വ്വഹിച്ചുകൊണ്ട് പ്രസ്താവിച്ചു. ഇഹലോകജീവിതം പരിമിതമാണെന്നും ശാശ്വതമായ ഒരു ജീവിതമുണ്ടെന്നും അവിടെ തന്‍റെ സൃഷ്ടികര്‍ത്താവിനെ കണ്ടുമുട്ടുമെന്നുള്ള ബോധ്യം മനുഷ്യനെ അവന്‍റെ കര്‍മ്മങ്ങളെയും ജീവിതവ്യവഹാരങ്ങളും നന്നാക്കിയെടുക്കാന്‍ പ്രാപ്തമാക്കും. ശിഷ്ടകാലത്തെ സന്തുഷ്ടജീവിതത്തിന് വേണ്ടി ജീവിതത്തിന്‍റെ ഒരു ചെറിയ കാലഘട്ടം പ്രവാസിയായി വിശ്രമമില്ലാതെ ഇവിടെ ചിലവഴിക്കുന്ന നാം ജനന-മരണ കാലഘട്ടത്തിലെ മുഴുവന്‍ സമയവും ലഭിച്ചിട്ടും ശാശ്വതജീവിതത്തിനുവേണ്ടി സമ്പാദിക്കാന്‍ കഴിയാതെപോവുന്നതിലും വലിയ നഷ്ടം ഇല്ലെന്ന് അവര്‍ വിശദീകരിച്ചു.“മതം: സഹിഷ്‌ണുത, സഹവര്‍ത്തിത്വം, സമാധാനം” എന്ന പ്രമേയത്തില്‍ നടക്കുന്ന കെ.എന്‍.എം. 9-ാമത് സംസ്ഥാനസമ്മേളനത്തിന്‍റെ പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ച വനിതാസമ്മേളനം യു.എ.ഇ. ഇന്ത്യന്‍ ഇസ് ലാഹി സെന്‍റര്‍ പ്രസിഡണ്ട് എ.പി. അബ്ദുസ്സമദ് (സാബീല്‍) ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍ പേര്‍സണ്‍ ശംസുന്നിസ ശംസുദ്ധീന്‍ ആദ്യക്ഷത വഹിച്ചു.

ladiesmeetphoto5

ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ ജേതാക്കള്‍ക്കുള്ള അവാര്‍ഡ്ദാനചടങ്ങ് പരീക്ഷാ കണ്‍ട്രോളര്‍ ഹുസൈന്‍ കക്കാട് നിയന്ത്രിച്ചു. സംസ്ഥാന സമ്മേളന സ്വാഗതസംഘം ചെയര്‍മാന്‍ വി.കെ. സകരിയ്യ, പി.എ. ഹുസൈന്‍ ഫുജൈറ, അബ്ദുല്‍ വാഹിദ് മയ്യേരി, റാബിയ മുഹമ്മദ്‌, എ.പി. സ്വഫിയ്യ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ശാഹിദ അബ്ദുറഹിമാന്‍ സ്വാഗതവും ഖൈറുന്നിസ അബ്ദുല്‍ വാഹിദ് നന്ദിയും പറഞ്ഞു. അല്‍ മനാറിന്‍റെ വിശാലമായ ഗ്രൗണ്ടില്‍ സ്ത്രീകളുടെ തിങ്ങിനിറഞ്ഞ സദസ്സാണ് പ്രഭാഷണങ്ങള്‍ ശ്രവിക്കാനായി എത്തിച്ചേര്‍ന്നത്.

English summary
Suhara mambad about teen-age crimes

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്