കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് വെയര്‍ഹൗസില്‍ തീപ്പിടിത്തം; ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്നു പേര്‍ വെന്തുമരിച്ചു

  • By Desk
Google Oneindia Malayalam News

ദുബായ്: ദുബായില്‍ സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന വെയര്‍ഹൗസിലുണ്ടായ തീപ്പിടിത്തത്തില്‍ അതിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്നു പേര്‍ വെന്തുമരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ നാലര മണിയോടെയായിരുന്നു സംഭവം. അല്‍ഖൂസിലെ മൂന്നാം നമ്പര്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള വെയര്‍ ഹൗസിലാണ് തിപ്പിടിത്തമുണ്ടായതെന്ന് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ മരണപ്പെട്ട ജീവനക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

റണ്ണറപ്പ് ജയിച്ചാല്‍ ചാംപ്യന്‍മാര്‍ അടങ്ങിയിരിക്കുമോ? കൊല്‍ക്കത്തയും അക്കൗണ്ട് തുറന്നു
വിവരമറിഞ്ഞ് അഗ്നിശമന സേന വെയര്‍ഹൗസിലെത്തുമ്പോഴേക്കും മറ്റ് രണ്ട് വെയര്‍ഹൗസുകളിലേക്കു കൂടി തീ വ്യാപിച്ചിരുന്നതായി ദുബയ് സിവില്‍ ഡിഫന്‍സ് വക്താവ് മുഹമ്മദ് ഹാമിദ് പറഞ്ഞു. കെട്ടിടകത്ത് സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ തീ ആളിക്കത്താന്‍ സഹായിക്കുന്നതായതിനാലാണ് തീ ഇത്രവേഗത്തില്‍ വ്യാപിച്ചതെന്ന് അദ്ദേഹം അറിയിച്ചു. അമ്പതോളം അഗ്നിശമന സൈനികര്‍ ചേര്‍ന്ന് ഏറെ നേരത്തെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാനായത്. അപ്പോഴേക്കും ആദ്യം തീപ്പിടിത്തമുണ്ടായ വെയര്‍ഹൗസ് പൂര്‍ണമായും കത്തിനശിച്ചിരുന്നു. രാവിലെ ഒന്‍പത് മണിയോടെയാണ് പൂര്‍ണമായും തീക്കെടുത്താനായതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

fire

എന്നാല്‍ രാവിലെ പത്തര മണിയോടെയാണ് കെട്ടിടകത്തിനകത്ത് മൂന്ന് ജീവനക്കാര്‍ ഉണ്ടായിരുന്നുവെന്ന വിവരം കമ്പനി ഉദ്യോഗസ്ഥര്‍ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൂന്നുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. മൃതദേഹങ്ങളെല്ലാം തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഇവ പോസ്റ്റ് മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ക്കായി ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയച്ചതായി പോലിസ് അറിയിച്ചു. തീപ്പിടുത്തമുണ്ടാവാനുള്ള കാരണമെന്തെന്ന് അന്വേഷിച്ചുവരികയാണെന്നും പോലിസ് പറഞ്ഞു.
English summary
Three sleeping workers burned to death after a fire broke out in a warehouse in Al Quoz early on Sunday. The fire was reported in the warehouse in industrial area number 3 at 4:50am, the civil defence said. The warehouse belonged to a private company
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X