മൊബൈൽ ആപ്പ് വഴി ഇനി നാട്ടിലേക്ക് പണം അയക്കാം; സംവിധാനം ഒരുക്കിയത് യുഎഇ എക്സ്ചേഞ്ച്

  • Posted By:
Subscribe to Oneindia Malayalam

അബുദാബി: ഉപഭോക്താക്കൾക്ക് പരമാവധി സൗകര്യവും സമയനേട്ടവും ഉറപ്പാക്കുന്നതിനായി സ്വന്തം മൊബൈൽ ഫോണിൽ നിന്നോ ലാപ്ടോപ്പിൽ നിന്നോ ഓൺലൈൻ വഴി പണമിടപാടുകൾ നടത്തുന്നതിനുള്ള വെബ് സൈറ്റും മൊബൈൽ ആപ്പും ഏർപ്പെടുത്തിക്കൊണ്ട് യുഎഇ എക്സ്ചേഞ്ച് ചരിത്രം കുറിക്കുന്നു. ഇവയിലൂടെ യുഎഇ യിൽ എവിടെയും ഉപയോക്താവിന് സ്വന്തം സ്ഥലത്തിരുന്നു കൊണ്ട് എക്സ്ചേഞ്ച് നിരക്കുകകൾ സദാ അറിയാനും മികച്ച സമയം നോക്കി പണമയക്കാനും കഴിയും.

യുഎഇ യിൽ നിന്ന് ലോകത്തെവിടേക്കും യുഎഇ എക്സ്ചേഞ്ച് മൊബൈൽ ആപ്പ് വഴിയോ (http://ae.uaeexchange.com) വെബ് സൈറ്റ് വഴിയോ ഒരൊറ്റ തവണ റെജിസ്റ്റർ ചെയ്താൽ തുടർന്ന് എത്ര തവണയും ഓൺലൈനിൽ പണമയക്കാൻ സഹായിക്കുന്ന വിപ്ലവകരമായ ഈ സംവിധാനം, കൂടുതൽ സൗകര്യത്തോടൊപ്പം മെച്ചപ്പെട്ട വിനിമയ നിരക്കും ഉറപ്പുനൽകുന്നു.

uaeexchangeunveilsmoneytransfermobileappandwebsite

ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകൾ സമയോചിതം പ്രയോജനപ്പെടുത്തി ഉപഭോക്താക്കളെ എന്നും പിന്തുണച്ചിട്ടുള്ള യുഎഇ എക്സ്ചേഞ്ച് ഡിജിറ്റൽ പ്രതലത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന സമൂലമായ വികസനങ്ങളുടെ ഭാഗമായിട്ടാണ് മൊബൈൽ ആപ്പും സൈറ്റും മുഖേന ഓൺലൈൻ മണി ട്രാൻസ്ഫർ ആരംഭിക്കുന്നതെന്ന് ഈ സേവനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് യുഎഇ എക്സ്ചേഞ്ച് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പ്രമോദ് മങ്ങാട് പറഞ്ഞു. തങ്ങളുടെ പ്രധാന തട്ടകമായ യുഎഇ യിൽ ഈ വലിയ സാങ്കേതിക കുതിപ്പിന് തങ്ങൾക്ക് വഴിയൊരുക്കിയ യുഎഇ സെൻട്രൽ ബാങ്കിനോട് നന്ദിയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഉപഭോക്താക്കൾക്ക് യുഎഇ യിലെ തങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ പണം ലോകത്തെവിടേക്കും യുഎഇ എക്സ്ചേഞ്ച് മൊബൈൽ ആപ്പ് അല്ലെങ്കിൽ വെബ് സൈറ്റ് വഴി അയക്കാൻ ഈ സംവിധാനം ഉപയോഗിക്കാം.

uaeexchangeunveilsmoneytransfermobileappandwebsite

പെയ്‌മെന്റ് ഗേറ്റ് വേ, ഡയറക്റ്റ് ഡെബിറ്റ് സിസ്റ്റം പോലുള്ള സംവിധാനങ്ങളാണ് ഇതിന് ഉപയോഗപ്പെടുത്തുന്നത്. ഉദ്ദേശിക്കുന്ന ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണമയക്കുന്നതിനു പുറമെ, ലോകത്തെ 165 രാജ്യങ്ങളിലെ രണ്ട് ലക്ഷത്തോളം പേ-ഔട്ട് ലൊക്കേഷനുകളിലേക്കും പണമയക്കാം. ഇടപാടിന്റെ പുരോഗതിയും ഉദ്ദിഷ്ട ലക്ഷ്യത്തിലേക്കുള്ള ഗതിയും മനസ്സിലാക്കാനുള്ള ട്രാക്കർ ഓപ്‌ഷനും എസ്.എം.എസ്, ഇമെയിൽ മെസേജിംഗും ഉണ്ട്. ഏറ്റവുമടുത്തുള്ള യുഎഇ എക്സ്ചേഞ്ച് ശാഖകളുടെ ലൊക്കേഷൻ തിരഞ്ഞുപിടിക്കാനുള്ള സംവിധാനവും ഇതിലുണ്ട്. ആപ്പിൾ, ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ലഭ്യമാകുന്ന ഈ മൊബൈൽ ആപ്പ് സമ്പൂർണ്ണ സുരക്ഷിതവുമാണ്.

English summary
Transfer money using mobile app; UAE exchange

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്