കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളികള്‍ക്ക് ആശ്വാസമായി കേരളത്തില്‍ യുഎഇ കോണ്‍സുലേറ്റിന് ഉത്തരവായി

Google Oneindia Malayalam News

ദുബായ്: യുഎഇലുള്ള മലയാളികളുടെ ഏറെ നാളെത്തെ പ്രതീക്ഷകള്‍ക്ക് വിരാമമിട്ട് കേരളത്തില്‍ യുഎഇ കോണ്‍സുലേറ്റ് ആരംഭിക്കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഉത്തരവിട്ടു. തിരുവന്തപുരത്തായിരിക്കും കോണ്‍സുലേറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. 2013 ല്‍ തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ ഇന്ത്യയിലെ യുഎഇ അംബാസഡര്‍ കേരളത്തിലെത്തി ഉമ്മന്‍ചാണ്ടിയും പ്രവാസി കാര്യ വകുപ്പ് മന്ത്രി കെ.സി ജോസഫുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു.

എന്നാല്‍ മറ്റു പല സാങ്കേതിക കാരണങ്ങളാല്‍ തീരുമാനം വൈകുകയായിരുന്നു. കേരളത്തിന് പുറമെ അയല്‍ സംസ്ഥാനങ്ങളായ കര്‍ണ്ണാടകയ്ക്കും, തമിഴ്‌നാടിനും ഏറെ പ്രയോജനം ലഭിക്കുന്നതായിരിക്കും പുതിയ കോണ്‍സുലേറ്റന്ന് യുഎഇ ലെ ഇന്ത്യന്‍ അംബാസഡര്‍ ടി.പി സീതാറാം അഭിപ്രായപ്പെട്ടു. മുംബൈയിലുള്ളതു പോലെ വലിയ സൗകര്യത്തോടെയുള്ളതായിരിക്കും തിരുവനന്തപുരത്ത് ആരംഭിക്കുന്ന കോണ്‍സുലേറ്റും. ഡല്‍ഹിലുള്ള എംബസിക്ക് പുറമെ മുംബൈയില്‍ മാത്രമാണ് യുഎഇ കോണ്‍സുലേറ്റ് നിലവിലുള്ളത്.

uaeflag

യുഎഇ യുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ ഒന്നായ ഇന്ത്യയില്‍ പുതിയ കോണ്‍സുലേറ്റ് ആരംഭിക്കുന്നതോടെ നിക്ഷേപകര്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ കാര്യങ്ങള്‍ നടത്താനാവും. 10 ലക്ഷത്തിലധികം വരുന്ന യുഎഇ മലയാളികള്‍ക്കായിരിക്കും യുഎഇ യുടെ പുതിയ തീരുമാനം ഏറെ ഗുണം ചെയ്യുക.

നിലവില്‍ സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ചെയ്യാനും വിസാ, തൊഴില്‍ സംബന്ധമായ കാര്യങ്ങള്‍ക്കും ഡല്‍ഹിയെയോ മുംബൈയിയോ ആശ്രയിക്കുന്നത് സമയ നഷ്ടത്തിനും സാമ്പത്തീക നഷ്ടത്തിനും കാരണമാകുന്നുണ്ട്. ഇനി ഇത്തരം കാര്യങ്ങള്‍ക്ക് തിരുവനന്തപുരത്തെ ആശ്രയിക്കാം എന്ന ആശ്വാസത്തിലാണ് മലയാളികള്‍. യുഎഇ യുടെ തീരുമാനത്തോടെ മറ്റ് ജി.സി.സി രാജ്യങ്ങളും തങ്ങളുടെ കോണ്‍സുലേറ്റ് കേരളത്തില്‍ ആരംഭിക്കുവാന്‍ മുന്നോട്ടു വരുമെന്നാണ് കേരളത്തിന്റെ പ്രതിക്ഷ.

English summary
UAE to establish consulate in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X