ഖത്തര്‍ ഉപരോധം ഏകപക്ഷീയവും ദുരുദ്ദേശ്യപരവുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്

  • Posted By:
Subscribe to Oneindia Malayalam

ദോഹ: സൗദി അറേബ്യയുടെ നേതൃത്വത്തില്‍ നാല് അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരേ ഏര്‍പ്പെടുത്തിയ ഉപരോധം ഏകപക്ഷീയവും മേഖലയിലെ ജനങ്ങളെ ദോഷകരമായി ബാധിക്കുന്നതുമാണെന്ന് യു.എന്‍ അന്വേഷണ റിപ്പോര്‍ട്ട്. യു.എന്നിന്റെ മനുഷ്യാവകാശങ്ങള്‍ക്കായുള്ള ഹൈക്കമ്മീഷന്‍ ഇതേക്കുറിച്ച് അന്വേഷണം നടത്തി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഖത്തറിനെതിരായ ഉപരോധത്തിനെതിരേ ശക്തമായ വിമര്‍ശനമുള്ളത്.

സര്‍ക്കാര്‍ സേവനം ഓണ്‍ലൈനിലൂടെ; താരമായി ഖത്തറിന്റെ മെട്രാഷ്-2

കഴിഞ്ഞ നവംബര്‍ 17 മുതല്‍ 24 വരെ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ഭരണാധികാരികള്‍, സംഘനടകള്‍, പൊതുജനങ്ങള്‍ തുടങ്ങി നിരവധി പേരുമായി ആശയവിനിമയം നടത്തിയ ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഖത്തറിലെ ദേശീയ മനുഷ്യാവകാശ കമ്മിറ്റി യു.എന്‍ ഏജന്‍സി അയച്ചുകൊടുത്തിട്ടുണ്ട്.

qatar

സൗദി, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് അടിച്ചേല്‍പ്പിച്ച ഉപരോധം നിയമവിരുദ്ധമാണെന്ന് യു.എന്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ട് തെളിയിക്കുന്നതായി ഖത്തര്‍ ദേശീയ മനുഷ്യാവകാശ കമ്മിറ്റി തലവന്‍ അലി ബിന്‍ സമൈക്ക് അല്‍ മര്‍രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉപരോധ രാഷ്ട്രങ്ങളുടെ നടപടി വെറും നയതന്ത്ര ഉപരോധമോ സാമ്പത്തിക ബഹിഷ്‌ക്കരണമോ മാത്രമല്ലെന്ന് സംശയത്തിനിടയില്ലാത്ത വിധം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ഇവ ഏകപക്ഷീയവും ദുരുദ്ദേശ്യപരവും ജനങ്ങളെ ദ്രോഹിക്കാന്‍ ഉദ്ദേശിച്ചുള്ളതുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഉപരോധം ഖത്തറിലെ സ്വദേശികളുടെയും പ്രവാസികളുടെയും മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്. സാമ്പത്തിക യുദ്ധണാണ് സൗദിയുടെ നേതൃത്വത്തിലുള്ള രാജ്യങ്ങള്‍ ഖത്തറിനെതിരേ പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഏഴുമാസമായി ഖത്തര്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ശരിയാണെന്ന് യു.എന്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ഉപരോധ രാഷ്ട്രങ്ങളുടെ നടപടി ഖത്തര്‍ ഭരണകൂടത്തിന് മാത്രമല്ല, ഖത്തര്‍ ജനതയ്ക്കുമെതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2017 ജൂണ്‍ അഞ്ചിനായിരുന്നു നാല് അറബ് രാജ്യങ്ങള്‍ ചേര്‍ന്ന് ഖത്തറിനെതിരേ ഉപരോധം പ്രഖാപിച്ചത്. ഖത്തര്‍ ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നു, ഇറാനുമായി നല്ല ബന്ധം പുലര്‍ത്തുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു ഇത്. എന്നാല്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന ഒരു നടപടിയും ഖത്തറിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് ഖത്തര്‍ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചയാവാമെന്ന ഖത്തറിന്റെ നിലപാടിനോട് പ്രതികരിക്കാന്‍ ഉപരോധ രാഷ്ട്രങ്ങള്‍ തയ്യാറായിട്ടില്ല,

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
un report proof saudi led blockade illegal says qatar

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്