കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവാമിയ്യയില്‍ നിന്ന് ആയിരക്കണക്കിന് ശിയാക്കളെ ഒഴിപ്പിച്ചു; സൗദിയില്‍ സംഘര്‍ഷം

  • By Desk
Google Oneindia Malayalam News

കുറ്റവാളികളും ഭീകരവാദികളുമെന്ന് മുദ്രകുത്തി കിഴക്കന്‍ മേഖലയിലെ ശിയാഭൂരിപക്ഷ പ്രദേശത്തുനിന്ന് ആയിരങ്ങളെ കുടിയൊഴിപ്പിച്ച സൗദി നടപടിയെത്തുടര്‍ന്ന് സംഘര്‍ഷം. കിഴക്കന്‍ പ്രവിശ്യയുടെ ഖത്തീഫ് ഏരിയയിലുള്ള ശിയാ പട്ടണമായ അവാമിയ്യയിലാണ് സൈനിക നടപടിയെത്തുടര്‍ന്ന് ആയിരക്കണക്കിനാളുകള്‍ വീടുകള്‍ നടഷ്‌പ്പെട്ട് തെരുവുകളില്‍ കഴിയുന്നത്.

സൈനിക നടപടിയില്‍ ആശുപത്രികള്‍, വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ ഭൂരിപക്ഷം കെട്ടിടങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചതായി ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കി.

saudiarabia

കഴിഞ്ഞ മെയ് മാസം മുതല്‍ പ്രദേശവാസികളും സുരക്ഷാ സേനയും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് അവാമിയ്യ. ഈയിടെയുണ്ടായ സംഘര്‍ഷത്തില്‍ പോലിസ് ഉദ്യോഗസ്ഥരും സിവിലിയന്‍മാരും കൊല്ലപ്പെട്ടിരുന്നു. 2011ലെ അറബ് വസന്തത്തിന്റെ കാലത്ത് ഭരണപരിഷ്‌ക്കാരങ്ങള്‍ ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനങ്ങള്‍ നടന്ന പ്രദേശം കൂടിയാണിത്. ഭീകരവാദിയെന്നാരോപിച്ച് പ്രദേശത്തെ ശിയാനേതാവായിരുന്ന നിംറ് അല്‍ നിംറിനെ കഴിഞ്ഞ വധശിക്ഷയ്ക്ക് വിധേയമാക്കിയ സൗദി നടപടിക്കെതിരേയും ഇവിടെ പ്രതിഷേധം അലയടിച്ചിരുന്നു.

32 ദശലക്ഷം വരുന്ന സൗദി ജനസംഖ്യയുടെ 10-15 ശതമാനത്തോളം വരുന്ന തങ്ങളെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്നാണ് ശിയാക്കളുടെ പ്രധാന ആരോപണം. അതേസമയം സൗദിയിലെ സുപ്രധാന എണ്ണശേഖരങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശം കൂടിയാണ് ശിയാക്കള്‍ക്ക് ശക്തിയുടെ കിഴക്കന്‍ പ്രവിശ്യ.

അവാമിയ്യയില്‍ കൂടുതല്‍ വാണിജ്യ-സാംസ്‌കാരിക സമുച്ചയങ്ങള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളാണ് പുതിയ സംഘര്‍ഷത്തിന് തുടക്കമിട്ടത്. പ്രദേശത്തെ പഴയ വീടുകള്‍, ചര്ിത്രസ്മാരകങ്ങള്‍ എന്നിവ തകര്‍ക്കുന്നതിനെതിരേ ആയിരുന്നു പ്രതിഷേധം. പ്രദേശത്തിന്റെ വികസനത്തിനു വേണ്ടിയാണ് പുതിയനിര്‍മാണ പ്രവര്‍ത്തനങ്ങളെന്നാണ് സൗദി അധികൃതരുടെ വാദം. സൈനിക നടപടിയില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ നന്നാക്കി നല്‍കണമെന്നാവശ്യപ്പെട്ടാണ് പുതിയ പ്രതിഷേധം.

http://www.aljazeera.com/video/news/2017/08/saudi-arabia-unrest-forces-thousands-homes-170813142459213.html

English summary
audi forces say they have cleared almost all of what they call
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X