• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ ദിനോസറിന്റെ തലയോട്ടിക്ക് വില 162 കോടി രൂപ; കാരണം കേട്ടാല്‍ ഞെട്ടും

Google Oneindia Malayalam News

ദിനോസറുകളെക്കുറിച്ചുള്ള കഥകളും സിനിമകളുമൊക്കെ നമ്മൾ ഒരുപാട് കേട്ടിട്ടുമുണ്ടാകും കണ്ടിട്ടുമുണ്ടാകും. ദിനോസൌറിയ എന്ന ജീവശാഖയിലെ പലതരത്തിലുള്ള ഒരു കൂട്ടം ജീവികളാണ് ഡൈനസോറുകൾ അഥവാ ദിനോസറുകൾ. 243 മുതൽ 233.23 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ട്രയാസിക് കാലഘട്ടത്തിൽ ആണ് അവ ഭൂമിയിൽ ആദ്യമായി കണ്ടത്.

ദിനോസറുകളുടെ പരിണാമത്തിന്റെ കൃത്യമായ ഉത്ഭവവും സമയവും ഇപ്പോഴും സജീവ ഗവേഷണ വിഷയമാണ്. 201.3 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ട്രയാസിക്-ജുറാസിക് വംശനാശം സംഭവിച്ചതിന് ശേഷം അവ ഭൂപ്രദേശങ്ങളിലെ പ്രധാന കശേരുകികളായി. ഇപ്പോഴും നമുക്ക് ​ഗിനോസറുകൾ ഒരു കൗതുകം തന്നെയാണ്. ഇനി പറയാൻ പോകുന്ന കാര്യം കേട്ടാൽ നിങ്ങളുടെ കൗതുകം വീണ്ടും കൂടും.

1


76 ദശലക്ഷം വര്‍ഷം പഴക്കമുള്ള ദിനോസറിന്റെ തലയോട്ടി ലേലത്തിന് എത്തുകയാണ്. അടുത്ത മാസം ആണ് ഇവ ലേലത്തിന് എത്തുന്നത്. ടൈറനോസോറസ് റെക്സിന്റെ ഫോസിലൈസ് ചെയ്ത തലയോട്ടിയാണ് ഡിസംബര്‍ 9 -ന് ന്യൂയോര്‍ക്കില്‍ തല്‍സമയ ലേലം ചെയ്യുക.
ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും സമ്പൂര്‍ണ്ണമായ തലയോട്ടികളില്‍ ഒന്നാണ് ഇത്. ലേലത്തില്‍ ഈ തലയോട്ടിക്ക് 15 മുതല്‍ 20 മില്യണ്‍ ഡോളര്‍ വരെ ലഭിക്കുമെന്നാണ് ലേലക്കമ്പനിയായ സോതെബേ പ്രതീക്ഷിക്കുന്നത്. ഇത് ഏകദേശം 162 കോടി ഇന്ത്യന്‍ രൂപ വരും.
സൗത്ത് ഡക്കോട്ടയിലെ ഹാര്‍ഡിംഗ് കൗണ്ടിയിലെ ഹെല്‍ ക്രീക്ക് ഫോര്‍മേഷനിലെ സ്വകാര്യ ഭൂമിയില്‍ നിന്നാണ് ഫോസില്‍ ഗവേഷകര്‍ ഈ തലയോട്ടി കണ്ടെത്തിയത്.

ഭര്‍ത്താവ് ഒരു തുണിപ്പാവ, കുഞ്ഞുമുണ്ട്..ഇപ്പോള്‍ ചതിച്ചെന്ന് പറഞ്ഞ് യുവതി; അമ്പരപ്പ്‌ഭര്‍ത്താവ് ഒരു തുണിപ്പാവ, കുഞ്ഞുമുണ്ട്..ഇപ്പോള്‍ ചതിച്ചെന്ന് പറഞ്ഞ് യുവതി; അമ്പരപ്പ്‌

2

നേരത്തേയും ദിനോസറുകളുടെ തലയോട്ടികള്‍ ലേലം ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ ആദ്യത്തെ ദിനോസര്‍ തലയോട്ടി ലേലം നടന്നത് 1997-ല്‍ ആണ് എന്നാണ് റിപ്പോർട്ട്. സ്യൂ എന്ന് വിളിക്കപ്പെടുന്ന ആ തലയോട്ടി അന്ന് ലേലം ചെയ്തത് 8.3 മില്യണ്‍ ഡോളറിന് ആണ്. 2020-ലും ഇതുപോലെ ഒരു ദിനോസര്‍ തലയോട്ടി ലേലം നടന്നിട്ടുണ്ട്. സ്റ്റാന്‍ എന്നെ വിളിക്കപ്പെട്ടിരുന്ന ആ തലയോട്ടി വില്‍ക്കപ്പെട്ടത് 31.8 മില്യണ്‍ ഡോളറിനാണ്.

3

ഒരു ഇരുമ്പ് പീഠവും അതില്‍ ഘടിപ്പിച്ചിരിക്കുന്ന 200 പൗണ്ട് ഭാരവും 6 അടി 7.5 ഇഞ്ച് ഉയരവുമുള്ള തലയോട്ടിയാണ് ലേലം വിളിച്ച് വിജയിക്കുന്ന വ്യക്തിക്ക് ലഭിക്കുക. ഈ തലയോട്ടിയുടെ എല്ലാ അസ്ഥികളും ഒരൊറ്റ ടി. റെക്സില്‍ നിന്നുള്ളതാണ് എന്നത് വളരെ അപൂര്‍വമായ ഒരു കാര്യമാണ്.
താടിയെല്ല് അതുപോലെ തന്നെയുണ്ട്. ഭൂരിഭാഗം ബാഹ്യ അസ്ഥികളും മുകളിലും താഴെയുമുള്ള പല പല്ലുകളും ഈ തലയോട്ടിയില്‍ ഉണ്ട്.

അവസാന നിമിഷം കല്യാണ പന്തലിലേക്ക് എത്തിയത് ശവപ്പെട്ടി..എന്നാല്‍ അടുത്ത നിമിഷം എല്ലാവരും ഞെട്ടിഅവസാന നിമിഷം കല്യാണ പന്തലിലേക്ക് എത്തിയത് ശവപ്പെട്ടി..എന്നാല്‍ അടുത്ത നിമിഷം എല്ലാവരും ഞെട്ടി

4

തലയോട്ടിയില്‍ രണ്ട് വലിയ ദ്വാരങ്ങളുണ്ട്, ഇത് മറ്റൊരു ദിനോസറുമായി ഉള്ള മൽപ്പിടിത്തത്തിന് ഇടയിസ്‍ സംഭവിച്ചതാണെന്ന് കരുതുന്നത്. . മിക്കവാറും മറ്റൊരു ടി. റെക്‌സുമായി ആയിരിക്കാം ഇത് ആക്രമണത്തില്‍ ഏര്‍പ്പെട്ടത്. ഈ ദിനോസർ എങ്ങനെയാണ് മരിച്ചതെന്ന് വിദഗ്ധര്‍ക്ക് ഉറപ്പില്ല . ദിനോസറിന്റെ പൂര്‍ണ്ണമായ അസ്ഥികൂടമല്ല തലയോട്ടി മാത്രമാണ് ലേലത്തിന്. ഇത് വളരെ അപൂർവ്വം ആയ ഒന്നാണ്..

English summary
A 76-million-year-old dinosaur skull will be auctioned next month, here is the details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X