കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂചലനമുണ്ടാകുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം; നിങ്ങളറിയേണ്ടത്

Google Oneindia Malayalam News

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പതിവാണ്. തീവ്രത കുറഞ്ഞതെങ്കിലും നിരവധി ഭൂചലനങ്ങളാണ് അടുത്തകാലത്ത് ഉണ്ടായിട്ടുള്ളത്. സംഭവിക്കുന്ന ഓരോ ഭൂചലനങ്ങളിലും ഏഷ്യയില്‍ നിന്ന് ഇന്ത്യൻ പ്ലേറ്റിനെ ഏകദേശം 47 മില്ലീമീറ്റർ‍ വീതം അകറ്റിക്കൊണ്ടിരിക്കുകയാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഭൂചലനം ഉണ്ടാകുമ്പോൾ നില്‍ക്കുന്ന സ്ഥലത്തുനിന്ന് മറ്റ് സ്ഥലങ്ങളിലേയ്ക്ക് സഞ്ചരിക്കുന്നതാണ് ഒഴിവാക്കേണ്ടത്.

വീടിനോ കെട്ടിടത്തിനോ ഉള്ളിലെങ്കിൽ

വീടിനോ കെട്ടിടത്തിനോ ഉള്ളിലെങ്കിൽ

ഭൂചലനമുണ്ടാകുമ്പോള്‍ വീടിനോ കെട്ടിടത്തിനോ ഉള്ളിലാണെങ്കിൽ‍ പെട്ടെന്ന് തന്നെ തറയിൽ കിടക്കുയാണ് വേണ്ടത്. ഭൂചലനം നിലക്കുന്നത് വരെ ഏതെങ്കിലും ഫർണിച്ചറിലോ മറ്റോ അമര്‍ത്തിപ്പിടിക്കേണ്ടതും അനിവാര്യമാണ്. ഇവയൊന്നും ലഭ്യമല്ലാത്ത സ്ഥലത്താണുള്ളതെങ്കിൽ തലയും മുഖവും കൈകൾ കൊണ്ട് മറച്ച് പിടിക്കണം. അതിന് ശേഷം മുറിയുടെ ഏതെങ്കിലും മൂലയിൽ നിൽപ്പുറപ്പിക്കേണ്ടത്. മേശയ്ക്ക് കീഴിലോ മുറിയിലെ ഏതെങ്കിലും മൂലയിലോ നിൽക്കേണ്ടത് സുരക്ഷയ്ക്ക് അനിവാര്യമാണ്.

എവിടെ നിൽക്കരുത്

എവിടെ നിൽക്കരുത്

ഗ്ലാസ്, ജനൽ‍, പുറത്തേക്കുള്ള വാതിലുകൾ, ചുവരുകൾ എന്നിങ്ങനെ പൊളിഞ്ഞ് വീഴാനോ തകർന്ന് വീഴാനോ സാധ്യതയുള്ള എല്ലാ വസ്തുുക്കൾക്കും അരികിൽ നിന്നും വിട്ടാണ് നിൽക്കുന്നതെന്ന് ഉറപ്പുവരുത്തണം. ഭൂചലനം ഉണ്ടാകുമ്പോൾ കിടക്കയിലാണ് ഉള്ളതെങ്കിൽ തലയിണയിൽ മുഖം അമർത്തി സുരക്ഷ ഉറപ്പുവരുത്തണം. അല്ലാത്ത പക്ഷം അടുത്തുള്ള സുരക്ഷിതമായ സ്ഥലത്തേയ്ക്ക് എത്രയും പെട്ടെന്ന് മാറിനിൽക്കാൻ ശ്രദ്ധിക്കണം. അടുത്തുള്ള വാതില്‍ വഴി കെട്ടിടത്തിനുള്ളിൽ നിന്ന് എളുപ്പം പുറത്തുകടക്കാന്‍ ശ്രമിക്കണം. എന്നാൽ തൊട്ടടുത്ത് വാതിലുള്ള സാഹചര്യത്തിൽ മാത്രം ഇത്തരം റിസ്കുകൾ ഏറ്റെടുക്കേണ്ടതുള്ളൂ. ഉറപ്പുള്ള ഭാഗമാണമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ ഇത്തരമൊരു മാർഗ്ഗത്തെക്കുറിച്ച് ആലോചിക്കേണ്ടതുള്ളൂ.

കെട്ടിടത്തിനുള്ളിൽ നിൽക്കുക

കെട്ടിടത്തിനുള്ളിൽ നിൽക്കുക

ഭൂചലനം നിൽക്കുന്നത് വരെ കെട്ടിടത്തിനുള്ളിൽ തന്നെ നിൽക്കുക. കെട്ടിടത്തിനുള്ളിൽ വിവിധ ദിശകളിലേയ്ക്ക് സഞ്ചരിച്ച് രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് ആളുകള്‍ക്ക് പരിക്കേൽക്കുന്നതെന്നാണ് ഗവേഷകർ‍ സാക്ഷ്യപ്പെടുത്തുന്നത്. എന്നാൽ വൈദ്യുതി പുറത്ത് വരുകയോ ഫയർ അലാം മുഴങ്ങുകയോ ചെയ്യുന്നത് മുഖവിലയ്ക്ക് എടുക്കേണ്ടത് അനിവാര്യമാണ്.

ഭൂചലനം ഉണ്ടാകുമ്പോൾ പുറത്തെങ്കിൽ

ഭൂചലനം ഉണ്ടാകുമ്പോൾ പുറത്തെങ്കിൽ

നിങ്ങൾ‍ കെട്ടിടത്തിന് പുറത്തുനിൽക്കുമ്പോഴാണ് ഭൂചലനമുണ്ടാകുന്നതെങ്കിൽ‍ നിൽക്കുന്ന സ്ഥലത്തുനിന്ന് നീങ്ങരുത്. കെട്ടിടങ്ങൾ, മരങ്ങൾ, സ്ട്രീറ്റ് ലൈറ്റ്, യൂട്ടിലിറ്റി വയറുകൾ എന്നിവയുടെ ചുവട്ടിൽ നിന്ന് മാറി നിൽക്കാന്‍ ശ്രദ്ധിക്കണം. ഒഴിഞ്ഞ സ്ഥലത്താണ് ഭൂചലനമുണ്ടാകുമ്പോള്‍ നിൽക്കുന്നതെങ്കിൽ ഭൂചലനം അവസാനിക്കുന്നത് വരെ ഇതേ നിലയിൽ തുടരണം. കെട്ടിടങ്ങള്‍ക്ക് കീഴിലേയ്ക്കോ സമീപത്തേയ്ക്കോ മാറിനിൽക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. ചുവരുകള്‍, ചില്ലുകള്‍ എന്നിവയുൾപ്പെടെയുള്ളവ തകർന്നുവീണാണ് അപകടമരണങ്ങൾ സംഭവിക്കാറുള്ളത്.

ഓടുന്ന വാഹനത്തിൽ ആണെങ്കിൽ!!

ഓടുന്ന വാഹനത്തിൽ ആണെങ്കിൽ!!

ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിലായിരിക്കെ ഭൂചലനം ഉണ്ടായാൽ പെട്ടെന്ന് വാഹനം നിർത്തി സുരക്ഷ ഉറപ്പുവരുത്തണം. എന്നാൽ‍ കെട്ടിടഘങ്ങൾക്കും മരത്തിനും സമീപത്തോ ചുവട്ടിലോ അല്ല വാഹനം നിർത്തിയിട്ടുള്ളതെന്ന് ഉറപ്പുവരുത്തേണ്ടത് സുരക്ഷയ്ക്ക് അനിവാര്യമാണ്. എന്നാൽ പാലം തകര്‍ന്ന് വീഴാൻ‍ സാധ്യതയുള്ള സ്ഥലങ്ങളിൽ വാഹനം നിർത്താതിരിക്കാൻ ശ്രദ്ധിക്കണം.

അവശിഷ്ടങ്ങൾ‍ക്കിടയിൽ കുടുങ്ങിയാൽ

അവശിഷ്ടങ്ങൾ‍ക്കിടയിൽ കുടുങ്ങിയാൽ


ഭൂചലനത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിൽ കുടുങ്ങിയാൽ തീപ്പെട്ടികൾ കത്തിക്കാൻ പാടില്ല. പെട്ടെന്ന് ചലിക്കുകയോ പൊടിയുള്ള ഭാഗത്തേയ്ക്ക് നീങ്ങുകയോ ചെയ്യരുത്. തുണി, ടവ്വൽ എന്നിവ ഉപയോഗിച്ച് മുഖം മറയ്ക്കാൻ മറക്കരുത്. പൈപ്പ് പോലുള്ള വസ്തുക്കളിൽ തട്ടി ശബ്ദമുണ്ടാക്കുകയോ വിസിൽ അടിക്കുകയോ ചെയ്താൽ രക്ഷാ പ്രവര്‍ത്തനം എളുപ്പത്തിൽ നടത്താൻ സഹായിക്കും.

English summary
Indian subcontinent has a history of earthquakes because the intensity and high frequency of earthquakes is the Indian plate driving into Asia at a rate of approximately 47 mm/year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X