മലയാളം വിക്കിപീഡിയയുടെ പതിനഞ്ചാം ജന്മദിനാഘോഷം

  • Posted By:
Subscribe to Oneindia Malayalam

2002 ഡിസംബര്‍ 21 നാണു മലയാളം വിക്കിപീഡിയ തുടങ്ങിയത്. അമേരിക്കയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശിയായ വിനോദ് എം. പി. യാണ് തുടക്കം കുറിച്ചത്. മലയാളം വിക്കിപീഡിയയുടെ പതിനഞ്ചാം വാര്‍ഷികം മലപ്പുറത്തെ വിക്കിമീഡിയരുടേയും തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാല ചരിത്രവിഭാഗത്തിന്റേയും നേതൃത്വത്തില്‍ തിരൂര്‍ മലയാളം സര്‍വ്വകലാശലയില്‍ വെച്ച് നാളെ നടക്കുന്നു. ചരിത്രകാരന്‍ എം .ആര്‍. രാഘവവാര്യര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും.

വിക്കിപീഡിയ-അറിവിന്റെ ജനാധിപത്യം, ഭാഷയും സാങ്കേതികവിദ്യയും, ഡിജിറ്റൈസേഷനും വിക്കിഗ്രന്ഥശാലയും എന്നീ വിഷയങ്ങളില്‍ യഥാക്രമം ഡോ.പി. രഞ്ജിത്ത്, ഡോ. ടി. വി സുനിത, കെ. മനോജ് എന്നിവര്‍ വിഷയമവതരിപ്പിക്കും. പിറന്നാളോഘോഷത്തോടൊപ്പം വിക്കിപഠന ശിബിരവും സംഘടിപ്പിക്കുന്നുണ്ട്. മലയാളം കമ്പ്യൂട്ടിങ്ങ്, വിക്കിപീഡിയ, ഫ്രീസോഫ്‌റ്റ്വെയര്‍ തുടങ്ങിയ വിഷയങ്ങളില്‍ ഓപ്പണ്‍ ചര്‍ച്ചയും നടക്കും.

wiki

ആര്‍ക്കും എഴുതിച്ചേര്‍ക്കാവുന്ന ഒരു സ്വതന്ത്രവിജ്ഞാനകോശം എന്ന ആശയം സ്വതന്ത്രസോഫ്റ്റ്വെയറിന്റെ പ്രചാരകനായ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ 1999-ല്‍ ആണ് മുന്നോട്ട് വെച്ചത്. വേര്‍ഡ് കണ്ണിംഗ്ഹാം വിക്കി എന്ന ആശയവും സോഫ്റ്റ്‌വെയറും ഉണ്ടാക്കി. 2002 ഡിസംബര്‍ 21മുതലാണ് മലയാളം വിക്കിപീഡിയയില്‍ ഉള്ളടക്കം ചേര്‍ക്കുവാന്‍ തുടങ്ങിയത്. 2001, ജനുവരി 15-നു ഇംഗ്ലീഷിലാണ് ആദ്യ വിക്കിപീഡിയ ജിമ്മിവെയില്‍സും ലാറി സാങറും ചേര്‍ന്ന് വിക്കിപീഡിയ തുടങ്ങുന്നത്.

malayalamwikipedia15

53,000 ല്‍ പരം ലേഖനങ്ങളും 300 ല്‍ പരം സജീവ ഉപയോക്താക്കളുമാണ് മലയാളം വിക്കിപീഡിയയില്‍ ഉള്ളത്. സാധാരണക്കാരടക്കം ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം സന്നദ്ധ സേവകരാണ് ഈ സംരഭത്തെ നയിക്കുന്നത്. ഈ സംരംഭത്തെ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഗമങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിക്കുന്നത്. മലയാളം വിക്കി പതിനഞ്ചാം വാര്‍ഷികം കുവൈത്ത്, ഡല്‍ഹി, കാസര്‍ഗോഡ്, വയനാട്, ഇടുക്കി, കോട്ടയം, കൊല്ലം, തിരുവനന്തപുരം, എന്നിവിടങ്ങളിലും നടക്കുന്നുണ്ട്. മലയാളം വിക്കിപീഡിയയില്‍ ആദ്യമായിട്ടാണ് ഒരു വാര്‍ഷികാഘോഷം പലസ്ഥലങ്ങളിലായി നടക്കുന്നത്. കാസര്‍ഗോഡ് ജില്ലയില്‍ കാഞ്ഞങ്ങാടുള്ള ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഡിസംബര്‍ 22 നാണു നടക്കുന്നത്.

1 അബു ഹാലിഫ, കുവൈറ്റ്
2 കാളിന്ദി കുഞ്ച്, നോയ്ഡ റോഡ്, ന്യൂഡല്‍ഹി
3 ഗവ. മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കോട്ടയം
4 തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വ്വകലാശാല തിരൂര്‍, മലപ്പുറം
5 ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കാഞ്ഞങ്ങാട്, കാസര്‍കോഡ് ജില്ല.
6 ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ തേവള്ളി, കൊല്ല,
7 ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പനമരം, വയനാട്
8 തൊടുപുഴ, കട്ടപ്പന എന്നിവിടങ്ങളില്‍ ഇരിട്ടി ജില്ലയില്‍

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Fifteenth birthday of malayalam wikipedia

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്