ഇന്ത്യന്‍ പെണ്‍കുട്ടികള്‍ക്ക് കിട്ടുന്ന 'സെക്‌സ് അഡൈ്വസ്'... വിവാഹത്തിന് മുമ്പ്; കേട്ടാല്‍ ഞെട്ടും

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

ഇന്ത്യ ഇപ്പോഴും സെക്‌സിന്റെ കാര്യത്തില്‍ പരമ്പരാഗതമായ ഒരുപാട് കെട്ടുപാടുകള്‍ക്കിടയില്‍ ആണ്. സെക്‌സ് എന്ന് പറയുന്നത് എന്‌തോ മോശം കാര്യമാണ് എന്നാണ് മിക്കവരുടേയും ധാരണ. എന്നാല്‍ സെക്‌സ് ചെയ്യാത്തവരായി അധികം പേരൊന്നും ഉണ്ടാവുകയും ഇല്ല.

വിവാഹപൂര്‍വ്വ ലൈംഗികത എന്നൊക്കെ പറഞ്ഞാല്‍ ഇന്ത്യയില്‍ വിലക്കപ്പെട്ട കനിയാണ്. പക്ഷേ, ലൈംഗിക പീഡനങ്ങള്‍ക്കും ബലാത്സംഗങ്ങള്‍ക്കും ശിശുപീഡനങ്ങള്‍ക്കും ഒരു കുറവും ഇല്ല.

ഇന്ത്യന്‍ പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിന് മുമ്പ് കിട്ടുന്ന 'സെക്‌സ് അഡൈ്വസുകള്‍' എന്തൊക്കെയെന്ന് കേട്ടാല്‍ ആരായാലും ഞെട്ടിപ്പോകും. ഹഫിങ്ടണ്‍ പോസ്റ്റ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ ചില പ്രതികരണങ്ങള്‍ ഇങ്ങനെയാണ്!!!

ലൈംഗികാഭിനിവേശം

ലൈംഗികത എന്ന് പറയുന്നത് മനുഷ്യന്റെ അടിസ്ഥാന വികാരങ്ങളില്‍ ഒന്നാണ്. അതിനിപ്പോള്‍ ആണെന്നോ പെണ്ണെന്നോ ഒരു വ്യത്യാസവും ഇല്ല. പക്ഷേ ഇന്ത്യയില്‍ അങ്ങനെ ആണ് കാര്യങ്ങള്‍.

ഹോര്‍മോണുകള്‍ തീരുമാനിക്കും

എത്ര വേണ്ടെന്ന് വച്ചാലും ലൈംഗികാസക്തി ഒഴിവാക്കാന്‍ പറ്റിക്കോളണം എന്നില്ല. കാരണം, എല്ലാം നിയന്ത്രിക്കുന്നത് ഹോര്‍മോണുകളാണ്. അപ്പോള്‍ പിന്നെ ആണിനും പെണ്ണിനും എന്ത് വ്യത്യാസം.

കല്യാണം കഴിച്ചാല്‍ ആകാം, അല്ലെങ്കിലോ

ലൈംഗികത എന്നത് വിവാഹത്തിന് ശേഷം മാത്രം ചെയ്യേണ്ടതാണ് എന്നാണ് ഇന്ത്യന്‍ രീതി!!! എന്നാല്‍ അത് പുരുഷന്‍മാര്‍ക്ക് അത്ര ബാധകം അല്ല കേട്ടോ...

മാറിടം വലിയത്.... അപ്പോള്‍ ബാഡ് ഗേള്‍

അനിഷ ശര്‍മ എന്ന യുവതി പങ്കുവയ്ക്കുന്നത് ഒരു സ്‌കൂള്‍ അനുഭവം ആണ്. ഒരു പെണ്‍കുട്ടിയെ ഒരു സുഹൃത്ത് ചീത്തക്കുട്ടി എന്ന് വിശേഷിപ്പിച്ചു. കാരണം ആ പെണ്‍കുട്ടിയുടെ മാറിടങ്ങള്‍ വലുതായിരുന്നു. സെക്‌സ് ചെയ്തതുകൊണ്ടാണ് വലിയ മാറിടങ്ങളുള്ളത്, അതുകൊണ്ട് ആ കുട്ടി ചീത്തക്കുട്ടിയാണ് എന്നാണത്രെ പറഞ്ഞത്!!!

കല്യാണം കല്യാണം

പുരുഷനുമായി അടുത്തിടപഴകുക എന്നത് വിവാഹത്തിന് ശേഷം മാത്രം ചെയ്യേണ്ട കാര്യമാണ് എന്നാണത്രെ റിയ ദത്ത് എന്ന യുവതിയ്ക്ക് കിട്ടിയ ഉപദേശം. ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഇംഗ്ലീഷ് ടീച്ചറാണത്രെ ഇങ്ങനെ ഒരു ഉപദേശം നല്‍കിയത്.

കൊലച്ചതിയാണത്രെ

വിവാഹത്തിന് മുമ്പ് പ്രണയമോ ശാരീരിക ബന്ധമോ ഉണ്ടാവുക എന്ന് വച്ചാല്‍ അത് രക്ഷിതാക്കളോട് ചെയ്യുന്ന കൊലച്ചതിയാണ് എന്നാണ് ദൃഷ്ടി അഗര്‍വാളിന് ഒരു കസിന്‍ നല്‍കിയ ഉപദേശം. ആ കസിന് അപ്പോള്‍ ഇങ്ങനെ ഒരു ബന്ധവും ഉണ്ടായിരുന്നത്രെ!

എളുപ്പത്തില്‍ വഴങ്ങരുത്

ഒരിക്കലും കാമുകന് എളുപ്പത്തില്‍ വഴങ്ങിക്കൊടുക്കരുത് എന്നാണത്രെ റിച്ച നിയോഗ് എന്ന കൗമാരക്കാരിക്ക് കിട്ടിയ ഉപദേശം. എന്തായാലും ആ ഉപദേശം ഗുണം ചെയ്തു എന്നാണ് റിച്ച പറയുന്നത്.

ഒരിക്കലും അരുത്

വിവാഹത്തിന് മുമ്പ് സെക്‌സിനെ കുറിച്ച് ഒരേയൊരു ഉപദേശം ആണത്രെ ഝലം ഷോഷ് എന്ന യുവതിക്ക് കിട്ടിയത്. അത് സെക്‌സ് ചെയ്യരുത് എന്നായിരുന്നത്രെ!

ബോയ് ഫ്രണ്ടുമായോ... ഒരിക്കലും അരുത്

പ്രിയ ദാസ്ഗുപ്ത എന്ന 30 കാരി പങ്കുവയ്ക്കുന്നത് തന്റെ കോണ്‍വെന്റ് സ്‌കൂളിലെ സദാചാര ക്ലാസ്സ് ആണ്. കുട്ടികളുണ്ടാകുന്നതിനെ കുറിച്ചായിരുന്നു ക്ലാസ്സ്. ഭര്‍ത്താവുമായി മാത്രം ചെയ്യേണ്ടുന്ന കാര്യം എന്നാണത്രെ വിശദീകരിച്ചത്!

കൂട്ടുകാരികളുടെ ഉപദേശം

ബോയ്ഫ്രണ്ട് എപ്പോഴെങ്കിലും അതിരുകടന്ന് പ്രണയിക്കാന്‍ നോക്കിയാല്‍ അപ്പോള്‍ തന്നെ 'നോ' പറഞ്ഞേക്കണം എന്നായിരുന്നു വര്‍ഷ എന്ന പെണ്‍കുട്ടിയ്ക്ക് കിട്ടിയ ഉപദേശം

വീട്ടുകാര്‍ അറിഞ്ഞാല്‍

പതിനൊന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ബോയ് ഫ്രണ്ടുമായി സംസാരിച്ചതിന് ബന്ധു നല്‍കിയ ഉപദേശത്തെ കുറിച്ചാണ് ജിയ ചക്രബര്‍ത്തി പറയുന്നത്. ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നായിരുന്നു ആദ്യത്തെ ചോദ്യം. അങ്ങനെയെന്തെങ്കിലും നടന്നാല്‍ വീട്ടുകാര്‍ അറിയുമെന്നും കല്യാണം നടത്തും എന്നുമായിരുന്നത്രെ ഭീഷണി.

ഭര്‍ത്താവിനെ കിട്ടില്ല

തന്റെ ബോയ്ഫ്രണ്ടിനെ കുറിച്ച് പറഞ്ഞപ്പോള്‍ അമ്മയില്‍ നിന്നുണ്ടായ അനുഭവമാണ് പൂജ കൊത്താരി വിവരിക്കുന്നത്. ഞെട്ടിക്കുന്നതായിരുന്നത്രെ അമ്മയുടെ പ്രതികരണം. ബോയ് ഫ്രണ്ട് ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുമെന്നും അങ്ങനെയെന്തെങ്കിലും സംഭവിച്ചാല്‍ കുടുംബത്തിന്റെ മാനം പോകും. തനിക്ക് മാത്രമല്ല, അനിയത്തിക്ക് പോലും ഭര്‍ത്താവിനെ കിട്ടില്ലെന്നായിരുന്നത്രെ അമ്മയുടെ പേടിപ്പെടുത്തല്‍.

English summary
Indian Women Recall The First 'Advice' They Were Given Against Having Sex Without Marrying.
Please Wait while comments are loading...