സ്‌നാപ്ചാറ്റിലൂടെ മക്‌ഡൊണാള്‍ഡ്‌സ് ജീവനക്കാരെ തിരഞ്ഞെടുക്കുന്നു..!!!

Subscribe to Oneindia Malayalam

വാഷിങ്ടണ്‍: ഇന്‍സ്റ്റന്റ് മെസേജിങ് സര്‍വീസായ സ്‌നാപ് ചാറ്റിലൂടെ അമേരിക്കന്‍ ഫാസ്റ്റ്ഫുഡ് കമ്പനിയായ മക്‌ഡൊണാള്‍ഡ്‌സ് ജീവനക്കാരെ തിരഞ്ഞെടുക്കുന്നു. അമേരിക്കയിലെ റെസ്റ്റോറന്റുകളിലേക്ക് 2,5000 പുതിയ ജീവനക്കാരെയാണ് മക്‌ഡൊണാള്‍ഡ്‌സ് സ്‌നാപ് ചാറ്റിലൂടെ തിരഞ്ഞെടുക്കുന്നതെന്ന് ചിക്കാഗോ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ മാസം മുതല്‍ സ്‌നാപ് ചാറ്റിലൂടെ മക്‌ഡൊണാള്‍ഡ്‌സ് ആപ്ലിക്കേഷന്‍സ് സ്വീകരിച്ചു തുടങ്ങി. വീഡിയോ രൂപത്തിലുള്ള ആപ്ലിക്കേഷനുകളാണ് സ്വീകരിക്കുന്നത്. സ്‌നാപ് ചാറ്റിനെ തൊഴില്‍ സംബന്ധമായ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നത് കമ്പനിക്ക് എളുപ്പമാകുമെന്നാണ് മക്‌ഡൊണാള്‍ഡ് പറയുന്നത്. 16 മുതല്‍ 24 വയസ്സു വരെയുള്ളവരാണ് സ്‌നാപ് ചാറ്റ് ഉപഭോക്താക്കളില്‍ അധികവും. സ്‌പോട്ടിഫൈ, ഹുലു എന്നീ സര്‍വ്വീസുകളെയും ഇതിനായി ഉപയോഗപ്പെടുത്താന്‍ മക്‌ഡൊണാള്‍ഡ്‌സ് ആലോചിക്കുന്നുണ്ട്.

jobveccancy

തൊഴിലന്വേഷകരോട് അവര്‍ ആയിരിക്കുന്ന സ്ഥലത്തു നിന്ന് സംസാരിക്കാന്‍ പുതിയ മാര്‍ഗ്ഗം സഹായകരമാകുന്നുവെന്ന് മക്‌ഡൊണാള്‍ഡ്‌സ് സീനിയര്‍ എച്ച്ആര്‍ എക്‌സിക്യുട്ടാവ് ജെസ് ലാങ്‌ഹോണ്‍ പറഞ്ഞു. ആപ്ലിക്കേഷന്‍ വീഡിയോ മക്‌ഡൊണാള്‍ഡ്‌സ്-സ്‌നാപ്ചാറ്റ് അക്കൗണ്ടിലാണ് അപ്‌ലോഡ് ചെയ്യേണ്ടത്. അപേക്ഷ സ്വീകരിച്ചതിനു ശേഷം അക്കൗണ്ടിലേക്ക് മക്‌ഡൊണാള്‍ഡ്‌സ് തിരികെ ഒരു ലിങ്ക് അയക്കും. ഈ ലിങ്കിലെ ഡിജിറ്റല്‍ കരിയര്‍ പേജിലെത്തി ഔദ്യോഗിക ആപ്ലിക്കേഷന്‍ ഫോം പൂരിപ്പിക്കാം.

English summary
McDonald's to hire US workers via Snapchta
Please Wait while comments are loading...