
ഈ ചിത്രത്തിലൊരു വരനും വധുവുമുണ്ട്; ഇവരുടെ വിവാഹ മോതിരം കാണാനില്ല, 9 സെക്കന്‍ഡില്‍ കണ്ടെത്തണം
ഒപ്ടിക്കല്‍ ചിത്രങ്ങള്‍ നമുക്ക് തരുന്ന ചലഞ്ചുകള്‍ ഒരല്‍പ്പം കടുപ്പമേറിയതാണ്. ഇത് പലപ്പോഴും നമ്മുടെ ബുദ്ധിശക്തിക്ക് സഹായകരമാകാറുണ്ട്. ഈ ചിത്രങ്ങള്‍ പക്ഷേ ശരാശരി ബുദ്ധിയുള്ളവരെയും, ഏകാഗ്രത കുറഞ്ഞവരെയും ശരിക്കും ബുദ്ധിമുട്ടിക്കും. ഇവ ഉണ്ടാക്കുന്നത് തന്നെ നമ്മുടെ ചിന്താശേഷിയെ പ്രവര്‍ത്തിപ്പിക്കുക എന്ന അര്‍ത്ഥത്തിലാണ്.
ഓരോ ചിത്രങ്ങളും അതുപോലെ വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്. പല വിഭാഗങ്ങളില്‍ വരുന്ന ഒപ്ടിക്കല്‍ ചിത്രങ്ങളുണ്ട്. സൈക്കോ അനാലിസിസ്, ബ്രെയിന്‍ ടീസര്‍ എന്നിവയൊക്കെ ഇതില്‍ വരുന്നതാണ്. നമ്മുടെ മുന്നില്‍ ഇന്നുള്ളത് അത്തരമൊരു ചിത്രമാണ്. കുറച്ച് വ്യത്യസ്തമായ ഈ ചിത്രത്തില്‍ എന്ത് രഹസ്യമാണ് ഉള്ളതെന്ന് നമുക്കൊന്ന് പരിശോധിക്കാം...

image credit: jagran josh
ഇതൊരു ഫണ്‍ പസിലാണ്. അതുകൊണ്ട് റിലാക്‌സ് ചെയ്ത് പോകാം എന്നൊന്നും ആരും കരുതേണ്ട. നിങ്ങള്‍ ഈ ചിത്രത്തില്‍ കണ്ടെത്തേണ്ടത് ഒരു മോതിരമാണ്. ഈ ചിത്രത്തില്‍ ഒരു വിവാഹം നടക്കാന്‍ പോവുകയാണ്. പക്ഷേ ഈ മോതിരം കാണാനില്ല. ഈ ചിത്രത്തില്‍ എവിടെയോ വീണ് കിടപ്പുണ്ട് ആ മോതിരം. ഒളിപ്പിച്ച് വെച്ചതാണെന്ന് പറഞ്ഞാലും കുഴപ്പമില്ല. ഈചിത്രത്തില്‍ കുറേ ആളുകള്‍ ഉണ്ട്. പക്ഷേ മോതിരമെവിടെയും കാണാനില്ല. വൈക്കോല്‍ കൂനയില്‍ സൂചി തിരയുന്നത് പോലെയായിരിക്കും ഈ മോതിരം ഇതിനുള്ളില്‍ നിന്ന് കണ്ടെത്തുക എന്നത്.

ഈ ചിത്രത്തിലൊരു പാമ്പാട്ടിയുണ്ട്; ഇയാളുടെ പാമ്പിനെ കണ്ടെത്താമോ? 5 സെക്കന്ഡ് തരാം
ഈ വിവാഹ ചിത്രത്തില്‍ ആരൊക്കെയുണ്ടെന്ന് ആദ്യം പരിശോധിക്കാം. വിവാഹമാണ് നടക്കുന്നത്. വധു-വരന്മാര്‍ വിവാഹത്തിനായി ഒരുങ്ങി നില്‍ക്കുകയാണ്. ഒപ്പം ഒരു പള്ളി വികാരിയുമുണ്ട്. ഒരു ക്രിസ്ത്യന്‍ വിവാഹമാണ് നടക്കുന്നത്. ഒരു വിദേശ രാജ്യത്ത് നടക്കുന്നതാണിതെന്നും നമുക്ക് മനസ്സിലാവും. എന്നാല്‍ വധുവിന്റെ മുഖത്തേക്ക് നോക്കൂ. അവര്‍ കടുത്ത ദേഷ്യത്തിലാണ്. തലയ്ക്ക് കൈയ്യും വെച്ച് നില്‍ക്കുകയാണ് വധു. അവരാകെ നാണംകെട്ട് നില്‍ക്കുകയാണ്. ഇയാളെ കൊണ്ട് തോറ്റു എന്നും പറയുന്നുണ്ടാവും. മോതിരം കാണാനില്ല എന്നത് തന്നെയാണ് പ്രധാന പ്രശ്‌നം.

മഞ്ഞുമൂടിയ ഡെസ്റ്റിനേഷനുകള്‍ പൊളിയാണ്: വിദേശത്തേക്കൊന്നും പോകേണ്ട, ഈ സ്ഥലങ്ങള്‍ നോക്കിവെച്ചോളൂ
ഇനി വരനെ നോക്കാം. ഇയാളാണെങ്കില്‍ കടുത്ത ദേഷ്യത്തിലാണ്. എന്തിനാണ് ദേഷ്യപ്പെടുന്നതെന്ന് പറയാം. ക്രിസ്ത്യന്‍ വിവാഹത്തില്‍ വരനൊപ്പം എപ്പോഴും ബെസ്റ്റ് മാനുണ്ടാവും. വരനെ അനുഗമിക്കുന്നയാളാണ് ഇത്. ഇയാളാണ് മോതിരം കൈവശം വെക്കുക. തുടര്‍ന്ന് വിവാഹ സമയത്ത് വരന് നല്‍കുന്നതാണ് രീതി. തുടര്‍ന്ന് പള്ളി വികാരം വിവാഹത്തിന്റെ പ്രാര്‍ത്ഥനകള്‍ ചൊല്ലും. അതിന് ശേഷം ഇവരെ ഭാര്യയും ഭര്‍ത്താവുമായി പ്രഖ്യാപിക്കും. താലികെട്ടും ഇതിനിടയില്‍ നടക്കും. ഇവിടെ പ്രശ്‌നമെന്തെന്നാല്‍ ഈ മോതിരമില്ലാതെ വിവാഹം നടക്കില്ല എന്നതാണ്.

ഈ മോതിരം കിട്ടാനായി വധുവും, പള്ളി വികാരിയും കാത്തിരിക്കുകയാണ്. അതുപോലെ വരനും മോതിരം ആവശ്യമാണ്. എന്നാല്‍ ബെസ്റ്റ് മാനില്‍ നിന്ന് ഈ മോതിരം നഷ്ടമായിരിക്കുകയാണ്. പക്ഷേ ഈ ചിത്രത്തില്‍ എവിടെയോ ആ മോതിരമുണ്ട്. ബെസ്റ്റ് മാന്‍ ബെറ്റര്‍ ഹറി ആന്‍ഡ് ഫൈന്‍ഡ് ദ വെഡ്ഡിംഗ് റിംഗ് എന്നാണ് ഈ ചിത്രത്തിന്റെ പേര്. നിങ്ങളുടെ ബുദ്ധിശക്തി വേറെ ലെവലാണെങ്കില്‍ ഈ മോതിരം എളുപ്പത്തില്‍ കണ്ടെത്താം. അതിലൂടെ നിങ്ങളുടെ ഐക്യു ലെവല്‍ കണ്ടെത്തുകയും ചെയ്യാം. വേഗം തന്നെ ആ മോതിരം കണ്ടെത്താന്‍ ശ്രമിക്കൂ.

image credit: jagran josh
യുഎസ്സില് അന്യഗ്രഹ ജീവികള് എത്തും; 3 നാള് മാത്രം.... ബാബാ വംഗയ്ക്ക് സമാനം ഈ 3 പ്രവചനങ്ങള്
നിങ്ങളുടെ മുന്നിലുള്ളത് വെറും 9 സെക്കന്‍ഡാണ്. അതിനുള്ളില്‍ ആ മോതിരം നിങ്ങള്‍ കണ്ടെത്തി കൊടുക്കണം. ഇല്ലെങ്കില്‍ വിവാഹം മുടങ്ങി പോകാന്‍ തന്നെ സാധ്യതയുണ്ട്. വേഗം ഒന്ന് ചിത്രത്തിലൂടെ കണ്ണോടിച്ച് നോക്കൂ. നിങ്ങളുടെ സമയം ഇതാ അവസാനിച്ചിരിക്കുകയാണ്. ഇനി മോതിരം കണ്ടെത്താന്‍ ഞങ്ങളും സഹായിക്കാം. ചിത്രത്തിലെ വിവാഹ പന്തലിന് മുകളിലായിട്ടുള്ള അലങ്കാര പണികളിലേക്ക് ഒന്ന് ശ്രദ്ധിച്ച് നോക്കൂ. പാര്‍ട്ടി ബള്‍ബുകള്‍ അവിടെ കാണുന്നില്ലേ. ആ കയറിന്റെ ഇടയില്‍ തിളങ്ങി നില്‍ക്കുന്ന മോതിരം കാണാന്‍ സാധിക്കുന്നില്ലേ. ബള്‍ബിനൊപ്പമായത് കൊണ്ടാണ് മോതിരം കണ്ടെത്തുന്നത് കടുപ്പമാകുന്നത്.