പനി മാറിയാലും പ്രശ്‌നം; പനി ഹൃദയാഘാത സാധ്യത 17 മടങ്ങ് വര്‍ദ്ധിപ്പിക്കുന്നുവെന്ന് പഠനങ്ങള്‍

  • Written By: Anoopa
Subscribe to Oneindia Malayalam

സിഡ്‌നി: പനി,ന്യുമോണിയ,ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ വന്നു പോയാലും ഇനി ശ്രദ്ധിക്കണമെന്ന് പഠനങ്ങള്‍. പനിയും ശ്വാസകോശസംബന്ധമായ മറ്റു രോഗങ്ങളും സുഖപ്പെട്ടാലും ഇതേത്തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത 17 മടങ്ങാണെന്ന് സിഡ്‌നി യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

ശ്വാസകോശ അണുബാധ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നുള്ള മുന്‍കാല പഠനങ്ങളെ ശരി വെക്കുന്നതാണ് പുതിയ കണ്ടെത്തലെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. ശ്വാസകോശ രോഗങ്ങള്‍ ബാധിച്ച് ആദ്യത്തെ ഏഴ് ദിവസങ്ങളിലാണ് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത ഏറ്റവും കൂടുതല്‍.പിന്നീട് പതിയെ കുറയുകയും ഒരു മാസത്തോളം ഇതിനുള്ള സാധ്യത നിലനില്‍ക്കുകയും ചെയ്യുന്നു.

heart

ഹൃദയസംബന്ധമായ അസുഖങ്ങളുള്ള 578 രോഗികളിലാണ് പഠനം നടത്തിയത്. ഹൃദയാഘാതം ഉണ്ടാകുന്നതിന് തൊട്ടുമുന്‍പുള്ള ഒരാഴ്ചക്കിടെ 17% രോഗികള്‍ക്കും ഒരു മാസത്തിനിടെ 21% രോഗികള്‍ക്കും പനി ബാധിച്ചിരുന്നതായി കണ്ടെത്തി. ശ്വാസകോശരോഗങ്ങളുണ്ടാകുമ്പോള്‍ രക്തം കട്ടപിടിക്കുന്നതും രക്തയോട്ടത്തില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളും ഹൃദയാഘാതത്തിനിടയാക്കുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

English summary
A recent study conducted by Sydney University shows that cardiac deceases increases the chances of getting cardiac arrest 17 times.
Please Wait while comments are loading...