കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്പമ്പോ...ഇത് എന്തൊരു പിസ; 68000 പിസ കഷ്ണങ്ങള്‍; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്

Google Oneindia Malayalam News

പുതിയ തലമുറക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണങ്ങളില്‍ ഒന്നാണ് പിസ. വീട്ടിലിരുന്ന് ഒറ്റ ക്ലിക്കില്‍ നമുക്ക് ഇഷ്ടമുള്ള പിസ നമ്മുടെ അടുത്തേക്ക് എത്താനുള്ള സംവിധാനങ്ങള്‍ ഇന്ന് നിലവിലുണ്ട്. ചിക്കന്‍, വെജ് അങ്ങനെ ഇന്ന് പലതരത്തിലുള്ള പിസകളും ലഭ്യമാണ്. അങ്ങനെയിരിക്കെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഒരു പിസയുടെ ചിത്രങ്ങളാണ്. വെറുമൊരു പിസയാണെന്ന് കരുതിയെങ്കില്‍ തെറ്റി. കാരണം. ഇതൊരു ഭീമന്‍ പിസയാണ്.

image credit: pizza hut

 ഭീമന്‍ പിസ

ഭീമന്‍ പിസ

സ്വര്‍ണവില താഴേക്ക്..; പ്രതീക്ഷ വെക്കേണ്ട, തൊട്ടടുത്ത് തന്നെ കുതിച്ച് കയറുമെന്ന് പ്രവചനംസ്വര്‍ണവില താഴേക്ക്..; പ്രതീക്ഷ വെക്കേണ്ട, തൊട്ടടുത്ത് തന്നെ കുതിച്ച് കയറുമെന്ന് പ്രവചനം

അമേരിക്കന്‍ ബഹുരാഷ്ട്ര ഹോട്ടല്‍ ശൃഖലയായ പിസ ഹട്ട് ആണ് ഈ ഭീമന്‍ പിസ തയ്യാറാക്കി ശ്രദ്ധ നേടിയത്. ലോകത്തിലെ ഏറ്റവും വലിയ പിസ എന്ന റോക്കോര്‍ഡും ഉടന്‍ തന്നെ ഈ പിസയെ തേടിയെത്തും. 68000 പിസ കഷ്ണങ്ങള്‍ ചേര്‍ത്താണ് പിസ ഹട്ട് ഈ ഭീമന്‍ പിസ നിര്‍മ്മിച്ചിരിക്കുന്നത്. 1310 ചതുരശ്ര മീറ്ററാണ് ഈ ഭീമന്‍ പിസയുടെ വലുപ്പം.

ദീര്‍ഘചതുരാകൃതിയിലുള്ള പിസ

ദീര്‍ഘചതുരാകൃതിയിലുള്ള പിസ

10 ലക്ഷം പറഞ്ഞിട്ടും കൊടുത്തില്ല; 'രാജമാണിക്യം' മലപ്പുറത്തെ സ്റ്റാറാണ്, പിറന്നാള്‍ ആഘോഷിച്ച് നാട്10 ലക്ഷം പറഞ്ഞിട്ടും കൊടുത്തില്ല; 'രാജമാണിക്യം' മലപ്പുറത്തെ സ്റ്റാറാണ്, പിറന്നാള്‍ ആഘോഷിച്ച് നാട്

ദീര്‍ഘചതുരാകൃതിയിലുള്ള ബേസുകള്‍ ചേര്‍ത്താണ് ഈ പിസ നിര്‍മ്മിച്ചിരിക്കുന്നത്. ബേസില് ചീസും പെപ്പറോണിയും ചേര്‍ക്കുന്നതിന് മുമ്പായി പിസ സോസ് അതിന് മുകളില്‍ നിരത്തി. വായുവില്‍ ഉയര്‍ന്ന് നില്‍ക്കുന്ന ഒരു പ്രത്യേകതരം ഉപകരണം ഉപയോഗിച്ചാണ് ഈ പിസ വേവിച്ചെടുത്തത്. അമേരിക്കലയിലെ ലോസ് ആഞ്ചലസില് കോണ്‍ഫറന്‍സ് സെന്ററിലാണ് പിസ തയ്യാറാക്കിയത്.

വീഡിയോ വൈറൽ

വീഡിയോ വൈറൽ

രണ്ടാമത്തെ 'കെണി'യുമായി യുഎഇ; വിസാ നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു; പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി...രണ്ടാമത്തെ 'കെണി'യുമായി യുഎഇ; വിസാ നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു; പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി...

ഭീമന്‍ പിസ തയ്യാറാക്കിയത് ഉപയോഗിച്ച ചെറിയ പിസകളൊന്നും പാഴാക്കില്ലെന്നും അവ കഷ്ണങ്ങളാക്കി മേഖലയിലെ ഫുഡ് ബാങ്കുകളില്‍ വിതരണം ചെയ്യുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഭീമന്‍ പിസയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലാണ്. ട്വിറ്ററില്‍ അടക്കം ഇതിന്റെ ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്.

ഭക്ഷണം പാഴാക്കില്ല

ഭക്ഷണം പാഴാക്കില്ല

നിരവധി പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ അടക്കം പങ്കുവച്ചിരിക്കുന്നത്. ഒട്ടേറെ പേര്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. വീഡിയോ കണ്ടിട്ട് വായില്‍ കൊതിയറുന്നു എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ഈ ഭക്ഷണമൊന്നും പാഴാക്കില്ലെന്ന് റോയിട്ടേഴ്സിനോട് സംസാരിച്ച പിസ ഹട്ടിന്റെ പ്രസിഡന്റ് ഡേവിഡ് ഗ്രേവ്‌സ് പറഞ്ഞു. കാരണം പിസ്സ റെക്കോര്‍ഡ് പരിശോധിച്ച ശേഷം പ്രാദേശിക ഫുഡ് ബാങ്കുകളിലേക്ക് സംഭാവന ചെയ്യുമെന്നാണ് അദ്ദേഹം അറിയിച്ചത

English summary
Viral: Pizza Hut, an American multinational restaurant chain, created giant pizza
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X