കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂക്കള്‍ വിരിഞ്ഞില്ല, കേരളത്തിലെ കര്‍ഷകരുടെ ഓണം കറുത്തു

  • By Sandra
Google Oneindia Malayalam News

ഇടുക്കി: ഓണം വിപണി ലക്ഷ്യമിട്ട് നട്ടുനനച്ച മല്ലികച്ചെടികളോട് കാലാവസ്ഥ കനിഞ്ഞില്ല. അതോടെ മല്ലികകളും പൂക്കാതായി. കാലാവസ്ഥ ചതിച്ചതോടെ ഇടുക്കിയിലെ മല്ലിക കര്‍ഷകരുടെ ഓണവും മങ്ങി. ഓണം കഴിഞ്ഞ് പൂക്കുന്ന മല്ലികത്തോട്ടം കാലംതെറ്റിപ്പെയ്യുന്ന മഴപോലെ ഫലമില്ലാതെയുമാവും.

ബെംഗളുരുവില്‍ നിന്നുള്ള മികച്ച വിത്തുകള്‍ കിട്ടാതായതോടെയാണ് ഇടുക്കിയിലെ പൂ കൃഷി ചെയ്യുന്ന കര്‍ഷകര്‍ തമിഴ്‌നാട്ടിലെ ബോധിയില്‍ നിന്നുള്ള വിത്തുകളെ ആശ്രയിച്ചത്. ജൂലൈ ആദ്യം വിതച്ച വിത്തുകള്‍ സെപ്തംബര്‍ ഒന്നോടുകൂടി വിളവെടുപ്പ് ആരംഭിക്കേണ്ടതാണ്. എന്നാല്‍ കാലാവസ്ഥയിലുണ്ടായ വ്യതിയാനങ്ങളാണ് മല്ലിക പൂക്കുന്നത് വൈകിച്ചത്. ഓണം വിപണിയില്‍ ഏറെ ആവശ്യക്കാരുള്ള മഞ്ഞ, റോസ് എന്നീ നിറത്തിലുള്ള മല്ലികച്ചെടികളാണ് ഈ കര്‍ഷകര്‍ കൃഷിയിറക്കിയത്.

marigold

കാന്തല്ലൂരില്‍ 110 മുതല്‍ 120 രൂപ വരെ കിലോയ്ക്ക് വിലയുള്ള പൂക്കള്‍ക്ക് കണ്ണൂരിലേയും കാസര്‍കോട്ടെയും വിപണിയിലെത്തുമ്പോഴേയ്ക്ക് 220 മുതല്‍ 230 രൂപ വരെയാണ് വില. പച്ചക്കറി കൃഷിയ്ക്കായി ഉപയോഗിക്കുന്ന ഭൂമിയാണ് ഓണം വിപണിയില്‍ പൂക്കള്‍ക്കുള്ള വിലവര്‍ദ്ധന കണക്കിലെടുത്ത് പൂക്കള്‍ കൃഷി ചെയ്യുന്നതിനായി ഉപയോഗിച്ചുവരുന്നത്. നാല്‍പ്പത് ദിവസം വരെയാണ് മല്ലികപ്പൂക്കളുടെ വിളവെടുപ്പ് കാലമെങ്കിലും 20 ദിവസത്തോളം വൈകിയതാണ് കര്‍ഷകരുടെ പ്രതീക്ഷകള്‍ ഇല്ലാതാക്കിയത്.

English summary
Marigold to miss this year’s Onam due to climate change.Climate change affects high ranges flower paddies this year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X