കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി സ്വര്‍ണ്ണക്കടകളില്‍ ഇനി സൗദിക്കാര്‍ മാത്രം

  • By Staff
Google Oneindia Malayalam News

റിയാദ്: സൗദിയിലെ സ്വര്‍ണ്ണക്കടകളില്‍ ഇനി വിദേശപൗരന്മാരെ നിയമിക്കില്ല. സൗദി പൗരന്മാരെ മാത്രമേ ഇവിടുത്തെ സ്വര്‍ണ്ണവില്പനശാലകളില്‍ ജോലിക്കാരായി നിയമിക്കാവൂ എന്ന നിയമം നിലവില്‍ വന്നു.

സൗദിയില്‍ ഏകദേശം 6,000 സ്വര്‍ണ്ണക്കടകളുണ്ട്. ഇനി ഈ കടകളിലെ 20,000 തൊഴിലവസരങ്ങള്‍ സൗദിയിലെ പൗരന്മാര്‍ക്ക് ലഭിക്കും. സൗദിയിലെ മാനവശേഷി സമിതിയാണ് ഈ തീരുമാനം എടുത്തത്. നയേഫ് രാജകുമാരനാണ് ഈ സമിതിയുടെ തലവന്‍. സൗദി പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ നിര്‍മ്മിച്ചതാണ് ഈ സമിതി.

എന്നാല്‍ വൈദഗ്ധ്യം ആവശ്യമുള്ള സ്വര്‍ണ്ണമേഖലയിലെ തൊഴിലുകള്‍ക്ക് വിലക്ക് ബാധകമല്ല. ആഭരണനിര്‍മാണം തുടങ്ങിയ മേഖലകളില്‍ ഇപ്പോഴും വിദേശികള്‍ക്ക് ജോലിചെയ്യാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X