സാമ്പത്തിക നേട്ടവും വിദേശയാത്രാ സാഫല്യവും, ദമ്പതികള്‍ തമ്മില്‍ കലഹം, ശത്രുശല്യം, നാൾഫലം
മേടം - ആത്മാര്‍ത്ഥതയുള്ളവരോട് ചിലപ്പോള്‍ വെറുപ്പ് കാണിക്കും. ഭാര്യാബന്ധുക്കള്‍ മുഖേന സാമ്പത്തികനേട്ടം ഉണ്ടാകും. കര്‍മ്മ രംഗത്ത് അഭിവൃദ്ധിയും സാമ്പത്തികനേട്ടവും ഉണ്ടാകും. അപ്രതീക്ഷിതമായി ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ആര്‍ഭാട വസ്തുക്കള്‍ക്കായി പണം ചെലവഴിക്കും.
ഇടവം - പ്രധാനപ്പെട്ട യാത്രകള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ പഠിത്തത്തില്‍ ശ്രദ്ധിക്കണം. ശത്രുശല്യം ഉണ്ടാകും. അകാരണമായ ഭീതി ഉണ്ടാകും. ഉപരിപഠനത്തിനുള്ള ശ്രമം വിജയിക്കും. പിതൃഗുണം ഉണ്ടാകും. ശത്രുശല്യം ഉണ്ടാകും. പഴയകാല സുഹൃത്തിനെ കാണാന്‍ സാധിക്കും. സാമ്പത്തിക നേട്ടവും, വിദേശയാത്രാ സാഫല്യവും ഉണ്ടാകും.
മിഥുനം - പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും. മാനസിക പ്രയാസങ്ങള്‍ക്ക് ആശ്വാസം കണ്ടെത്തും. അകന്നു കഴിഞ്ഞിരുന്ന ദമ്പതികള്‍ തമ്മില്‍ ഒന്നിക്കും. ഇന്ന് ഒരു നൂതന സുഹൃത്ബന്ധം ഉടലെടുക്കും.

കര്‍ക്കടകം - വഞ്ചനയില്‍ നിന്നു രക്ഷപ്പെടും. യാത്രാവേളയില്‍ ശ്രദ്ധിക്കണം. അലര്‍ജി സംബന്ധമായ രോഗങ്ങള്‍ മാറും. ഗുരുജനപ്രീതി ഉണ്ടാകും. ദാമ്പത്യജീവിതം സന്തോഷപ്രദമാകും. ഗൃഹത്തില്‍ ബന്ധു സമാഗമം പ്രതീക്ഷിക്കാം. കര്‍മ്മ രംഗത്ത് പുരോഗതി ഉണ്ടാകും.
ചിങ്ങം - തൊഴില്‍പരമായി വളരെയധികം ശ്രദ്ധിക്കണം. ദീര്‍ഘവീക്ഷണമില്ലാതെ യാതൊരു പ്രവര്‍ത്തനത്തിനും തുടക്കം കുറിക്കരുത്. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ക്ക് തടസം നേരിടും. മേലധികാരുകളുടെ പ്രീതി സമ്പാദിക്കും. അനാവശ്യകാര്യങ്ങള്‍ക്കുപോലും ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിടവരും.
കന്നി - കലാരംഗത്തുള്ളവര്‍ക്ക് അഭിവൃദ്ധിയുണ്ടാകും. വാഹനം കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. വിലകൂടിയ വസ്തുക്കള്‍ സ്വന്തമാക്കും. മനഃസന്തോഷം ഉണ്ടാകും. സഹോദരസ്ഥാനീയര്‍ മുഖേന മനഃക്ലേശത്തിനു സാധ്യത. സാമ്പത്തിക ബാദ്ധ്യതകള്‍ കൂടാതെ സൂക്ഷിക്കണം. വാഹനത്തിന് അറ്റകുറ്റപ്പണി ആവശ്യമായി വരും. യാത്ര ആവശ്യമായി വരും.
തുലാം - ബിസിനസുകാര്‍ക്ക് തൊഴില്‍രംഗത്ത് അഭിവൃദ്ധി ഉണ്ടാകും. വേണ്ടപ്പെട്ടവര്‍ പോലും അകലുവാന്‍ സാധ്യത. ഈശ്വരാധീനം കാണുന്നു. ഗൃഹോപകരണങ്ങള്‍ സ്വന്തമാക്കും. ഉദ്യോഗക്കയറ്റം ലഭിക്കും. ബന്ധുഗുണം ഉണ്ടാകും. മാതാവിന് രോഗ സാധ്യത കാണുന്നു.

വൃശ്ചികം - വിദേശതൊഴില്‍ ലഭിക്കും. അസുഖശമനം ഉണ്ടാകും. രാഷ്ട്രീയക്കാര്‍ ശോഭിക്കും. പണച്ചെലവു കുറയും. സാമ്പത്തിക പ്രതിസന്ധിമാറും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യത്തില്‍ തീരുമാനത്തിലെത്തും. വളരെ കാലമായി ആഗ്രഹിക്കുന്ന ഒരു കാര്യം സാധിക്കും. യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത. ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധിക്കണം.
ധനു - വ്യവഹാരങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയം. സന്താനങ്ങളാല്‍ കീര്‍ത്തി കൂടും. പെട്ടെന്നു ക്ഷുഭിതരാകുകയും കര്‍ക്കശമായി പെരുമാറുകയും ചെയ്യും ചിലര്‍ മനസില്‍ ഇഷ്ടപ്പെടാത്തരീതിയില്‍ പെരുമാറും. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യുന്നതിന് സാധിക്കും.
മകരം - ഹര്‍ജികള്‍ മാനിക്കപ്പെടും. പാരമ്പര്യസ്വത്തു ലഭിക്കും. കാര്‍ഷികരംഗം വിപുലീകരിക്കും. ജനശ്രദ്ധ പിടിച്ചുപറ്റും. സന്താനങ്ങളുടെ വിവാഹത്തിന് തീരുമാനമാകും. നല്ല കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. സന്താനങ്ങള്‍ക്ക് രോഗസാധ്യത. യാത്രാഗുണം ഉണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും.
കുംഭം - സംസാരം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. സന്താനങ്ങള്‍ക്ക് രോഗദുരിതാവസ്ഥ ഉണ്ടാകും. സമൂഹത്തില്‍ മാന്യസ്ഥാനം കൈവരിക്കും. ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. അഭിമാനം സംരക്ഷിക്കും. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും. സഹോദരങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസം മാറും.
മീനം - കുടുംബജീവിതം സമാധാനപരമാകും. മറ്റുള്ളവരുടെ ആദരവിനു പാത്രീഭവിക്കും. ഉദ്ദിഷ്ടകാര്യം നേടിയെടുക്കും. തൊഴില്‍രംഗത്തു മാറ്റമുണ്ടാകും. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് നേതൃസ്ഥാനങ്ങളില്‍ എത്താന്‍ സാധിക്കും. ജീവിതപങ്കാളിയില്‍ നിന്നും പിന്തുണ ലഭിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ?












Click it and Unblock the Notifications