കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ തീർക്കാൻ ഫെങ്ങ്ഷൂയി!!

  • By Nithin K
Google Oneindia Malayalam News

ചട്ടിയും കലവുമായാല്‍ തട്ടിയും മുട്ടിയുമിരിക്കും എന്നൊരു ചൊല്ലുണ്ട് വിവാഹജീവിതത്തെ കുറിച്ച്. ദാമ്പത്യജീവിതത്തില്‍ പിണക്കങ്ങളും പരിഭവങ്ങളും ഇല്ലാതിരിക്കുന്ന ദമ്പതികള്‍ ഉണ്ടാവില്ലല്ലോ. ചെറിയ സൗന്ദര്യപിണക്കങ്ങളില്‍ തുടങ്ങി വലിയ വലിയ കലഹങ്ങളിലേക്ക് വരെ ചിലപ്പോള്‍ ദാമ്പത്യബന്ധം ചെന്നെത്താറുണ്ട്. ചിലര്‍ അതൊക്കെ നിസ്സാരമായി പരിഹരിക്കുമ്പോള്‍ മറ്റു ചിലര്‍ അതിനെ ഊതിവീര്‍പ്പിച്ചു വഷളാക്കുന്നു. ഇതാണ് പലപ്പോഴും വിവാഹമോചനങ്ങളില്‍ ചെന്നെത്തുക. എന്നാല്‍ ഒന്ന് ശ്രമിച്ചാല്‍ പരിഹരിക്കാന്‍ കഴിയാത്തത്ര വലിയ പ്രശ്നങ്ങള്‍ ദാമ്പത്യബന്ധങ്ങളില്‍ ഉണ്ടോ? ഉണ്ടെങ്കില്‍ അതിനു എന്താണ് പരിഹാരം?


ഇവിടെയാണ്‌ ചൈനീസ്‌ വസ്തുശാസ്ത്രമായ ഫെങ്ങ്ഷൂയി നിങ്ങൾക്ക് സഹായകമാകുന്നത്. ദമ്പതികള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ക്ക് ചിലപ്പോഴെങ്കിലും അവര്‍ കഴിയുന്നിടം കാരണമാകാറുണ്ട്. ഊര്‍ജം നിറയ്ക്കുന്നതാണ് എപ്പോഴും ഫെങ്ങ്ഷൂയി. അതുകൊണ്ട് തന്നെയാണ് ഊര്‍ജ്ജം നഷ്ടമായ ബന്ധങ്ങള്‍ക്ക് ഫെങ്ങ്ഷൂയി ഊര്‍ജ്ജം പകരുന്നതും. ദാമ്പത്യവിജയത്തില്‍ എന്താണ് ഫെങ്ങ്ഷൂയിക്ക് ചെയ്യാന്‍ സാധിക്കുക എന്നൊന്ന് നോക്കാം.

ധനം മാത്രമല്ല സ്നേഹവും കൊണ്ട് വരും ഫെങ്ങ്ഷൂയി

ധനം മാത്രമല്ല സ്നേഹവും കൊണ്ട് വരും ഫെങ്ങ്ഷൂയി

പലപ്പോഴും ധനം ആകര്‍ഷിക്കാനാണ് ഫെങ്ങ്ഷൂയി ഉപയോഗിക്കുന്നത് എന്ന് ഒരു ധാരണയുണ്ട്. എന്നാല്‍ ഇത് തെറ്റാണ്. ധനം മാത്രമല്ല സ്നേഹവും .ഊഷ്മളതയും കൊണ്ട് വരാനും ഫെങ്ങ്ഷൂയിനു കഴിയും. നിസ്സാരമായ കാരണങ്ങള്‍ ആകാം ചിലപ്പോള്‍ ബന്ധങ്ങള്‍ക്ക് തടയിടുന്നത്. അതിനെ അതിജീവിച്ചു ജീവിതം സന്തോഷകരമാക്കാന്‍ എങ്കില്‍ ഇതാ ചില ഫെങ്ങ്ഷൂയി ടിപ്സ് നോക്കാം.

അത് പോലെ ടിവി , ലാപ്ടോപ് , വൈഫി എന്നിവ കിടപ്പറയില്‍ വേണ്ട. ഇതൊക്കെ നിങ്ങളില്‍ സ്‌ട്രെസ് നിറയ്ക്കുന്നതാണ് എന്ന കാര്യം മറക്കണ്ട. ഇത് ബന്ധങ്ങളിലും പ്രതിഫലിക്കും.

കിടപ്പറ എപ്പോഴും വൃത്തിയുള്ളതതായിരിക്കണം

കിടപ്പറ എപ്പോഴും വൃത്തിയുള്ളതതായിരിക്കണം

അതെ ഇത് വളരെ പ്രധാനമാണ്. അടുക്കും ചിട്ടവും ഇല്ലാതെ വാരിവലിച്ചിട്ടിരിക്കുന്ന ഒരു മുറി പോലെ തന്നെയാണ് പലപ്പോഴും ചില ബന്ധങ്ങള്‍. ദമ്പതികള്‍ക്ക് ഇടയിലെ അകലം ഇത് പോലെ തന്നെയാകാം.അതുകൊണ്ട് കിടപ്പറ സദാവൃത്തിയുള്ളതു ആയിരിക്കാന്‍ ശ്രദ്ധിക്കണം. കിടക്കവിരികള്‍ അടിക്കടി മാറ്റി വൃത്തിയും വെടിപ്പുമുള്ളത് ഉപയോഗിക്കുക, കര്‍ട്ടനുകള്‍ മനോഹരമാക്കുക, മാറാലകള്‍ നീക്കുക എന്നിവയൊക്കെ പ്രധാനം തന്നെ. ഇത് മുറിയില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കും. ഇത് നിങ്ങളുടെ ബന്ധത്തിലും പ്രതിഫലിക്കും തീര്‍ച്ച .

അതുപോലെ കീറിയ മെത്ത, കാലൊടിഞ്ഞ കട്ടില്‍, മേശ എന്നിവ ഒന്നും കിടപ്പറയില്‍ ഇടരുത്. നല്ല വായൂ സഞ്ചാരം ഉള്ള മുറിയാകണം നിങ്ങളുടെ ബെഡ് റൂം എന്ന് ഉറപ്പു വരുത്തുക.

കിടക്ക പ്രധാനം, കിടപ്പും

കിടക്ക പ്രധാനം, കിടപ്പും

കിടക്ക മാത്രമല്ല ദമ്പതികളുടെ കിടപ്പും ഫെങ്ങ്ഷൂവില്‍ പ്രധാനം. ഒരിക്കലും വാതിലിനു നേര്‍ക്ക്‌ കാലുകള്‍ വരുന്ന പോലെ കിടക്കരുത്. ഒപ്പം കണ്ണാടിയെ അഭിമുഖീകരിക്കുന്ന രീതിയിലും കിടക്കരുത് എന്ന് ഫെങ്ങ്ഷൂയി നിഷ്കര്‍ഷിക്കുന്നു. സ്റ്റോറെജ് സൗകര്യമുള്ള കിടക്ക ആണെങ്കില്‍ അത് ഒഴിചിടുന്നത് തന്നെ നല്ലത്.അതുപോലെ അമിതവലിപ്പമുള്ള കിടക്ക സൂചിപ്പിക്കുന്നത് ദമ്പതികള്‍ക്ക് ഇടയിലെ അകലം ആണ് എന്ന് ഓര്‍ക്കുക.

കിടപ്പറയില്‍ വെള്ളത്തിന്റെയും ചിത്രങ്ങളുടെയും സാന്നിധ്യം

കിടപ്പറയില്‍ വെള്ളത്തിന്റെയും ചിത്രങ്ങളുടെയും സാന്നിധ്യം

ഇത് തീര്‍ത്തും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. കിടപ്പറയില്‍ ജലത്തിന്റെ സാന്നിധ്യം ഉദാഹരണത്തിന് ഫിഷ്‌ ടാങ്ക്, അല്ലെങ്കില്‍ ഫൗണ്ടന്‍ എന്നിവ പാടില്ല. ഇത് ഊര്‍ജ്ജം ഒഴുകി പോകുന്നതിനെ സൂചിപ്പിക്കും. അതുപോലെയാണ് ചില ചിത്രങ്ങളുടെ സാന്നിധ്യവും. സങ്കടകരമായ ചിത്രങ്ങള്‍ക്ക് ഒരിക്കലും നിങ്ങളുടെ കിടപ്പറയില്‍ സ്ഥാനം നല്‍കരുത്. സന്തോഷം നല്‍കുന്ന കാഴ്ചകള്‍ മാത്രമാകണം കിടപ്പറയില്‍ ഉണ്ടാകേണ്ടത്. പ്രണയം, സന്തോഷം, സമാധാനം എന്നിവ സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ ബെഡ് റൂമില്‍ വെച്ചു നോക്കൂ, ഫലം സുനിശ്ചിതം.

നിറം എന്താകണം

നിറം എന്താകണം

അതെ കിടപ്പറയുടെ നിറത്തെ കുറിച്ചു ഫെങ്ങ്ഷൂയി പറയുന്നുണ്ട് . ചുവപ്പ് അല്ലെങ്കില്‍ പിങ്ക് നിറങ്ങള്‍ ആണ് കിടപ്പറയില്‍ പ്രണയം നിറയ്ക്കാന്‍ ഏറ്റവും ഉചിതം , അതുപോലെ അലങ്കാരപൂചെടികള്‍ കിടപ്പറയില്‍ വെയ്ക്കുന്നതും റോമാന്‍സ് ജനിപ്പിക്കാന്‍ സഹായിക്കും. ഇനി യഥാര്‍ഥ ചെടികള്‍ ആണ് വെയ്ക്കാന്‍ ഇഷ്ടമെങ്കില്‍ അവയില്‍ നിന്നും ഉണങ്ങിയ ഇലകളും മറ്റും യഥാസമയം നീക്കം ചെയ്യാന്‍ ശ്രദ്ധിക്കണം . എന്നാല്‍ ഇടുങ്ങിയ മുറിയാണ് നിങ്ങളുടെ ബെഡ് റൂം എങ്കില്‍ ഒരിക്കലും അവിടെ ചെടികള്‍ വേണ്ട. നല്ല വലിപ്പം ഉള്ള മുറിയാണെങ്കില്‍ ചെടികള്‍ വെയ്ക്കാം. പക്ഷെ ഒരിക്കലും കട്ടിലിനു അരികില്‍ ചെടിചെട്ടികള്‍ക്ക് സ്ഥാനം നല്‍കണ്ട എന്നും ഫെങ്ങ്ഷൂയി പറയുന്നു.

English summary
Important tips to solve family problems with Feng Shui
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X