'ആളുകളെ എന്റര്‍ടൈന്‍ ചെയ്യിക്കാന്‍ നോക്കി.. പക്ഷെ'; മോശം കമന്റില്‍ അഭയ ഹിരണ്മയി
മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അഭയ ഹിരണ്മയി. പിന്നണി ഗാനാലാപനത്തോടൊപ്പം സ്റ്റേജ് ഷോകളിലും സജീവമാണ് അഭയ ഹിരണ്മയി. ജോജു ജോര്‍ജിന്റെ പണി എന്ന സിനിമയില്‍ അഭയ അഭിനയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം അഭയ ഹിരണ്മയി അടുത്തിടെ ചെയ്ത ഒരു പ്രോഗ്രാമിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. കോട്ടയം ലുലുവില്‍ അഭയ നടത്തിയ മ്യൂസിക്ക് പെര്‍ഫോമന്‍സിന്റെ വീഡിയോ ആയിരുന്നു അത്.
വീഡിയോ വൈറലായതിന് പിന്നാലെ അഭയയ്ക്കെതിരെ വലിയ രീതിയില്‍ ഉള്ള സൈബര്‍ അധിക്ഷേപം വന്നിരുന്നു. സ്റ്റേജ് ഷോയ്ക്കിടെ ഡാന്‍സ് ചെയ്ത രീതിയെ വിമര്‍ശിച്ചും വസ്ത്രധാരണത്തെ അധിക്ഷേപിച്ചുമായിരുന്നു അധികം കമന്റുകളും. ഇപ്പോഴിതാ ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അഭയ ഹിരണ്മയി. കാഴ്ചക്കാരെ എന്റര്‍ടൈന്‍ ചെയ്യിക്കാനാണ് പെര്‍ഫോം ചെയ്യുന്നത് എന്നും എന്നാല്‍ തനിക്ക് ലഭിച്ചത് വിചിത്രമായ പ്രതികരണമാണ് എന്നും താരം പറഞ്ഞു.

'കോട്ടയം ലുലുവില്‍ കുറച്ച് ദിവസം മുമ്പ് ഞാന്‍ ഒരു ഷോ ചെയ്തു. പച്ച നിറത്തിലുള്ള ഒരു ഡ്രസ്സാണ് ആ പ്രോഗ്രാമില്‍ പാടാന്‍ എത്തിയപ്പോള്‍ ഞാന്‍ ധരിച്ചിരുന്നത്. അന്ന് ഞാന്‍ അവിടെ പാട്ടിനൊപ്പം ഡാന്‍സും ചെയ്തിരുന്നു. ആ വീഡിയോയ്ക്ക് വന്നത് അത്രമേല്‍ മോശപ്പെട്ട കമന്റുകളായിരുന്നു. വളരെ വിചിത്രമായ കമന്റുകളൊക്കെ ആ വീഡിയോയ്ക്ക് ലഭിച്ചിരുന്നു,' അഭയ പറയുന്നു.
ആര്‍ട്ടിസ്റ്റായ താന്‍ സ്റ്റേജില്‍ കയറുമ്പോഴാണ് ബ്രെയിന്‍ സ്വിച്ച് ഓഫ് ചെയ്യുന്നത് എന്നും നിങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കുന്ന സമയത്ത് പോലും താന്‍ എന്റെ മ്യൂസിക്കിനെ കുറിച്ചും വര്‍ക്കിനെ കുറിച്ചുമാണ് ചിന്തിക്കുന്നത് എന്നും അഭയ കൂട്ടിച്ചേര്‍ത്തു. വേദിയില്‍ കയറിക്കഴിഞ്ഞാല്‍ ആ ചിന്തകളും ബ്രെയിനും സ്വിച്ച് ഓഫ് ചെയ്ത് കാണികള്‍ക്ക് വേണ്ടി നൃത്തം ചെയ്യുമെന്നും അഅഭയ പറഞ്ഞു.
'കാരണം എന്റെ മുന്നിലിരിക്കുന്ന ആളുകളെ എന്റര്ടെയ്ന് ചെയ്താല്‍ മാത്രമെ എനിക്കും അവര്‍ക്കൊപ്പം എന്റര്ടെയ്നാകാന് സാധിക്കൂ. കാഴ്ചക്കാരും അപ്പോഴാണ് എന്റര്ടെയ്ന്ഡ് ആകുന്നത്. അവര്‍ക്ക് വേണ്ടി പാട്ട് പാടുന്നതിന് എതിരെയാണ് മോശമായ കമന്റുകള്‍ വന്നിരിക്കുന്നത്,' അഭയ കൂട്ടിച്ചേര്‍ത്തു. അതേസമയം അഭയയുടെ പ്രതികരണത്തെ ചൊല്ലിയും സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര അഭിപ്രായമാണ് ഉയരുന്നത്.
പാട്ടും ഡാന്‍സുമൊക്കെ മോശമായാല്‍ വിമര്‍ശിക്കും എന്നാണ് പലരും പറയുന്നത്. കോട്ടയത്തെ അഭയയുടെ പ്രസ്തുത പ്രകടനം അത്ര ആസ്വാദ്യകരമായിരുന്നില്ല എന്നും വസ്ത്രധാരണം കോട്ടയത്തെ ആളുകള്‍ക്ക് സ്വീകാര്യമാകുന്ന തരത്തിലായിരുന്നില്ല എന്നുമൊക്കെ പലരും വിമര്‍ശിക്കുന്നുണ്ട്. പാട്ട് കൊള്ളാമെങ്കില്‍ ആളുകള്‍ കൊള്ളാമെന്ന് തന്നെ പറയും എന്നും കമന്റുകളുണ്ടായിരുന്നു.
നാക്കുപെന്റ നാക്കുടാക്ക എന്ന സിനിമയിലൂടെയാണ് അഭയ പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. ഗൂഢാലോചനയിലെ കോയിക്കോട്, 2 കണ്ട്രീസിലെ കണിമലരെ മുല്ലേ, ജെയിംസ് ആന്റ് ആലീസിലെ മഴയെ മഴയെ എന്നീ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications