ബിഗ് ബോസില്‍നിന്ന് ഇറങ്ങിയശേഷം പട്ടിണിയിലായി; കൈനീട്ടേണ്ടി വന്നു: രേണുവിനെ വിമര്‍ശിക്കാന്‍ കാരണം
ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയ ശേഷം അഭിനയിക്കാനുള്ള അവസരങ്ങള്‍ ഇല്ലാതായെന്നും പട്ടിണി കിടക്കുന്ന അവസ്ഥയിലേക്കു വരെ പോയെന്നും നടിയും ഗായികയുമായ മനീഷ കെഎസ്. ഇക്കാര്യം ഞാന്‍ ആദ്യമായിട്ടാണ് പറയുന്നത്. മാനസികമായ നിരവധി പ്രശ്നങ്ങളിലൂടെ കടന്നു പോയെന്നും എല്ലാവരുടെയും മുന്നില്‍ കൈ നീട്ടേണ്ട അവസ്ഥ വരെ ഉണ്ടായെന്നും മനീഷ കൂട്ടിച്ചേര്‍ത്തു. ബിഗ് ബോസ് സീസണ് അഞ്ചിലെ മത്സരാര്‍ത്ഥിയായിരുന്നു മനീഷ. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മനീഷ.
ബിഗ് ബോസില്‍ പോകുന്നതിന് മുന്‍പ് ഒരു മാസം പത്തു പരിപാടികള്‍ എങ്കിലും കിട്ടിയിരുന്നു. എന്റെ ഉപജീവന മാര്‍ഗം അതായിരുന്നു. ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയ ശേഷം പ്രോഗ്രാമുകള്‍ ഇല്ലാതായി. അഭിനയിക്കാനുള്ള അവസരങ്ങള്‍ ഇല്ലാതായി. രണ്ടു വര്‍ഷത്തോളം ജീവിതത്തില്‍ സ്റ്റ്ക്കായി പോയി. മാനസികമായ നിരവധി പ്രശ്നങ്ങളിലൂടെ കടന്നു പോയി. എല്ലാവരുടെയും മുന്നില്‍ കൈ നീട്ടേണ്ട അവസ്ഥ വരെ ഉണ്ടായി. അപ്പോള്‍ നമുക്കു മനസിലാകും ആരൊക്കെ കൂടെ ഉണ്ടാകും. ആരൊക്കെ ഇല്ല എന്നുള്ളത്. പലരും പറ്റിച്ചിട്ടു പോയി.

ഞാന്‍ നാല്പതു വര്‍ഷമായി സംഗീത രംഗത്തും പത്തു പതിനഞ്ചു വര്‍ഷമായി അഭിനയ രംഗത്തും ഉള്ളയാളാണ്. ഞാന്‍ ബിഗ് ബോസില്‍ പോകാനുള്ള കാരണം എല്ലാ ജനങ്ങളിലേക്കും എത്തുക എന്ന ഉദ്ദേശത്തോടെയാണ്. ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ എന്നെ എസ്റ്റാബ്ലിഷ് ചെയ്യാന്‍ വേണ്ടിയാണ് ബിഗ് ബോസില്‍ പോയത്. എല്ലാവരും വന്ന് സെല്‍ഫി എടുക്കാറുണ്ട്. എന്നാല്‍ സെല്‍ഫി എടുത്തതുകൊണ്ട് ബാങ്കില്‍ പൈസ വീഴില്ല. ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയ ശേഷം മഞ്ജു പേത്രാസിനും ലക്ഷ്മി പ്രിയയ്ക്കും ഒന്നും അവരുടെ കാലിബര്‍ അനുസരിച്ചുള്ള അവസരങ്ങള്‍ കിട്ടിയില്ല, അവര്‍ക്ക് കരിയറില്‍ ഉയര്‍ച്ച ഉണ്ടായോ എന്നു സംശയമാണ്.
എനിക്ക് എന്തുകൊണ്ട് അവസരങ്ങള്‍ കിട്ടുന്നില്ല എന്ന് അന്വേഷിച്ചപ്പോള്‍ ബിഗ് ബോസ് താരമായതു കൊണ്ട് വലിയ പ്രതിഫലം നല്‍കേണ്ടി വരും എന്നു പറഞ്ഞാണ് ഒഴിവാക്കിയിരുന്നത്. അത് അവരങ്ങു തീരുമാനിക്കുകയാണ്. അതൊരു കാരണം. പിന്നെ ഈഗോ. ബിഗ് ബോസില്‍ പോയതു കൊണ്ട് നമ്മുടെ തോളോടു തോള് ചേര്‍ന്ന് നിന്ന പല ആള്‍ക്കാരുടെയും ഈഗോ അവസരങ്ങള്‍ ഇല്ലാതാക്കിയിട്ടുണ്ട്.
ബിഗ് ബോസില്‍ പോകുന്നതിന് മുന്‍പ് ഒരു ആര്‍ട്ടിസ്റ്റ് എന്നോട്ടു ചോദിക്കുകയാണെങ്കില്‍, ഞാന്‍ പറയുന്ന ഉത്തരം ഇതാണ്, നിങ്ങള്‍ സജീവമായി നില്ക്കുന്ന ഒരു ആര്ട്ടിസ്റ്റാണെങ്കില് ബിഗ് ബോസിലേക്കു പോകണ്ട എന്നു ഞാന്‍ പറയും. ബിഗ് ബോസ് എന്ന ഷോയോട് എല്ലാ ബഹുമാനവും ഉണ്ട്. മനീഷ എന്ന പാട്ടുകാരിയെ പലര്‍ക്കും അറിയില്ലായിരുന്നു. പാട്ടുകാരിയാണ് എന്നറിയിച്ച ഷോ കൂടിയായിരുന്നു ഇത്. രണ്ട് നാഷണല്‍ അവാര്‍ഡും ഒരു സ്റ്റേറ്റ് അവാര്ഡുമുള്ള ഗായികയാണ് ഞാന്‍.
എന്നാല്‍ ബിഗ് ബോസ് കൊണ്ട് ജീവിതം ഗംഭീരമാക്കാമെന്ന് ആരും വിചാരിക്കരുത്. ജീവിതം നന്നാകാം, മോശമാകാം. എല്ലാം സ്വീകരിക്കാന്‍ തയാറാകണം. ബിഗ് ബോസ് കൊണ്ട് ജീവിതത്തില്‍ ഇത്ര വലിയ ട്രോമ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. ഞാനും സാഗറും തമ്മില്‍ അവിഹിത ബന്ധം ഉണ്ടെന്നു വരെ അന്ന് കമന്റുകളിലൂടെ പ്രചരിപ്പിച്ചിരുന്നു. - മനീഷ കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഒരു അഭിമുഖത്തില്‍ രേണു സുധിയെ ബിഗ് ബോസില്‍ എടുത്തതിനോട് തനിക്ക് വിയോജിപ്പ് ഉണ്ടെന്ന് മനീഷ പറഞ്ഞതിന് വലിയ വിമര്‍ശനമാണ് കേട്ടത്. കുറച്ചുകൂടി യോഗ്യതയുള്ള ഒരാളെ എടുത്താല്‍ മതിയായിരുന്നു എന്നാണ് ഞാന്‍ അഭിപ്രായം പറഞ്ഞത്. കേരളത്തിലെ ആദ്യത്തെ വിധവയല്ല രേണു എന്നത് എന്റെ അഭിപ്രായമാണ്. എന്റെ മക്കളെ നാട്ടുകാര്‍ വളര്‍ത്തണം എന്നൊന്നും പറയാന്‍ പാടില്ല. കാരണം നാട്ടുകാരുടെ അനുവാദം മേടിച്ചിട്ടില്ല നമ്മള് കുട്ടികളെ ജനിപ്പിക്കുന്നത്. രേണുവിന്റെ ചില അഭിപ്രായങ്ങളോടാണ് വിയോജിപ്പുള്ളത് - മനീഷ വിശദീകരിച്ചു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications