Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്റെ മനസിൽ അനീഷേട്ടനാണ് ജയിച്ചത്, ബിഗ് ബോസിന് എന്നെ അടക്കി നിർത്താൻ ഇത്തിരി പാടായിരുന്നു'; നെവിൻ

ബിഗ് ബോസ് ഏഴാം സീസൺ അത്യാവേശത്തോട് കൂടിയാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്. ഞായറാഴ്‌ചയായിരുന്നു 100 ദിവസം നീണ്ടുനിന്ന റിയാലിറ്റി ഷോയുടെ അവസാന ദിനം. ഒടുവിൽ വിമർശനങ്ങളും കേട്ട പഴികളും ഒക്കെ കാറ്റിൽ പറത്തി അനുമോൾ ജയിച്ചു കയറുകയായിരുന്നു ബിഗ് ബസ് വീട്ടിൽ നിന്നും. പലപ്പോഴും മത്സരാർത്ഥികൾ ചുറ്റും നിന്ന് ഒറ്റപ്പെടുത്തിയപ്പോഴും പിടിച്ചുനിന്ന അനുമോൾ അവസാനം വരെ പൊരുതിയാണ് ജയം സ്വന്തമാക്കിയത്.

മത്സരത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയത് അനീഷ് ആയിരുന്നു. ഒരു സാധാരണക്കാരൻ എന്ന നിലയിൽ ബിഗ് ബോസ് വീട്ടിൽ വലിയ മുന്നേറ്റമാണ് അനീഷ് ഉണ്ടാക്കി എടുത്തത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പറഞ്ഞുവന്നത് ബിഗ് ബോസ് വീട്ടിൽ ഇക്കുറി അവസാന നിമിഷം വരെ പോരാട്ടമുണ്ടായിരുന്നു എന്നതാണ്. എങ്കിലും അനുമോളുടെ കിരീടവിജയത്തിന് പിന്നാലെ പിആർ എന്ന ആരോപണവും പല കോണുകളിൽ നിന്ന് ശക്തമായി ഉയരുകയാണ്.

nevinandaneeshbiggboss

പതിനാറ് ലക്ഷത്തോളം രൂപ പിആറിനായി അനുമോൾ ചിലവഴിച്ചെന്നായിരുന്നു ചില കോണുകളിൽ നിന്ന് ഉയർന്ന ആരോപണം. മാത്രമല്ല ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെയ്ക്ക് മുന്നോടിയായി ചിലർ വീട്ടിനുള്ളിൽ ഈ ആരോപണം ശക്തമായി ഉന്നയിച്ചിരുന്നു. എന്നാൽ അതുകൊണ്ടൊന്നും അനുമോളുടെ വിജയത്തെ തടയാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല അനീഷിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ട് അനുമോൾ വിജയകിരീടം ചൂടുകയും ചെയ്‌തു.

എങ്കിലും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ അനുമോൾക്ക് എതിരെ പല തരത്തിലുള്ള വിമർശനങ്ങൾ ശക്തമായി വരുന്നുണ്ട്. മാത്രമല്ല അനീഷിനെയാണ് കൂടുതൽ പേരും പിന്തുണയ്ക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. കോമണർ എന്ന നിലയിൽ അനീഷ് നേടിയ രണ്ടാം സ്ഥാനത്തിന് കിരീടത്തെക്കാൾ മഹത്വമുണ്ടെന്നാണ് ചിലർ അവകാശപ്പെടുന്നത്.

ഇപ്പോഴിതാ അനീഷ് ആണ് തന്റെ മനസിലെ വിജയി എന്ന് അഭിപ്രായപെടുകയാണ് ബിഗ് ബോസ് ഏഴാം സീസണിലെ ടോപ് ഫൈവിൽ ഉൾപ്പെട്ട നെവിൻ. മാത്രമല്ല ബിഗ് ബോസ് വീട്ടിൽ തന്നെ നിയന്ത്രിക്കാൻ ബിഗ് ബോസിന് പോലും പാടായിരുന്നുവെന്നും നെവിൻ പറയുന്നു. ഗ്രാൻഡ് ഫിനാലെക്ക് ശേഷം ആദ്യമായി ഓണലൈൻ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നെവിൻ.

നെവിന്റെ വാക്കുകൾ ഇങ്ങനെ

ഞാൻ രാവിലെ വാട്‌സ്ആപ്പ് തുറന്നപ്പോഴേക്കും ഭയങ്കര കൂട്ടക്കരച്ചിൽ കാണാമായിരുന്നു. അതും കുട്ടികൾ ആയിരുന്നു മുഴുവനും. എനിക്ക് തോന്നുന്നു കുട്ടികൾ ഫാൻസ്‌ ആയിട്ടുള്ള ആദ്യത്തെ ബിഗ് ബോസ് താരം ഞാനായിരിക്കും. കാർട്ടൂൺ ക്യാരക്റ്റർ പോലെയാണ് അവർ എന്നെ വിചാരിച്ചു വച്ചേക്കുന്നത്. ബിഗ് ബോസിൽ ഇങ്ങനെയും ഗെയിം കളിക്കാമെന്ന് ഞാൻ കാണിച്ചു. ഇനി അടുത്ത എട്ടാമത്തെ സീസണിൽ നല്ല കണ്ടസ്റ്റന്റസ് വരട്ടെ.

ഞാൻ എന്തായാലും തമിഴൊക്കെ പഠിക്കുന്നുണ്ട്. തമിഴിലും ഹിന്ദിയിലും ഒക്കെ ബിഗ് ബോസ് ഉണ്ടല്ലോ. പക്ഷേ ഇനി എനിക്ക് ബിഗ് ബോസിൽ പോവാൻ കഴിയുമോ എന്ന് എനിക്കറിയില്ല. സിനിമയും ഷൂട്ടിങും ഒക്കെയായി ഞാൻ തിരക്കിൽ ആയിരിക്കും. എനിക്ക് ബിഗ് ബോസ് ഒരു പണിയായി തോന്നിയില്ല, ബിഗ് ബോസിനാണ് ഏഴിന്റെ പണി കിട്ടിയതെന്ന് തോനുന്നു.

എന്നെ അടക്കി നിർത്താനായിട്ട് കൊറച്ച് പാടായിരുന്നു ബിഗ് ബോസിന്. ഒരു വെല്ലുവിളിയായിരുന്നു ഞാൻ. ബിഗ് ബോസിന്റെ അടുത്ത് ചാടിക്കടിക്കാൻ ഒക്കെ പോയത് ഞാനായിരുന്നു. അനുമോളുമായി മാത്രം വഴക്ക് ഉണ്ടാകുന്നതല്ല. അതൊരു വീടല്ലേ, അതുകൊണ്ടാണ് അങ്ങനെയൊക്കെ ചെയ്യുന്നത്. കപ്പ് അടിക്കണം എന്നുണ്ടെങ്കിൽ അത് ജനങ്ങളുടെ ഹൃദയത്തിൽ അടിക്കണം. മറ്റുള്ള ഉത്തരങ്ങൾ ഒന്നും എന്റെ വായിൽ നിന്ന് വരില്ല.

എന്റെ മനസ്സിൽ ഒരു ഇഷ്‌ടപ്പെട്ട ഒരു മത്സരാർത്ഥി ഉണ്ടായിരുന്നു. ഞാൻ അനീഷേട്ടനെ ആയിരുന്നു സപ്പോർട്ട് ചെയ്‌തിരുന്നത്‌. എന്റെ മനസിൽ അനീഷേട്ടനാണ് വിജയിച്ചത്. അനുമോൾ തീർച്ചയായും ജയം അർഹിച്ച ആള് തന്നെയാവും, അതുകൊണ്ടാണല്ലോ ജയിച്ചത്. ഇവിടെ നിന്ന് പോവുന്ന സമയത്ത് ആൾ തന്നെയാണ് ഞാൻ ഇപ്പോഴും. എനിക്ക് പ്രത്യേകിച്ച് ഒരു മാറ്റവും തോന്നിയിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+