ബിജു മേനോൻ്റെ യഥാർത്ഥ സ്വഭാവം ഇതാണ്..സന്തോഷ് ടി കുരുവിള പറയുന്നു, 'അതിൽ കൂടുതൽ പ്രതീക്ഷിക്കരുത്'
സിനിമകളുടെ പ്രൊമോഷനുമായി ബിജു മേനോന് സഹകരിക്കുന്നില്ലെന്ന നിര്‍മ്മാതാക്കളുടെ ആരോപണം വലിയ വിവാദമായിരുന്നു.ബിജു മേനോൻ നായകനായ നടന്ന സംഭവം എന്ന ചിത്രത്തിന്റെ പ്രമോഷൻ മുടങ്ങിയതോടെ ഒടിടിയിൽ നിന്ന് കിട്ടാനുള്ള 25ലക്ഷം രൂപ മുടങ്ങിയെന്നാണ് നിർമ്മാതാവും സംവിധായകനുമായ അനൂപ് കണ്ണൻ ആരോപിച്ചത്. പരാതിയിൽ ഇടപെട്ട നിർമ്മാതാക്കളുടെ സംഘടന 15 ലക്ഷം രൂപ ബിജു മേനോൻ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് നിർമ്മാതാവായ സന്തോഷ് ടി കുരുവിള. മൂവി വേൾഡ് മീഡിയ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത് ഇങ്ങനെ
'ഈ ബിജുമേനൻ എന്ന് പറയുന്ന ആക്ടർ ഗംഭീര ആക്ടർ ആണ്. ബിജുമേനനെ നന്നായിട്ട് അറിയാവുന്നവർ അയാളിൽ നിന്ന് എന്തൊക്കെ പ്രതീക്ഷിക്കാമോ അതേ പ്രതീക്ഷിക്കാവു. എൻ്റെ കൂടെ അദ്ദേഹം പ്രവർത്തിച്ച സമയത്ത് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല. കൃത്യസമയത്ത് വരുമായിരുന്നു. ഒന്നോ രണ്ടോ മൂന്നോ ഇന്റർവ്യൂവിന് വന്നു, നമുക്ക് അതിൽ കൂടുതൽ പുള്ളിയോട് ഡിമാൻഡ് ചെയ്തില്ല. ഒരു നടനെ സിനിമയിൽ കൊണ്ടുവന്നു, ആ നടനിൽ നിന്ന് ഇത്രയേ കിട്ടത്തുള്ളൂവെന്ന ചിന്ത പ്രൊഡ്യൂസർക്ക് വേണം.

ഇന്ന് കിളുത്തു വന്ന ആളല്ലല്ലോ ബിജു മേനോൻ . ബിജു എന്നല്ല എല്ലാവരുടെയും കാര്യത്തിൽ പറയാനുള്ളതും ഇതാണ്. ബിജു മേനോനെ വെച്ച് നാളെ ഒരു സിനിമ ചെയ്യേണ്ടി വന്നാൽ തീർച്ചയായിട്ടും ചെയ്യാൻ പോകും.അദ്ദേഹത്തിൽ നിന്ന് ഞാൻ വലുതായൊന്നും ആഗ്രഹിക്കുന്നില്ല. ഇന്നുവരെ അദ്ദേഹം അങ്ങനെ പ്രൊമോഷൻ പരിപാടികൾക്ക് പോയതായി ഞാൻ കണ്ടിട്ടില്ല. അന്നേരം നമ്മൾ അതേ പ്രതീക്ഷിക്കാവൂ. അത് പ്രതീക്ഷിക്കാതെ ചാനലുകാർക്ക് മുൻപിൽ പറഞ്ഞിട്ടെന്ത് കാര്യം. പ്രൊമോഷന വരാത്തതുകൊണ്ട് പൈസ വെട്ടികുറയക്കുന്നതൊന്നും ഞാൻ കേട്ടിട്ടില്ല. ഇതൊക്കെ ഇനി പുതിയ വല്ല സിസ്റ്റം ആണോ എന്ന് പോലും എനിക്ക് അറിയത്തില്ല.
പലരും ഒരു ആക്ടറുടെ ഡേറ്റ് കിട്ടിയാൽ എങ്ങനെങ്കിലും സിനിമ ചെയ്യാം എന്നുള്ള ചിന്തയിൽ പോകും. എന്റെ അടുത്ത് രണ്ട് നല്ല ഡയറക്ടേഴ്സ് ഒരു ഡയറക്ടർ ഒരു റൈറ്റർ കഥ വന്നു പറഞ്ഞു .ഞാൻ ആ സിനിമയുടെ കഥ എന്റെ കമ്പനിയുടെ പേരിൽ രജിസ്റ്റർ ചെയ്തു. ഇവർ ശമ്പളം പറഞ്ഞില്ല, അഡ്വാൻസ് ഇച്ചിരി തന്നേക്കാൻ പറഞ്ഞു. ഞാൻ ഇവരെ കൊണ്ടുവന്ന ആൾക്കാരോട് പല പ്രാവശ്യം ചോദിച്ചു, ഇവരുടെ ശമ്പളം എത്രയാന്ന്. അത് ഞങ്ങൾ പിന്നെ പറഞ്ഞോളാം അഡ്വാൻസ് ഇത്ര താ എന്ന് അവർ. ഞാൻ പറഞ്ഞു, ആ സിനിമ ചെയ്യുന്നില്ല, കാരണം ഒന്നുമല്ല നാളെ അവർക്ക് എത്ര വേണെങ്കിലും ചോദിക്കാം. എന്തിനാ നാളെ ഒരു പ്രശ്നത്തിലേക്ക് പോകുന്നത് എന്ന് വെച്ച് ഞാൻ ആ സിനിമ വേണ്ട എന്ന് വെച്ചു.
പണ്ടൊന്നും ഇങ്ങനത്തെ പ്രൊമോഷൻസ് ഒന്നും ഇല്ലമായിരുന്നു. ഞാൻ ഒരു പോസ്റ്റ് ഇടാൻ പോലും ബിജു മേനോനോട് ചോദിക്കാറില്ല. കാര്യം എനിക്കറിയാം ബിജുമേൻ എന്ന് പറയുന്ന ആള് എന്താണെന്ന്. പുള്ളി സുഹൃത്തുക്കൾക്ക് വേണ്ടി ചത്തു നിൽക്കുന്ന വ്യക്തിയാണ്. പക്ഷേ ഓരോരുത്തർക്കും ഓരോ ക്യാരക്ടർ അല്ലേ', സന്തോഷ് ടി കുരുവിള പറഞ്ഞു.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications