Get Updates
Get notified of breaking news, exclusive insights, and must-see stories!

'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ്

മഞ്ജു-ദിലീപ് ബന്ധം പിരിയാനുള്ള കാരണം നടി കാവ്യ മാധവനാണെന്ന തരത്തിലുള്ള വിമർശനങ്ങൾ പല കോണുകളിൽ നിന്നും ഉയർന്നിരുന്നു. ഇരുവരുടേയും പ്രണയം തിരിച്ചറിഞ്ഞതോടെയാണ് മഞ്ജു ആ വീട് വിട്ട് ഇറങ്ങിയത് എന്നായിരുന്നു വാർത്തകൾ. എന്നാൽ ദിലീപ് പറഞ്ഞത് മറ്റൊന്നാണ്. നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെ മനോരമ ഓണ്‍ലൈനിന് നൽകിയ അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം വിശദീകരിച്ചത്.

'ഞാനും മഞ്ജുവും പിരിയാൻ ഉണ്ടായ കാരണം 100 ശതമാനം കാവ്യ അല്ല. കാവ്യ എനിക്ക് ഇഷ്ടമുള്ള ഒരാൾ തന്നെയായിരുന്നു. ഇഷ്ടം എന്ന് പറഞ്ഞ ഉടനെ നിങ്ങൾ പ്രണയം എന്ന് പറഞ്ഞിട്ട് എടുക്കരുത്. ചന്ദ്രനുദിക്കുന്ന ദിക്ക് എത്ര ചിത്രത്തിന് മുൻപേ തന്നെ കാവ്യയെ എനിക്ക് അറിയാം. ഞാനും എന്റെ ആദ്യ ഭാര്യയും തമ്മിലുള്ള ഒരു സൗഹൃദം എന്ന് പറയുന്നത് അതൊരു ഭാര്യഭർതൃ ബന്ധം മാത്രം ആയിരുന്നില്ല, അത്രയും ശക്തരായ കൂട്ടുകാരായിരുന്നു .എന്തും സംസാരിക്കാൻ പറ്റുന്ന ആൾക്കാരാണ്. അതുപോലെ ഉള്ള ഒരു ബന്ധത്തിലാണ് ഇങ്ങനെയുള്ള ഒരു സങ്കടകരമായ ഒരു അവസ്ഥ ഉണ്ടായത്. അതിൽ വിഷമമുണ്ട് ഇല്ലെന്ന് പറയുന്നില്ല. അത് കഴിഞ്ഞ വിഷയമാണ്. പക്ഷെ അതിലേക്ക് കാവ്യയെ പിടിച്ചിട്ടാണ് പലരും പല വർത്താനങ്ങളും കാര്യങ്ങളും എല്ലാം പറഞ്ഞുകൊണ്ടിരിക്കുന്നത്.

dileepkavya3

കാവ്യയെ കല്യാണം കഴിച്ചതുകൊണ്ട് അവരെ വെള്ള പൂശി റെഡിയാക്കി വെക്കാം എന്നുള്ള രീതിയിൽ ഒന്നുമല്ല .പക്ഷേ സത്യസന്ധമായ കാര്യം കാവ്യ അല്ല. കാരണം കാവ്യ കാരണമാണ് എൻറെ ജീവിതം മുഴുവൻ പോയതെങ്കിൽ അത് വലിയൊരു ബോംബാണ്, തീക്കളിയാണ് .പിന്നെ ഞാൻ അത് പോയി തൊടില്ല. അതല്ലാത്തതുകൊണ്ട് തന്നെയാണ് ഞാൻ കാവ്യയെ കല്യാണം കഴിച്ചത്. ഏകദേശം ഒരു മൂന്നര നാല് വർഷം എൻറെ വീട്ടിൽ ഞാനും എൻറെ മകളും എന്റെ അമ്മയുമാണ് ഉണ്ടായത്. കാവ്യയെ കല്യാണം കഴിച്ചു എന്നുള്ളതിന്റെ പേരിൽ ഒരുപാട് ആൾക്കാർ കിടന്ന് ബഹളം ഉണ്ടാക്കുന്നുണ്ട്. രണ്ടു കാര്യങ്ങൾ ചിന്തിക്കേണ്ടത് ഒന്ന് ഞാൻ എന്റെ മുൻഭാര്യയെ ഇപ്പുറത്ത് നിർത്തിയിട്ടല്ല ഞാൻ ഒരാളെ കല്യാണം കഴിച്ചത്. ഡിവോഴ്സ് കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞിട്ടാണ് ഒരാളെ കല്യാണം കഴിച്ചത്.

പക്ഷേ ഈ കഴിഞ്ഞ മൂന്നര വർഷത്തിൽ എന്റെ ജീവിതത്തിൽ ഒരു പ്രശ്നം ഉണ്ടായപ്പോൾ ഒരാളും സംസാരിക്കാനോ ചിന്തിക്കാനോ ഒന്നും വന്നിട്ടില്ല. വഴക്കിട്ട് നിൽക്കാനോ പരിഭവം കാണിക്കാനോ ഒക്കെ ആൾക്കാരുണ്ട്. എനിക്കൊരു മകളുണ്ട് 15 വയസ്സുള്ളൊരു പെൺകുട്ടിക്ക് അവളുടെ കാര്യങ്ങൾ എന്നോട് പറയുന്നതിന് പരിമിതികളുണ്ട്. എന്റെ പ്രശ്നങ്ങൾ കണ്ടിട്ട് സത്യം പറഞ്ഞാൽ എന്റെ സഹോദരി ഒരു രണ്ടര രണ്ടര വർഷം എന്റെ കൂടെ വന്നു. എല്ലാവരും എനിക്ക് വേണ്ടി സഫർ ചെയ്യുന്നത് കാണുമ്പോൾ നമ്മൾ നാച്ചുറലി നമ്മൾ വല്ലാത്ത ഒരു അവസ്ഥയിൽ എത്തും.

എന്റെ അടുത്ത് എന്റെ ഫ്രണ്ട്സ് പറഞ്ഞു നീ എന്ത് ലൈഫ് ആണ് ഈ നയിക്കുന്നത് നീ ഒരു കല്യാണം കഴിക്കണമെന്ന്. ഞാൻ പറഞ്ഞു ഇനി ഒരു കല്യാണം ഒന്നും ശരിയാവൂല്ല കാരണം ഒന്നാമത് എനിക്ക് അങ്ങനെ പരിചയം ഇല്ലാത്ത ഒരാളുമായിട്ട് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പറ്റില്ല. സമ്മർദ്ദം ശക്തമായതോടെ മോളുമായിട്ട് സംസാരിച്ചു. ആദ്യം അവള് എന്നെ കളിയാക്കി, മതിയായില്ല എന്ന് ചോദിച്ചു.

ഞാൻ ഒരു കല്യാണം കഴിക്കുകയാണെങ്കിൽ ഈ ഒരാൾ എന്റെ പേരിലാണ് അനുഭവിച്ചത്. എനിക്ക് തോന്നുന്ന ശരി കാവ്യയെ കല്യാണം കഴിക്കാനാണ്. ഞാൻ എന്റെ വീട്ടിൽ അവതരിപ്പിച്ചു. മോളോട് പറഞ്ഞു മോളെ എനിക്ക് പരിചയമുള്ള ആളല്ലേ, എനിക്ക് ഇഷ്ട അച്ഛാ എന്നായിരുന്നു അവളുടെ മറുപടി. അവരുടെ വീട്ടിൽ ചെന്നപ്പോൾ ഞാൻ വളരെ ഓപ്പോസിറ്റ് ആയിട്ടുള്ള റിയാക്ഷൻ ആണ് കണ്ടത്. കാവ്യയുടെ അമ്മ സമ്മതിച്ചില്ല. ദിലീപ് അത് ശരിയാവില്ല അവൾക്ക് വേറെ കല്യാണം കാര്യങ്ങളൊക്കെ ആലോചിക്കുന്നുണ്ടെന്ന്. ഒന്നാമത് ദിലീപിന്റെ ലൈഫ് പോയത് മുഴുവൻ കാവ്യയുടെ പേരിലാണ് എന്നുള്ള സംസാരമാണ്, അതിന്റെ പേരിൽ കുട്ടി ബലിയാടായി എന്നാണ്.

പക്ഷെ എന്നെ സംബന്ധിച്ച് ഇവിടുത്തെ മഞ്ഞപ്പത്രക്കാർ എഴുതും അവൻ രണ്ടുപേരുടെ ജീവിതം നശിപ്പിച്ചിട്ട് മൂന്നാമത്തെ ഒരാളെ തുലക്കാനായിട്ട് ഇറങ്ങിയിരിക്കുകയാണ് എന്ന്. അതും ഞാൻ കേൾക്കേണ്ടി വരും. പിന്നെ അത് മാത്രമല്ല എൻ്റെ മകൾക്കാണ് എൻ്റെ ജീവിതത്തിൽ പ്രാധാന്യം.അവളെ നന്നായി നോക്കാവുന്ന അവളെ അറിയാവുന്ന ഒരാൾക്ക് അല്ലാതെ ആ ഒരു കമ്മ്യൂണിക്കേഷൻ ശരിയാവില്ല. മാത്രമല്ല കാവ്യയ്ക്ക് ഇത്ര വലിയൊരു കുട്ടിയെ മകളായി ഉൾക്കൊള്ളാനാകില്ല, മീനുവിന് തിരിച്ച് കാവ്യയെ ഒരു അമ്മയായി കാണാനും. പക്ഷെ രണ്ട് സുഹൃത്തുക്കൾ എന്നുള്ള രീതിയിലാണ് ഞാൻ മനസ്സിൽ കണ്ടതും അവരുടെ വീട്ടിൽ ചെന്ന് ഞാൻ കല്യാണം കഴിക്കുന്ന കാര്യം സംസാരിച്ചതും. കാവ്യയുടെ അമ്മ ഇങ്ങനെ പ്രശ്നങ്ങൾ പറഞ്ഞതിനുശേഷം ഞാൻ എന്റെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. കാരണം ഫേസ് ചെയ്യുന്നത് ഞാനാണ്. എന്റെ ഒരു ശരിയുണ്ട്. എന്നെ അറിയാവുന്ന ആൾക്കാർക്ക് അറിയാം. അങ്ങനെ എല്ലാവും കൂടി സംസാരിച്ച് കഴിഞ്ഞാണ് ആ വിവാഹം കഴിക്കാൻ തീരുമാനിച്ചത്'

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+