"വേടന് അവാർഡ് കൊടുത്തെന്ന് കേട്ടപ്പോൾ നാണം തോന്നി, ആ സംവിധായകന്റെ പേരിൽ മന്ത്രി ഗണേഷിനോട് ഞാൻ ചൂടായി"
അടുത്തിടെയാണ് മലയാള സിനിമയിലെ ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തത്. ഇക്കുറി മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം ലഭിച്ചത് റാപ്പർ വേടനായിരുന്നു. എന്നാൽ തുടക്കം മുതൽ ഇതിനെതിരെ പല കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. അതിനെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ സംവിധായകൻ ശാന്തിവിള ദിനേശ്. ഡിഎൻഎ മലയാളത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ശാന്തിവിള ദിനേശിന്റെ വാക്കുകൾ
സംസ്ഥാന ചലച്ചിത്ര അവാർഡ് വേടന് കൊടുത്തെന്ന് കേട്ടപ്പോൾ എനിക്ക് നാണം തോന്നി. കാരണം വയലാറും, ഒഎൻവിയും, ഭാസ്കരൻ മാഷും ഒക്കെ പോയത് നന്നായി. അവർ ജീവിച്ചിരിക്കുമ്പോൾ, തമ്പി സാർ ജീവിച്ചിരിപ്പുണ്ട്, ഈ മഹാരഥൻമാർ മരിച്ചത് നന്നായി എന്ന് ഞാൻ പറയും. അവരൊക്കെ വാങ്ങിയ അവാർഡ് അല്ലേ ഈ അലവലാതി വാങ്ങിച്ചത്? ഞാൻ പറയട്ടെ, ഇവിടെ എംഡി രാജേന്ദ്രൻ ജീവിച്ചിരിപ്പില്ലേ. ഒരുപാട് നല്ല പാട്ടുകൾ എഴുതിയ ആളാണ്.

അവരൊക്കെ ജീവിച്ചിരിക്കുമ്പോൾ വേടനെ പോലെ ഒരു അലവലാതി ചെറുക്കന് അവാർഡ് കൊടുക്കുന്നത് കാണുമ്പോൾ, പ്രധാന അവാർഡ് കൊടുത്തിട്ട് പിണറായി മുങ്ങും. ബാക്കിയുള്ള അവാർഡുകൾ വേറെ ആൾക്കാരും. എന്നാലും ഇത് പിണറായി മക്കളേ വാടാ എന്ന് പറഞ്ഞു കൊടുത്ത കണക്കാണ്. എൽഡിഎഫ് ഭരിക്കുന്നതിന് ശേഷം എനിക്ക് ക്ഷണക്കത്ത് ഒന്നും അയക്കാറില്ല ഒരു ചടങ്ങിനും. കാരണം എന്നെ സിനിമക്കാരിൽ നിന്ന് തള്ളി.
കാരണം ഇനി ഒരു യുഡിഎഫോ അങ്ങനെ ആരെങ്കിലും അധികാരത്തിൽ വരണം. അപ്പോഴേ എനിക്ക് ഇനി ക്ഷണക്കത്ത് വരൂ. കമൽ ഉള്ളപ്പോൾ എനിക്കിനി ഒരു ക്ഷണവും ലഭിക്കില്ല. കമൽ ആണല്ലോ യഥാർത്ഥ കമ്മ്യൂണിസ്റ്റ്. അതായിക്കോട്ടെ, ഇത്തവണത്തെ അവാർഡ് വിളിക്കാതെ തന്നെ എനിക്ക് പോവേണ്ടി വന്നു. ജെസി ഡാനിയേൽ അവാർഡ് ശാരദാമ്മയെ പോലെ, എസ് ജാനകിയെ പോലെ ഉള്ള ആളുകൾക്ക് കൊടുക്കാറില്ല.
എന്നോട് ഗണേഷ് പറഞ്ഞതാണ്. ഉമ്മൻ ചാണ്ടി സാറിനെ മൂത്രമൊഴിക്കാൻ പോലും സമ്മതിക്കാതെ ബുദ്ധിമുട്ടിക്കുന്ന ആളുകൾ ഉണ്ടായിരുന്നു. ചേട്ടന് അവാർഡ് കൊടുക്കണം, വയസായി ഇരിക്കുകയാണ് എന്ന് പറഞ്ഞു ചിലർ ചെന്നുവെന്നാണ് കേട്ടത്. നിങ്ങളെ ആദ്യമായി ക്യാമറയുടെ മുന്നിൽ നിർത്തിയ കെജി ജോർജിന് കൊടുക്കാതെ ഇതുപോലെയുള്ള ആളുകൾക്ക് കൊടുത്തത് കൊണ്ട് എന്ത് കാര്യമെന്ന് ഞാൻ ഗണേഷിനോട് ചോദിച്ചു ചൂടായി, അതും മന്ത്രിയായിരിക്കുമ്പോൾ.
പിറ്റേ വർഷം ജോർജ് സാറിന് അവർ അവാർഡ് കൊടുത്തു. ഇത്തവണ ഞാൻ ശാരദാമ്മയെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്തു. പ്രായം 81 കഴിഞ്ഞു, അവർക്ക് ഒരു അവാർഡ് കൊടുക്കാത്തത് മോശമായിപ്പോയി എന്ന് ഞാൻ പറഞ്ഞിരുന്നു. അത് കണ്ടിട്ടല്ല, ആ പ്രോഗ്രാം എയറിൽ പോയതിന്റെ അന്നാണ് ജെസി ഡാനിയേൽ അവാർഡ് ശാരദാമ്മയ്ക്ക് പ്രഖ്യാപിക്കുന്നത്.
അപ്പോൾ എറണാകുളത്തുള്ള ശാരദാമ്മയെ സ്നേഹിക്കുന്ന ഒരാൾ ഇത് കേൾപ്പിച്ചു കൊടുത്തു. അന്ന് എനിക്ക് അവർ ഒരു മൂവായിരത്തിലധികം വിലയുള്ള ഒരു വൈൻ കുപ്പി കൊണ്ട് തന്നു. ഞാനത് ആൽക്കഹോൾ കണ്ടന്റ് ഉണ്ടല്ലോ എന്ന് കരുതി വേറെയർക്കോ കൊടുത്തു. ശാരദാമ്മ എന്നോട് പറഞ്ഞു, ദിനേശ് നിങ്ങളെ പോലെയൊരു മാന്യനായ വ്യക്തിക്ക് ഞാൻ ആൽക്കഹോൾ ഉള്ള വൈൻ തരുമോ എന്നായിരുന്നു.
ശാരദാമ്മയെ കാണാൻ വേണ്ടി മാത്രമാണ് ഞാൻ അവാർഡ് ദിനം പോയത്. കണ്ടു കൈ കൊടുത്തു, കൊറേ നേരം സംസാരിച്ചു. അത് കഴിഞ്ഞ് വീട്ടിലെത്തി ലൈവ് കാണുമ്പോഴാണ് വേടന് അവാർഡ് കൊടുക്കുന്നത് കണ്ടത്. നാണമില്ലേ ഉവ്വ എന്നാണ് സഖാവിനെ കുറിച്ച് ഞാൻ മനസ്സിൽ ആലോചിച്ചത്. എന്റെ ഭാര്യ പറയുന്നത് അവൾ ഇനി ഒരിക്കലും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്യില്ലെന്നാണ്.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications