"പ്രണവിന്റെ പടത്തെ പറ്റി തള്ളുന്നത് ഉഡായിപ്പാണ്, തിയേറ്ററിൽ ഒറ്റക്കുഞ്ഞില്ല, പലരും അങ്ങനെ വിളിച്ചുപറഞ്ഞു"
അടുത്തിടെയാണ് പ്രണവ് മോഹൻലാൽ നായകനായ ഡിയസ് ഇറെ തിയേറ്ററുകളിൽ എത്തിയത്. അധികം ആളും ആരവവും പ്രമോഷനും ഒന്നുമില്ലാതെയാണ് സിനിമ എത്തിയതെങ്കിലും ഗംഭീര അഭിപ്രായവുമായി തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ഇപ്പോഴിതാ പ്രണവിന്റെ ചിത്രത്തിന് നേരിട്ട ഭീകരമായ ഡീഗ്രേഡിങ്ങിനെ കുറിച്ച് സംസാരിക്കുകയായാണ് സംവിധായകൻ ശാന്തിവിള ദിനേശ്. പലരും ആ ചിത്രത്തെ കുറിച്ച് തന്നോട് മോശമായി പറഞ്ഞുവെന്നാണ് അദ്ദേഹം പറയുന്നത്.
ശാന്തിവിള ദിനേശിന്റെ വാക്കുകൾ
ഡിയസ് ഇറെ എന്ന ചിത്രം കാണാൻ പോവേണ്ട എന്ന് വിചാരിച്ചിരുന്ന ആളാണ് ഞാൻ. അതിന്റെ പോസ്റ്ററുകളും പിന്നെ നായകൻ പ്രണവും ഒക്കെ ആയത് കൊണ്ട് വേണ്ടെന്ന് വച്ചാണ്. ഒരു പിള്ളേര് കളി പോലെ ഹൃദയത്തിൽ ഒക്കെ അഭിനയിച്ച പ്രണവിന്റെ പടം എന്ന നിലയിലാണ് അതിനെ കണ്ടത്. ക്യാമറയുടെ മുൻപിൽ അയാൾ ഒട്ടും സീരിയസ് അല്ലെന്ന് എനിക്ക് തോന്നിയിരുന്നു. ആർക്കോ വേണ്ടി ചെയ്യുന്നത് പോലെയാണ് തോന്നിയത്.

അതുകൊണ്ടാണ് ഡിയസ് ഇറെ കാണേണ്ട എന്ന് വിചാരിച്ചത്. സമയവും പണവും വെറുതെ കളയേണ്ട എന്നാണ് കരുതിയത്. പണം കിട്ടും എന്നുറപ്പുണ്ടെങ്കിൽ ഈ സബ്ജക്റ്റ് ആന്റണി പെരുമ്പാവൂർ നിർമ്മിക്കാൻ സാധ്യതയുണ്ട്. ആന്റണി വിട്ട് കളഞ്ഞു, ഞാനും വിട്ടു കളഞ്ഞു. പിന്നെ ഗുരുതരമായ ഒരു വാർത്ത പലരും എന്നോട് വിളിച്ചു പറഞ്ഞു. മുഴുവൻ ഉഡായിപ്പാണ് സാറേ ഈ പ്രണവിന്റെ പടത്തെ പറ്റി തള്ളുന്നത്.
തിയേറ്ററിൽ ഒറ്റക്കുഞ്ഞ് പോലുമില്ല. സാർ വെറുതെ പോയി സമയം കളയേണ്ട. മോഹൻലാലിന്റെ തള്ള് ടീം വെറുതെ പറയുന്നതാണ്. വെറുമൊരു പൊട്ടപ്പടമാണ്. പലരും വിളിച്ച് ഇങ്ങനെ ആ പടത്തെ കുറിച്ച് പറയുന്നത് കണ്ടപ്പോൾ എനിക്ക് എവിടെയോ ഒരു സംശയം ജനിച്ചു. അങ്ങനെയാണ് ഞാൻ ആ പടത്തെ കുറിച്ച് അന്വേഷിച്ചത്. ഡിയസ് ഇറെ കാണണമെന്ന് എനിക്ക് തോന്നി. ഇവർ പറയുന്നത് ഒക്കെ ശരിയാണോ എന്ന് ഞാൻ സംശയിച്ചു.
പക്ഷേ ഈ സിനിമയെ കുറിച്ച് അപരിചിതരായ ധാരാളം പേർ ഡീഗ്രേഡ് ചെയ്യുന്ന വർത്തമാനം പറഞ്ഞപ്പോൾ ഇതാരുടെ പടം എന്ന് ഞാൻ അന്വേഷിച്ചു. ആദ്യമൊന്നും എനിക്ക് പിടികിട്ടിയില്ല. ഇന്നത്തെ കാലത്ത് ചവറുപടങ്ങൾ ഒരുപാട് വരുന്നത് കൊണ്ട് ഞാൻ അധികം ഇതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. അതിൽ ഒരെണ്ണം എന്ന് കരുതി ഞാൻ വിട്ടുകളഞ്ഞതാണ്.
എന്നാൽ നിരന്തരമായി മോഹൻലാലിനെ അറ്റാക്ക് ചെയ്യുന്നവർ എന്ന് തോന്നിയപ്പോൾ ഈ പടം ആരുടേത് ആണെന്ന് അന്വേഷിച്ചു. ആദ്യ സിനിമയിൽ തന്നെ കൈയ്യൊപ്പ് ചാർത്തിയ രാഹുൽ സദാശിവന്റെ പടമാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു. രാഹുലിന്റെ അച്ഛൻ സദാശിവൻ ഇടയ്ക്ക് എന്നെ വിളിക്കാറുണ്ട്. പക്ഷേ ഡിയസ് ഇറെ രാഹുലിന്റെ പടമാണ് എന്ന് അദ്ദേഹവും എന്നോട് പറഞ്ഞില്ല. ചിലപ്പോൾ പേര് വിട്ടുപോയതാവും.
രോഹൻ എന്നാണ് പ്രണവ് മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്. ലാൽ ഫാൻസിന്റെ സെക്രട്ടറി അല്ലാത്ത ഒരു നല്ല സംവിധായകന്റെ കൈയിൽ കിട്ടിയാൽ തനിക്ക് നന്നായി പെർഫോം ചെയ്യാൻ കഴിയുമെന്ന് പ്രണവ് തെളിയിച്ച ചിത്രം കൂടിയാണ് ഇത്. അല്ലെങ്കിൽ അങ്ങനെ പ്രണവ് ആദ്യമായി തെളിയിച്ച ചിത്രമാണ് ഇത്.
ആദ്യവസാനം പ്രണവ് നന്നായി ചെയ്തു. അധികം ആരോടും കൂട്ടുകൂടാത്ത പ്രകൃതം ആയതിനാൽ ഡബ്ബിങിലും ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോഴും പ്രണവ് ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. ആദ്യമായി ഒരാൾ ആ സിനിമ കാണുമ്പോൾ അത് അവർക്ക് മനസിലാവും. പ്രണവിനോട് വായ തുറന്ന് സംസാരിക്കാൻ പറയണം.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications