"നടൻ മധു തന്റെ വീട്ടിൽ ജോലിക്ക് നിന്ന പാവം ചെറുപ്പക്കാരനെ കൊന്ന് കുഴിച്ചുമൂടി എന്നായിരുന്നു ആരോപണം"
മലയാളികളുടെ നിത്യഹരിത നായകൻ പ്രേം നസീർ ആയിരുന്നെങ്കിൽ ഇപ്പോഴത്തെ സിനിമാ കാരണവർ നടൻ മധു. വയസ് തൊണ്ണൂറു പിന്നിട്ടെങ്കിലും അദ്ദേഹം ഇപ്പോഴും പൊതുമണ്ഡലത്തിൽ സജീവമാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ജീവിതത്തിൽ നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെ കുറിച്ചും സിനിമാ ജീവിതത്തെ കുറിച്ചുമൊക്കെ തുറന്ന് സംസാരിക്കുകയാണ് സംവിധായകൻ കൂടിയായ ആലപ്പി അഷ്‌റഫ്.
ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ ഇങ്ങനെ
വർത്തമാനകാലത്ത് മലയാള സിനിമയിൽ പഴയകാലത്തെ നായകനടന്മാരിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏക നായകനടനാണ് മാധവൻ നായർ എന്ന മധു സാർ. അദ്ദേഹത്തിന് ഇപ്പോൾ 92 വയസ്സ് പിന്നിട്ടിരിക്കുന്നു. വരുന്ന സെപ്റ്റംബറിൽ 93 വയസ്സ് പൂർത്തിയാവും. മധു സാറിനോടൊപ്പം മലയാള സിനിമയിൽ അക്കാലത്ത് നായക പദവി അലങ്കരിച്ചിരുന്ന നടന്മാരെല്ലാം മൺമറഞ്ഞു പോയിട്ട് കാൽ നൂറ്റാണ്ടിലേറെക്കാലം പിന്നിട്ടിരിക്കുന്നു.

എന്നാൽ മധു സാറിനാകട്ടെ പ്രായത്തിന്റെ ചെറിയ ചെറിയ അവശതകൾ ഒക്കെ ഉണ്ടെങ്കിലും സിനിമയെയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളെ പറ്റിയും അറിഞ്ഞും ചർച്ച ചെയ്‌തും ഒക്കെ സന്തോഷത്തോടെ കഴിഞ്ഞു പോരുന്നു. മധു സാറിന്റെ പരമാവധി ആയുസ് 70 വയസാണെന്ന് അദ്ദേഹത്തിന്റെ ജാതകത്തിൽ എഴുതിവെച്ചിരുന്നു. കൂടാതെ നിരവധി ജ്യോത്സ്യന്മാരും ഇപ്രകാരം തന്നെ പ്രവചിച്ചിട്ടുണ്ട്.
എന്നാൽ ഈ പ്രവചനം നടത്തിയ എല്ലാ ജ്യോത്സ്യന്മാരും വളരെ നേരത്തെ തന്നെ ഇഹലോകവാസം വെടിഞ്ഞു. ആയുസിന്റെ വാലിപ്പം തീരുമാനിക്കുന്നത് ഒരു ജ്യോത്സ്യനും അല്ല, അത് തീരുമാനിക്കുന്ന ശക്തി സമയമാകുമ്പോൾ കൊണ്ടുപോയിക്കോളും. അതിന്റെ തെളിവാണല്ലോ മധു സാറിന്റെ ജീവിതം. മധു സാർ ആദ്യമായി അഭിനയിച്ച ചിത്രം രാമു കാര്യാട്ടിന്റെ മൂടുപടം ആയിരുന്നുവെങ്കിലും തിയേറ്ററിൽ ആദ്യമായി എത്തിയ പടം പിന്നീട് അഭിനയിച്ച നിണമണിഞ്ഞ കാൽപ്പാടുകൾ എന്ന ചിത്രമായിരുന്നു.
ഈ ചിത്രം അന്ന് തിരുവനന്തപുരത്ത് റിലീസ് ചെയ്‌തത് അന്നുണ്ടായിരുന്ന ചിത്ര തിയേറ്ററിൽ ആയിരുന്നു. തന്റെ ആദ്യ ചിത്രം കാണാനുള്ള ആകാംഷയോടെ ആദ്യ ദിവസം തന്നെ ആദ്യത്തെ ഷോയ്ക്ക് ചിത്ര തിയേറ്ററിൽ അദ്ദേഹം എത്തി. പടത്തിന്റെ ടൈറ്റിൽസ് വന്നപ്പോൾ അതിൽ തന്റെ പേര് കണ്ടില്ല. തന്നെ അതിൽ നിന്ന് ഒഴിവാക്കിയതായി അദ്ദേഹത്തിന് തോന്നി. അദ്ദേഹം പടങ്ങൾ ഇറങ്ങിയതിനുശേഷം മദ്രാസിലേക്ക് ട്രങ്ക് ബുക്ക് ചെയ്‌ത് ചിത്രത്തിന്റെ നിർമ്മാണ മേൽനോട്ടം വഹിച്ചിരുന്ന ശോഭന പരമേശ്വരൻ നായരെ വിളിച്ച് തന്റെ പരിഭവം അറിയിച്ചു. താൻ പടം കണ്ടു, തന്റെ പേര് അതിന്റെ ടൈറ്റിൽസിൽ ഇല്ല എന്ന് പറഞ്ഞ ശേഷം അതിൽ നിന്നും തന്നെ ഒഴിവാക്കിയതിന്റെ കാരണവും ആരാഞ്ഞു.
അപ്പോൾ ശോഭന പരമേശ്വരൻ നായർ തറപ്പിച്ചു പറയുന്നു, "നിങ്ങളുടെ പേര് അതിലുണ്ട്, അവർ തമ്മിൽ തർക്കമായി." പ്രേം നസീറിന്റെ പേര് കഴിഞ്ഞാൽ തൊട്ടടുത്ത പേര് താങ്കളുടേതാണ്. മധു എന്ന് എഴുതി കാണിക്കുന്നത് കണ്ടില്ലേ? അപ്പോഴാണ് മാധവൻ നായർ എന്ന പേര് നോക്കിയിരുന്ന തനിക്ക് തന്റെ പേര് മാറ്റി മധു എന്നാക്കി എന്നുള്ള സത്യം മനസിലാക്കുന്നത്. ഭാസ്‌കരൻ മാസ്‌റ്റർ ആണ് മാധവൻ നായർ എന്നുള്ള പേര് മാറ്റി മധു എന്നാക്കിയത്. ഈ വിവരം അറിയിക്കാൻ വിട്ടുപോയിരുന്നു. അങ്ങനെ അവിടെ തുടങ്ങിയ അദ്ദേഹത്തിന്റെ സിനിമ യാത്ര ഏതാണ്ട് 400 ലധികം ചിത്രങ്ങളിൽ അദ്ദേഹം പകർന്നാടി.
സിനിമ അഭിനയം കൂടാതെ അദ്ദേഹം സംവിധാനം, നിർമ്മാണം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പ്രിയ എന്ന ചിത്രമാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്‌തത്. അതിനുശേഷം സംവിധാനം ചെയ്‌ത ചിത്രമായിരുന്നു സിന്ദൂരചിപ്പ്. അദ്ദേഹം നായകനും ജയഭാരതി നായികയുമായി അഭിനയിച്ച ചിത്രം. യൂസഫിലി കേച്ചേരി കഥയും തിരക്കഥയും സംഭാഷണവും ഗാനങ്ങളും നിർമ്മാണവും ഒക്കെ നിർവഹിച്ച പടമാണ് അത്. ഒരു ആനപ്പാപ്പാൻ ആയിട്ടായിരുന്നു മധുസാർ അതിൽ വേഷം ഇട്ടിരുന്നത്.
പണ്ട് തിരുവനന്തപുരത്തുള്ള പുളിയറക്കോണം എന്ന സ്ഥലത്ത് കുറുക്കന്മാർ മാത്രം വസിച്ചിരുന്ന കുറച്ചേറെ സ്ഥലം വാങ്ങി, അത് വാസയോഗ്യമാക്കി എടുത്ത ശേഷം മധുസാർ അവിടെ ഒരു സ്‌റ്റുഡിയോ സ്ഥാപിച്ചു. ആ സ്ഥാപനത്തിന് തന്റെ മകളുടെ പേരാണ് നൽകിയത്. ഉമാ സ്‌റ്റുഡിയോ എന്നായിരുന്നു അതിന്റെ പേര്. അവിടേക്ക് മറ്റുള്ളവർക്ക് എത്തുവാനായി സ്വന്തം കാശുമുടക്കി റോഡ് ഉണ്ടാക്കി. അവിടുത്തെ തോടിനു പുറകെ ഒരു പാലവും നിർമ്മിച്ചു. അവിടുത്തെ നിവാസികളെ തന്നെ സ്റ്റുഡിയോയിൽ ജോലിക്കാരായി നിയമിക്കുകയും ചെയ്‌തു.
എന്നാൽ താൻ തൊഴിൽ നൽകി സഹായിച്ചവർ തന്നെ തന്റെ സ്ഥാപനത്തിന് നേരെ സമരം ചെയ്‌തത് അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു. അതേ തുടർന്ന് അദ്ദേഹം ആ സ്ഥാപനത്തെ എന്നെന്നേക്കുമായി താഴിട്ട് പൂട്ടി. പിന്നീട് ആ സ്റ്റുഡിയോ വിലയുറപ്പിച്ച് ഏഷ്യാനെറ്റിന് കൈമാറുകയാണ് ഉണ്ടായത്. ഉമാ സ്റ്റുഡിയോയിൽ സമരം നടക്കുന്ന വേളയിൽ മധുസാറിനെതിരെ പല മുദ്രാവാക്യങ്ങളും മുഴങ്ങി. മധുസാറിനെ ആക്ഷേപിക്കും വിധം പല മുദ്രാവാക്യങ്ങളും അവർ മുഴക്കി.
മധുസാർ മദ്യപാന ശീലം ഉപേക്ഷിച്ചിട്ട് വർഷങ്ങൾ ഏറെയായി. എന്നാൽ രണ്ട് ജന്മം കഴിക്കാനുള്ളത് കഴിച്ചതിനു ശേഷമാണ് ആ ശീലം ഉപേക്ഷിച്ചത്. മദ്യപാനികളോട് പലരും പറയുന്നത് കേട്ടിട്ടുണ്ട്, "ഇങ്ങനെ കുടിച്ചാൽ നിന്റെ കരൾ നശിക്കും, കൊമ്പ് പാടും" എന്നൊക്കെ. എന്നാൽ മധുസാറിനെ സംബന്ധിച്ച് ഇതൊന്നും വാതകമേ ആയിരുന്നില്ല. ഇക്കാര്യത്തിൽ മധുസാറിന്റെ മുൻപിൽ മെഡിക്കൽ സയൻസ് പോലും തോറ്റുപോയി എന്ന് വേണം കരുതാൻ. ഈ പ്രായത്തിലും സാറിന്റെ ചങ്കിനും കരളിനും ഒന്നും ഒരു കുഴപ്പവുമില്ല.
മധുസാർ പറയുന്നു, "മനുഷ്യർക്കെല്ലാം നല്ല സമയവും ചീത്ത സമയവും ഉണ്ട്. അത്തരം ഒരു മോശപ്പെട്ട സമയം തന്റെ ജീവിതത്തിലും ഉണ്ടായി" എന്ന്. മനസറിയാത്ത ഒരു പ്രശ്‌നത്തിന്റെ പേരിൽ കുറ്റാരോപിതനായി നിൽക്കേണ്ടി വന്നു. തന്റെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന ഒരു പയ്യൻ പെട്ടെന്ന് അപ്രത്യക്ഷനായി. അവൻ എന്തോ അരുതാത്തത് ചെയ്‌തതുകൊണ്ട് മധുസാർ അവനെ കൊന്നു കുഴിച്ചുമൂടി എന്ന നിറം പിടിച്ച കെട്ടുകഥകൾ നാടെങ്ങും പരന്നു.
പല ഉന്നതന്മാരായ രാഷ്ട്രീയ നേതാക്കളും ഇതേറ്റ് പിടിച്ചു. മധുസാറിനെതിരെ അരയും വാളും മുറുക്കി അവർ വന്നു. എത്ര വലിയ ഉന്നതനായാലും വെറുതെ വിടില്ല, ജയിലിൽ അടയ്ക്കുമെന്ന് അവർ ഘോരഘോരം പ്രസംഗിച്ചു. ചില പോലീസ് ഉദ്യോഗസ്ഥന്മാർ പോലും മധുസാറിനെ ഇക്കാര്യത്തിൽ സംശയമുനയിൽ നിർത്തി. തിരുവനന്തപുരം സിറ്റിയിൽ ഓടുന്ന ബസുകളിൽ പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കൊലയാളിയായ സിനിമാ നടൻ മധുവിനെ അറസ്‌റ്റ് ചെയ്യുക, അക്കാലത്ത് യാതൊരു കുറ്റവും ചെയ്യാത്ത മധുസാറും കുടുംബവും അനുഭവിച്ച മാനസിക വ്യഥ നമ്മൾ ഊഹിക്കുന്നതിനു അപ്പുറമായിരുന്നു.
ഈ സന്ദർഭത്തിൽ മറ്റൊരു വഴിയുമില്ലാതെ മധുസാർ തന്നെ അന്വേഷണ ചുമതല ഏറ്റെടുത്തു. കാണാതായ പയ്യന്റെ വീടിന്റെ അഡ്രസിൽ അവന്റെ അമ്മയുടെ പേരിൽ ഒരു കത്ത് വന്നു. പോസ്റ്റ്മാൻ അത് രഹസ്യമായി പരിശോധിച്ചപ്പോൾ കൊല ചെയ്യപ്പെട്ട നമ്മുടെ കക്ഷിയുടെതായിരുന്നു. അയാളുള്ള സ്ഥലം കോഴിക്കോട്. ഉടൻ തന്നെ പോസ്റ്റ്മാൻ ആ വിവരം മധുസാറിനെ അറിയിക്കുന്നു. മധുസാർ ഉടൻ തന്നെ കോഴിക്കോടുള്ള നിർമാതാവായ കെ ടി സി ഗംഗാധരന് വിവരം ധരിപ്പിച്ച് സഹായം ചോദിക്കുന്നു.
പോലീസ് അയാളെയും കൂട്ടി സിനിമാ തിയേറ്ററിലേക്ക് പാഞ്ഞു. ഓടിക്കൊണ്ടിരുന്ന സിനിമാ നിർത്തിവെപ്പിച്ച് തിയേറ്ററിനുള്ളിൽ ലൈറ്റ് ഇട്ടതിനുശേഷം പോലീസ് അയാളെ പിടികൂടി സംഘം തിയേറ്ററിൽ നിന്നും നാട്ടിൽ എത്തിക്കുന്നു. എന്നാൽ മധുസാർ തനിക്കെതിരെ നടത്തിയ ആരോപണങ്ങൾക്കോ ക്രൂരമായ ആക്ഷേപങ്ങൾക്കോ കുറ്റം ചാർത്തലിനോ എതിരെ ആരോടും പ്രതികരിക്കുകയോ പ്രതികാരം ചെയ്യുകയോ ചെയ്‌തിട്ടില്ല.
-
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..!












Click it and Unblock the Notifications