സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം
കൊച്ചി: സ്വര്‍ണവില ഏത് സമയവും നിരീക്ഷിക്കുന്നവരാണ് മിക്കവരും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവില കുറഞ്ഞു വരികയാണ്. ഇത് ഉപഭോക്താക്കളെ സ്വര്‍ണത്തിലേക്ക് കടുതല്‍ ആകര്‍ഷിക്കുകയും ചെയ്യുന്നു. എന്നാല്‍ പശ്ചിമേഷ്യയിലെ സാഹചര്യങ്ങള്‍ ഓരോ വ്യക്തിയുടെ വരുമാനത്തെ നേരിട്ട് ബാധിച്ചേക്കാം എന്നത് വേറെ കാര്യം. ഈ വേളയില്‍ സ്വര്‍ണം വാങ്ങുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പറയാം.
സ്വര്‍ണം വാങ്ങുന്നവര്‍ ആദ്യം എന്താണ് ആവശ്യം എന്ന് തീരുമാനിക്കണം. നിക്ഷേപമായി സൂക്ഷിച്ചുവയ്ക്കാനാണ് എങ്കില്‍ 24, 22 കാരറ്റുകളാണ് വാങ്ങേണ്ടത്. 24 കാരറ്റില്‍ ബാര്‍, കോയിന് എന്നിവ കിട്ടും. ആഭരണം കിട്ടില്ല. 100 ശതമാനം സ്വര്‍ണം അടങ്ങിയതാണ് 24 കാരറ്റ്. അതേസമയം, 92 ശതമാനത്തോളം സ്വര്‍ണം അടങ്ങിയ 22 കാരറ്റില്‍ കോയിനും ആഭരണങ്ങളും കിട്ടും.

22 കാരറ്റിന്റെ സ്വര്ണവിലയാണ് ജ്വല്ലറികളിലെ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഈ ആഭരണങ്ങള്‍ ബാങ്കുകള്‍ വായ്പ നല്‍കുന്നതിന് ഈടായി സ്വീകരിക്കും. സ്വര്‍ണവും ചെമ്പും ചേര്‍ത്താണ് ഇവ നിര്‍മിക്കുക. 92 ശതമാനത്തോളം സ്വര്‍ണം അടങ്ങിയതിനാല്‍ തിളക്കത്തിന് ഒട്ടും കുറവ് വരില്ല. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഒരു പവന് 107040 രൂപയും ഗ്രാമിന് 13380 രൂപയുമാണ് നല്‍കേണ്ടത്.
ഈ മാസം ഒന്നിന് 1.26 ലക്ഷം രൂപയായിരുന്നു 22 കാരറ്റ് സ്വര്‍ണം ഒരു പവന്. ഇപ്പോള്‍ 1.07 ലക്ഷത്തിലേക്ക് വീണു. ഏകദേശം 20000 രൂപയ്ക്ക് അടുത്ത് കുറഞ്ഞതാണ് ഉപഭോക്താക്കളെ ജ്വല്ലറികളിലേക്ക് ആകര്‍ഷിക്കുന്നത്. എങ്കിലും പഴയ സ്വര്‍ണം വില്ക്കാന് കാത്തിരുന്നവരാണ് ഇപ്പോള്‍ ആശങ്കയിലായത്. മൂന്നാഴ്ച്ചയ്ക്കിടെ 20000 രൂപ കുറയുമെന്ന് അവര്‍ പ്രതീക്ഷിച്ചുകാണില്ല.
കുറഞ്ഞ വിലയുള്ള സ്വര്‍ണം വാങ്ങുന്നവര്‍ അറിയേണ്ടത്
ആഭരണങ്ങള്‍ മാത്രം കിട്ടുന്ന സ്വര്‍ണമാണ് 18, 14, 9 കാരറ്റുകള്‍. ഇവയില്‍ കോയിനോ ബാറോ ലഭിക്കില്ല. 18 കാരറ്റ് ഒരു പവന് 87960 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10995 രൂപയും. 14 കാരറ്റ് ഗ്രാമിന് 8565 രൂപയും പവന് 68520 രൂപയുമാണ് ഇന്നത്തെ വില. 9 കാരറ്റ് ഗ്രാമിന് 5525 രൂപയും പവന് 44200 രൂപയുമാണ് ഇന്ന് നല്‍കേണ്ടത്. വെള്ളിയുടെ വില ഇടിഞ്ഞുവീണ് ഗ്രാമിന് 245 രൂപയായി.
ആഭരണം ധരിക്കുക മാത്രമാണ് ഉപഭോക്താവിന്റെ ലക്ഷ്യമെങ്കില്‍ 18, 14, 9 കാരറ്റ് സ്വര്‍ണം വാങ്ങുന്നതാണ് നല്ലത്. ഈ സ്വര്‍ണം ബാങ്കുകള്‍ പണയം വയ്ക്കുന്നതിന് ഈടായി സ്വീകരിക്കില്ല. മറ്റു ലോഹങ്ങളുടെ അംശം കൂടുന്നതിനാല്‍ മാറ്റ് കുറയാന്‍ സാധ്യതയുണ്ട്. മാത്രമല്ല, പണിക്കൂലി കൂടുതലായിരിക്കും. വാങ്ങുന്ന സ്വര്‍ണം എത്ര കാരറ്റാണ് എന്ന് എങ്ങനെ മനസിലാക്കുമെന്ന് അറിയാമോ?
അവിടെയാണ് ഹാള്‍മാര്‍ക്കിങ് ഗുണം. പരിശുദ്ധിയും തൂക്കവും ജ്വല്ലറിയുടെ പേരുമെല്ലാം ഹാള്‍മാര്‍ക്കിങില്‍ സൂചിപ്പിക്കും. കേരളത്തില്‍ എല്ലാ കാരറ്റും ഹാള്‍മാര്‍ക്കിങ് ചെയ്യണം എന്ന് നിര്‍ബന്ധമുണ്ട്. 14 കാരറ്റില്‍ 58 ശതമാനമാണ് സ്വര്‍ണം. 9 കാരറ്റില്‍ 37 ശതമാനവും. ആഭരണം മാത്രമാണ് ഉദ്ദേശമെങ്കില്‍ ഇത്തരം വില കുറഞ്ഞ സ്വര്‍ണം വാങ്ങാം. നിക്ഷേപമാണ് ലക്ഷ്യമെങ്കില്‍ 24 കാരറ്റ് തിരഞ്ഞെടുക്കാം. ഏത് ആഭരണം വാങ്ങിയാലും വില്‍ക്കുന്ന സമയം വലിയ നഷ്ടം നേരിടേണ്ടി വരും. പണിക്കൂലി, ജിഎസ്ടി നിക്കുകള്‍ ഉപഭോക്താവിന് നഷ്ടമാകും. മാത്രമല്ല, തേയ്മാനം വന്നിട്ടുണ്ടെങ്കിലും അത്രയും സാമ്പത്തിക നഷ്ടവുമുണ്ടാകും.
-
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
വിലക്കുറവില്‍ സ്വര്‍ണാഭരണം വാങ്ങിക്കാം; ഈ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നോക്കൂ -
സ്വര്‍ണം കുറെ നാളുകള്‍ക്ക് മുന്‍പെ വാങ്ങി സൂക്ഷിച്ചവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കണം -
20% വിലക്കുറവ്..!! 18 കാരറ്റ് ആഭരണങ്ങളിലേക്ക് ഒഴുകി ഉപഭോക്താക്കള്‍, 22 കാരറ്റ് വേണ്ട -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും? -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
ഒരാഴ്ച കൊണ്ട് സ്വര്‍ണം വാരിക്കൂട്ടി ഇന്ത്യ.. ഡോളര്‍ വിറ്റു; റിസര്‍വ് ബാങ്ക് ഡാറ്റ പുറത്ത് -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ















Click it and Unblock the Notifications