Get Updates
Get notified of breaking news, exclusive insights, and must-see stories!

'വാശിയോടെയാണ് ആ മമ്മൂട്ടി സിനിമ ഡെന്നിസ് ജോസഫ് എഴുതിയത്, അമിതാഭ് ബച്ചന് പോലും പിന്നെ കൊടുത്തില്ല'; വേണു

മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തുകളിൽ ഒരാളായിരുന്നു ഡെന്നിസ് ജോസഫ്. മമ്മൂട്ടി-ജോഷി-ഡെന്നിസ് ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഒട്ടുമിക്ക സിനിമകളും ഹിറ്റായിരുന്നു. എന്നാൽ ഡെനിസ് ജോസഫിന്റെ കരിയറിൽ നടക്കാതെ പോയ വംശം എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ സുഹൃത്ത് ആയിരുന്ന സംവിധായകൻ വേണു ബി നായർ. അത് ഉപേക്ഷിക്കാൻ ഉണ്ടായ കാരണത്തെ കുറിച്ചും അദ്ദേഹം മനസ് തുറന്നു.

വേണു ബി നായരുടെ വാക്കുകൾ

അഥർവം എന്ന സിനിമയ്ക്ക് ശേഷം ഒരു സംഭവം ഉണ്ടായി. അതിന് ശേഷം തിരിച്ചു വരുമ്പോൾ എന്നോട് ഡെന്നിസ് ജോസഫ് പറഞ്ഞു എനിക്കൊരു വാശിയോട് കൂടി ഒരെണ്ണം ചെയ്യണമെന്ന്. അന്ന് ജോഷിയേട്ടൻ വിളിച്ചൊരു കഥ വേണമെന്ന് പറഞ്ഞിരുന്നു. അതുകൊണ്ട് കൂടിയാണ് അങ്ങനെ പറഞ്ഞത്. അവർ തമ്മിൽ സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒരുപാട് ഉണ്ടാക്കിയതാണ്. അങ്ങനെ ഒരു കഥ എഴുതാൻ കൂടെ ഇരിക്കണമെന്ന് എന്നോട് പറഞ്ഞു. അങ്ങനെയാണ് വംശം എന്ന സിനിമയുടെ സ്ക്രിപ്റ്റിന് ഞങ്ങൾ എഴുതാൻ ഇരിക്കുന്നത്.

mammoottydennisjoseph

അത് ഷെയർ ബ്രോക്ക് ആയിരുന്ന, അന്നത്തെ പ്രഗത്ഭനായിരുന്ന ആളുടെ കഥ ആയിരുന്നു. അദ്ദേഹത്തെ പിന്നീട് അറസ്‌റ്റ്‌ ഒക്കെ ചെയ്‌തു. അന്ന് ഭയങ്കര ഇഷ്യൂ ഒക്കെ ആയിരുന്നു. അങ്ങനെയാണ് എന്നോട് എഴുതുന്നതിനെ കുറിച്ച് പറയുന്നത്. എസി റൂമിൽ നിന്ന് പുറത്തിറങ്ങി സിഗരറ്റ് വലിക്കുന്ന സമയത്താണ് എന്നോട് ഇത് പറഞ്ഞത്. ഹർഷദ് മെഹ്തയുടെ കഥയാണ് നമ്മൾ എഴുതുന്നത്, നായകനായി മമ്മൂട്ടി ആയിരിക്കുമെന്നും പറഞ്ഞു.

മമ്മൂട്ടിയെ ആദ്യമേ ഫിക്‌സ് ചെയ്‌തു. കാരണം ഇവരുടെ കൂട്ടത്തിൽ മമ്മൂക്ക ഉണ്ട്. അവർ ചെയ്യുന്ന പടത്തിൽ മമ്മൂക്കയുണ്ട്. അങ്ങനെ വന്നപ്പോൾ അതിനെ കുറിച്ച് പഠിക്കുകയും ഔട്ട് ലൈൻ ഒക്കെ എഴുതുകയും ചെയ്യുകയായിരുന്നു. പുള്ളി അത് വായിക്കും പിന്നെ കീറിക്കളയും, വായിക്കും കീറിക്കളയും. കോട്ടയത്താണ് ഞങ്ങൾ എഴുതാനിരുന്നത്. എനിക്ക് തോനുന്നു രാവിലെ അഞ്ചര മണിയും ആറ് മണിയും ഒക്കെ ആയിരിക്കും പുള്ളി റെഡി ആയി വരിക. എന്നിട്ട് പുറത്തൊരു ഊഞ്ഞാൽ ഉണ്ടായിരുന്നു, അവിടെ ഇരുന്ന് ഇങ്ങനെ ആടും.

അപ്പോഴാണ് കഥ പറയുന്നത്. മൂന്ന് ദിവസം കൊണ്ട് ഫസ്‌റ്റ് ഹാഫ് കഴിഞ്ഞിരുന്നു. ഇത് വായിക്കാൻ കൊടുത്തപ്പോൾ ജോഷിയേട്ടൻ പറഞ്ഞത് എന്നോട് ഉള്ള വാശിക്ക് എഴുതിയത് പോലെയുണ്ടല്ലോ അസാധ്യമായിട്ടുണ്ട് എന്നാണ്. ഇവർ തമ്മിലുള്ളത് ഭയങ്കരമായ ഒരു ബന്ധമാണ്. അതിന്റെ ഒരു കഥയും കൂടെ ഞാൻ പറയാം. ആർക്കും അറിയാത്ത സംഭവമാണ്. വളരെ മനോഹരമായ ഒരു സ്ക്രിപ്റ്റ്, ഒരുപക്ഷേ ന്യൂഡൽഹിയേക്കാൾ ഒക്കെ മുകളിൽ പോവുമായിരുന്നു.

ഒരു ഇന്റർനാഷണൽ പടമായിരുന്നു അത്. അത്രയും വലിയൊരു പടം. ഒരുപക്ഷേ അമിത് ബച്ചനോ രജനികാന്തോ ഒക്കെ അഭിനയിക്കാൻ കഴിയുമായിരുന്ന സ്ക്രിപ്റ്റ് ആയിരുന്നു അത്. മമ്മൂട്ടിക്ക് ആ കഥാപാത്രം ചെയ്യാമെന്ന് മാത്രം. മലയാളത്തിൽ ചെയ്യുന്നത് കൊണ്ട്. എല്ലാം അങ്ങനെ ഓക്കേ ആയി. ഷൂട്ടിംഗ് തുടങ്ങി. വർക്കലയിൽ സെറ്റ് ഒക്കെ ഇട്ടു. കൊറേ ഷൂട്ട് ചെയ്യുകയും ചെയ്‌തു. അതിന് ശേഷം എന്തൊക്കെയോ പ്രശ്‌നങ്ങൾ ഉണ്ടായി, പടം നിന്നുപോയി.

മമ്മൂക്കയോക്കെ ഷൂട്ടിന് എത്തിയിരുന്നു. കൊറച്ച് ദിവസം ഷൂട്ട് ചെയ്‌തതാണ്. അത് നിർത്തേണ്ടി വന്നു. ബാക്കി സ്ക്രിപ്പ്റ്റ് ഒന്നും കൊടുത്തില്ല. എന്തോ കറക്ഷൻ ആവശ്യപ്പെട്ടതാണ് എന്ന് തോനുന്നു. അതിന്റെ മറ്റ് കാര്യങ്ങൾ എനിക്ക് അറിയില്ല. നിന്ന് പോയ ശേഷം പുള്ളി ഈ തിരക്കഥ വേറെ ഒരാൾക്കും കൊടുത്തില്ല. ഞാൻ പലവട്ടം ചോദിച്ചിരുന്നു, നമുക്ക് ചെയ്‌തുകൂടെ എന്ന്. പക്ഷേ ഇല്ലെന്നായിരുന്നു മറുപടി.

ഞങ്ങൾ മദ്രാസിൽ താമസിക്കുന്ന സമയത്ത് അമിതാഭ് ബച്ചന്റെ മാനേജർമാർ വന്നു ഒരു തിരക്കഥയ്ക്ക് വേണ്ടി. പുള്ളി കൊടുത്തില്ല, ഒഴിഞ്ഞുമാറി. ഞാൻ ചോദിച്ചു അങ്ങനെയാണേൽ തമിഴിൽ രജനീകാന്തിനെ വച്ച് ചെയ്‌തുകൂടെ എന്ന്. അപ്പോൾ പുള്ളി പറഞ്ഞ കാര്യം എന്റെ ജീവിതത്തിലെ ഒരു പാഠമാണ്. ഞാൻ ജോഷിക്ക് വേണ്ടി എഴുതിയ കഥയാണ്. അത് ഇനി മറ്റാർക്കും ആർക്കും കൊടുക്കാൻ കഴിയില്ലെന്നാണ് പറഞ്ഞത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+