"മമ്മൂട്ടി നായകനായ ആ ചിത്രത്തിന്റെ ആദ്യപേര് ചെങ്കൊടി എന്നായിരുന്നു, പിന്നീട് മാറ്റി, 60 ലക്ഷം രൂപ നഷ്ടമായി"
മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാക്കളിൽ ഒരാളാണ് ദിനേശ് പണിക്കർ. വെറും നിർമ്മാതാവ് മാത്രമല്ല ഒരു അഭിനേതാവ് കൂടിയാണ് അദ്ദേഹം. പലർക്കും അദ്ദേഹത്തെ പരിചയമുള്ളത് നടൻ എന്ന നിലയിൽ മാത്രമായിരിക്കും. ടെലിവിഷൻ സീരിയലുകളിലൂടെയും സിനിമകളിലൂടെയും ചിരപരിചിതനായ ദിനേശ് പണിക്കർ നിരവധി ഹിറ്റ് ചിത്രങ്ങളാണ് മലയാളത്തിൽ നിർമ്മിച്ചിട്ടുള്ളത്. നാൽപത് വർഷത്തിൽ അധികമായി അദ്ദേഹം സിനിമയിൽ പ്രവർത്തിക്കുന്നുമുണ്ട്.
ഇപ്പോഴിതാ മമ്മൂട്ടി നായകനായ സ്റ്റാലിൻ ശിവദാസ് എന്ന ചിത്രത്തെ കുറിച്ച് അദ്ദേഹം നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ ചർച്ചയാവുന്നത്. ചിത്രം വിജയമായിരുന്നു എന്നായിരുന്നു നേരത്തെ പലരും അവകാശപ്പെട്ടിരുന്നത്. എന്നാൽ നിർമ്മാതാവ് കൂടിയായ ദിനേശ് പണിക്കർ സ്റ്റാലിൻ ശിവദാസ് തനിക്ക് വലിയ നഷ്ടമുണ്ടാക്കിയ ചിത്രമാണെന്ന് തുറന്ന് പറയുകയാണ്.

മമ്മൂട്ടി നായകനായ സ്റ്റാലിൻ ശിവദാസ് സംവിധാനം ചെയ്തത് ടിഎസ് സുരേഷ് ബാബു ആയിരുന്നു. മലയാളത്തിലെ ഹിറ്റ് മേക്കർ തിരക്കഥാകൃത്തുക്കളിൽ ഒരാളായിരുന്ന ടി ദാമോദരൻ ആയിരുന്നു ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. മമ്മൂട്ടിക്ക് പുറമേ ഖുശ്ബു, ജഗദീഷ്, മധു, ക്യാപ്റ്റൻ രാജു, നെടുമുടി വേണു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.
ചിത്രത്തിന്റെ പേര് ആദ്യം ചെങ്കൊടി എന്നായിരുന്നു ഇട്ടതെന്ന് നിർമ്മാതാവായ ദിനേശ് പണിക്കർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വെളിപ്പെടുത്തിയിട്ടുണ്ട്. പിന്നീട് അത് സ്റ്റാലിൻ ശിവദാസ് എന്നാക്കി മാറ്റുകയായിരുന്നു. എത്ര വലിയ പരാജയ ചിത്രമാണെങ്കിലും തനിക്ക് അത് പൊൻകുഞ്ഞ് ആണെന്നാണ് ദിനേശ് പണിക്കർ ചൂണ്ടിക്കാണിക്കുന്നത്.
ദിനേശ് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് ഇങ്ങനെ:
1999ൽ ഏറെ പ്രതീക്ഷയോടെ ഞാൻ നിർമ്മിച്ച ഒരു രാഷ്ട്രീയ പശ്ചാത്തലം ഉള്ള... ആദ്യം ചെങ്കൊടി എന്ന പേരിട്ട.. ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്ത പിന്നീട് സ്റ്റാലിൻ ശിവദാസ് എന്ന പേരിൽ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം. ഒരു വിജയിച്ചിത്രമായില്ലെങ്കിലും സ്റ്റാലിൻ ശിവദാസ് എനിക്ക് തൻകുഞ്ഞ് പൊൻകുഞ്ഞ് തന്നെയാണ്... ഖുശ്ബു, നെടുമുടി വേണു, ക്യാപ്റ്റൻ രാജു, ശങ്കർ, മധുപാൽ, മധു സർ, മണിയൻ പിള്ള രാജു എന്നിങ്ങനെ വലിയൊരു താരനിര തന്നെ സിനിമയിൽ ഉണ്ടായിരുന്നു.
ചിത്രത്തിലൂടെ തനിക്കുണ്ടായത് 60 ലക്ഷം രൂപയുടെ നഷ്ടമാണെന്നാണ് അദ്ദേഹം പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിൽ ഒരാളുടെ കമന്റിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൂടാതെ 15 ദിവസം കൊണ്ടല്ല ഇതിന്റെ ചിത്രീകരണം തീർന്നതെന്നും ആ പ്രചാരണം തെറ്റാണെന്നും ദിനേശ് പണിക്കർ പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ട് പൂർത്തിയാക്കാൻ 25 ദിവസം എടുത്തുവെന്നും പലപ്പോഴും ഡബിൾ യൂണിറ്റാണ് വർക്ക് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ആരാധകരുടെ മറുപടി ഇങ്ങനെ
ചിത്രം പരാജയം അല്ലെന്ന് ഒരു ആരാധകൻ കമന്റ് ചെയ്തത് നേരത്തെ വലിയ വിവാദമായിരുന്നു. നിർമ്മാതാവായ ദിനേശ് പണിക്കർ തന്നെ ഇക്കാര്യം പറയുമ്പോൾ എങ്ങനെ ചിത്രം വിജയമാണ് എന്ന് പറയാൻ കഴിയുമെന്ന് പലരും ചോദ്യവുമായി രംഗത്ത് വന്നതോടെ ഇയാൾ ഈ കമന്റ് ഡിലീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം പങ്കുവച്ച് കൊണ്ട് കൂടുതൽ പേരാണ് രംഗത്ത് വരുന്നത്.
വെറും തല്ലിപ്പൊളി സിനിമ. കോട്ടയത്ത് തിയേറ്ററിൽ കണ്ടതോർക്കുന്നു. അന്ന് റിലീസ് ചെയ്യുന്ന സിനിമകൾ എല്ലാം കണ്ടു നടന്നിരുന്ന ഒരു കാലമായിരുന്നു. ആദ്യമായാണ് ഒരു സിനിമ തീരുന്നതിനു മുമ്പ് തിയേറ്ററിൽ നിന്ന് ഇറങ്ങിപ്പോയാൽ കൊള്ളാമെന്ന് തോന്നിയത്. ഇതിനുശേഷം അധികം താമസിക്കാതെ റിലീസ് ചെയ്ത ഗോഡ് മാൻ സിനിമയെയും ഇത് ബാധിച്ചു. കെ മധുവിന്റെ ഗോഡ് മാൻ നല്ല നിലവാരമുള്ള ഒരു സിനിമയായിരുന്നു. പക്ഷേ രണ്ടും ഒരേ ടൈപ്പ് ആയിപ്പോയി രാഷ്ട്രീയം- പോലീസ്. കുറെ നാളത്തേക്ക് സിനിമ തന്നെ വെറുത്തു പോയി. ഇരട്ടകൾ പോലെയുള്ള സിനിമകൾ ഒരേസമയം മമ്മൂട്ടി അഭിനയിക്കരുതായിരുന്നു; ഒരാൾ കമന്റ് ചെയ്തു.
മമ്മൂട്ടിക്ക് മാത്രമെ കാണു ഇങ്ങനെയുള്ള ഫാൻസ്. സിനിമയുടെ നിർമ്മാതാവ് പടം പൊളിഞ്ഞു എന്ന് പറഞ്ഞാലും 100 കോടി കിട്ടി എന്ന് പറഞ്ഞ് കേക്ക് കട്ട് ചെയ്തു ആഘോഷിക്കും എന്നായിരുന്നു പരിഹാസം. ഇത്തരം സിനിമകൾ വരുമ്പോൾ ആളുകൾ ലാൽസലാം എന്ന സിനിമയുമായി താരതമ്യം ചെയ്യും, എല്ലാം ലാൽസലാം പോലെ എടുക്കാൻ ഒക്കുമോ? എന്നായിരുന്നു മറ്റൊരാളുടെ മറുപടി.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications