കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിവിക്ക് സിനിമാക്ലിപ്പിങ് നല്‍കുന്നതിനെതിരെ നടപടി ജൂലൈ 13, 2000

  • By Staff
Google Oneindia Malayalam News

കൊച്ചി: ടിവി ചാനലുകള്‍ക്ക് സിനിമാക്ലിപ്പിങ് നല്‍കരുതെന്ന നിര്‍ദേശം ലംഘിക്കുന്ന സംവിധായകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് നിര്‍മാണ, വിതരണ, പ്രദര്‍ശന അസോസിയേഷനുകളുടെ സംയുക്ത കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി. കൗണ്‍സിലിന്റെ തീരുമാനം മാക്ട എക്സിക്യൂട്ടീവ് യോഗം തള്ളികളഞ്ഞ സാഹചര്യത്തിലാണ് കൗണ്‍സിലിന്റെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ്.

ചാനലുകളില്‍ ക്ലിപ്പിങ് നല്‍കിയാല്‍ സിനിമകള്‍ക്ക് നിരോധനമേര്‍പ്പെടുത്തുമെന്ന കൗണ്‍സിലിന്റെ തീരുമാനം മാക്ട അംഗങ്ങള്‍ക്ക് ബാധകമല്ലെന്നാണ് ബുധനാഴ്ച്ച കൊച്ചിയില്‍ ചേര്‍ന്ന മാക്ട എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചത്. സിനിമയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായി ആലോചിക്കാതെയാണ് കൗണ്‍സില്‍ ചട്ടങ്ങള്‍ കൊണ്ടുവന്നതെന്നാണ് മാക്ടയുടെ പരാതി. ചാനലുകളില്‍ ക്ലിപ്പിങ് നല്‍കിയതു മൂലം പ്രദര്‍ശനവിജയം നേടിയ സിനിമകളുണ്ടെന്ന് അവര്‍ ചൂണ്ടികാട്ടുന്നു. ചാനലുകളില്‍ സിനിമയുടെ ഏതൊക്കെ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്ന് തീരുമാനിക്കുവാനുള്ള അവകാശം സംവിധായകര്‍ക്കാണെന്നും മാക്ട വാദിക്കുന്നു.

എന്നാല്‍ മാക്ട അനാവശ്യമായി പ്രശ്നം വഷളാക്കുകയാണെന്നാണ് നിര്‍മാണ, വിതരണ, പ്രദര്‍ശന അസോസിയേഷനുകളുടെ സംയുക്ത കൗണ്‍സില്‍ ആരോപിക്കുന്നത്. ക്ലിപ്പിങുകള്‍ മൂലം ചിത്രങ്ങള്‍ പൊട്ടിയ അനുഭവങ്ങളാണ് കൂടുതല്‍. ചിത്രത്തിന്റെ വിപണനാവകാശം നിര്‍മാതാവിനാണ്, സംവിധായകനല്ല. കൗണ്‍സില്‍ ഭാരവാഹികള്‍ പറയുന്നു.

കൗണ്‍സിലിന്റെ നടപടികള്‍ക്കെതിരെ പരസ്യമായി രംഗത്തു വരാന്‍ മാക്ട തീരുമാനിച്ചിരിക്കുകയാണ്. ''സിനിമാനിര്‍മാണവുമായി ബന്ധമില്ലാത്തവരാണ് സംവിധായകര്‍ക്കെതിരെ വാളോങ്ങിയിരിക്കുന്നത്. ഇതിനെതിരെ കൗണ്‍സിലിലിലെ വലിയൊരു വിഭാഗം പേര്‍ പേര്‍ക്ക് പ്രതിഷേധമുണ്ട്. ചിത്രീകരണം നടക്കുന്ന സിനിമകളുടെ ക്ലിപ്പിങ് ചാനലുകള്‍ക്ക് നല്‍കും. കൗണ്‍സില്‍ എന്തുചെയ്യുമെന്ന് കാണട്ടെ. നിരോധിക്കാനാണ് പുറപ്പാടെങ്കില്‍ ഓണത്തിന് തിയേറ്ററുകളില്‍ മലയാളചിത്രങ്ങളുണ്ടാകില്ല. സിനിമാവ്യവസായം കടുത്ത പ്രതിസന്ധിയിലാകും''. മാക്ടയുടെ വക്താവ് പറഞ്ഞു.

കൗണ്‍സിലിന്റെ തീരുമാനം പൂര്‍ണമായി തള്ളിയിരിക്കുകയാണെന്ന് മാക്ട പ്രസിഡന്റ് കെ.മധു പറഞ്ഞു. നിര്‍മാതാക്കളുമായി തങ്ങള്‍ക്ക് പ്രശ്നമില്ലെന്നും അവര്‍ ചര്‍ച്ചക്ക് വിളിച്ചാല്‍ പോവുമെന്നും അദ്ദേഹം വ്യക്തമാക്കി.

അഞ്ച് ചിത്രങ്ങള്‍ക്കാണ് കൗണ്‍സില്‍ ആദ്യം പ്രദര്‍ശന നിരോധനമേര്‍പ്പെടുത്തിയത്. മൂന്നെണ്ണത്തിന്റെ നിരോധനം പിന്നീട് പിന്‍വലിച്ചു. ജോക്കര്‍, റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് എന്നീ ചിത്രങ്ങളുടെ നിരോധനം തുടരുകയാണ്. ഈ സിനിമകള്‍ക്കായി കൗണ്‍സിലിന്റെ അടുത്ത് ഇതുവരെ ആരും ചര്‍ച്ചയ്ക്കെത്തിയിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X