Get Updates
Get notified of breaking news, exclusive insights, and must-see stories!

''എന്തിന് മറ്റുള്ളവരുടെ മെക്കിട്ട് കേറുന്നു? കഷ്ട്ടം..'' രജിത് കുമാറിനോട് ചോദ്യവുമായി ദയ അശ്വതി

ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിലെ താരമായ സൂര്യയ്ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ തോതിലാണ് സൈബര്‍ ആക്രമണം നടക്കുന്നത്. ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ബിഗ് ബോസ് താരം കൂടിയായ ദയ അശ്വതി. മറ്റൊരു മുന്‍ ബിഗ് ബോസ് താരമായ രജിത് കുമാറിനെ വിമര്‍ശിച്ചാണ് ദയ അശ്വതി രംഗത്ത് വന്നിരിക്കുന്നത്

ബ്ലാക്ക് ആൻഡ് വൈറ്റ് ഫംഗസ് ബാധയേറ്റ രോഗിക്ക് നിർണായക ശസ്ത്രക്രിയ- ചിത്രങ്ങൾ

bb1

ദയ അശ്വതിയുടെ കുറിപ്പ് വായിക്കാം: ' ബിഗ്ഗ് ബോസ് സീസൺ 3 അവസാനിച്ച് പുറത്തിറങ്ങിയപ്പോൾ സൂര്യക്ക് വേണ്ടി മണിക്കുട്ടൻ സംസാരിച്ചത്മണിക്കുട്ടൻ്റെ നല്ല മനസ്സ്. ബിഗ്ഗ് ബോസ്സ് സീസൺ 2 നിർത്തിവെച്ച് ഞാനും പുറത്തിറങ്ങി എൻ്റെ നേരേയും മറ്റു മൽസരാർത്ഥികളുടെ നേരേയും സൈബർ അക്രമണം ശക്തമായി ഉണ്ടായി. അതിനെ കുറിച്ച് രണ്ട് വാക്ക് സംസാരിക്കാൻ വേണ്ടി മാഷിൻ്റെ ഫോണിൽ ഞാനും വിളിച്ചു. അപ്പോൾ എൻ്റെ ഫോൺ block ചെയ്യാൻ എന്നോട് പറഞ്ഞു.

bb2

മാത്രമല്ല ഇതിലൊന്നുo ഞാൻ ഇടപെടില്ല എന്നും പറഞ്ഞു. ഇപ്പോൾ ഇതാ സൂര്യയും ഞാനും ഒരു പോലെ ചീപ്പ് ഗൈം കളിക്കുകയാണ് എന്നും രജിത്ത് സാർ പറയുന്നു.രജിത്ത് സാറിനോട് എൻ്റെ മാത്രം ചോദ്യമാണ് ഇത്. രജിത്ത് സാറിൻ്റെ കൂടെ നിന്ന് ഗ്രൂപ്പിസം കളിച്ച ആ ഗ്രൂപ്പിലുള്ളവർ നല്ല ഗൈം മാത്രമാണോ കളിച്ചത്? ഒരു കൈ പിഴവ് ആണെന്ന് അറിയാം.

bb3

എന്നാലും ആ ഗൈം ചീപ് ആയതു കൊണ്ട് മാത്രമല്ലേ രജിത്ത് സാറിനെ ബിഗ്ഗ് ബോസ്സ് ഷോയിൽ നിന്നും പുറത്താകണ്ടി വന്നത്. ഇതൊക്കെ തന്നത്താൻ ഉണ്ടാകിട്ട് എന്തിന് മറ്റുള്ളവരുടെ മെക്കിട്ട് കേറുന്നു. കഷ്ട്ടം. പുറത്തിറങ്ങിട്ട് ചേതമില്ലാത്ത ഒരു ഉപകാരം. സൈബർ ആക്രമണത്തിൽ നിന്നും രക്ഷിക്കാൻ രണ്ട് വാക്ക് സംസാരിക്കാൻ പോലും ചെയ്യാത്ത മാഷാണ് ഇന്നത്തെ താരം; ചീപ്പ് ഗൈം കളിക്കാത്ത താരം... സമ്മതിച്ചു.

bb4

ബിഗ് ബോസ് ഹൗസില്‍ നിന്ന് ഏറ്റവും ഒടുവില്‍ രമ്യ പണിക്കര്‍ക്കൊപ്പം എവിക്ടഡ് ആയ മത്സരാര്‍ത്ഥിയാണ് സൂര്യ. സൂര്യ ബിഗ് ബോസ് ഷോയിലുളള സമയത്ത് തന്നെ സൈബര്‍ ആക്രമണത്തിന് ഇരയായിരുന്നു. മണിക്കുട്ടനോടുളള പ്രണയം പ്രകടിപ്പിച്ചതുമായി ബന്ധപ്പെട്ടായിരുന്നു സൂര്യയ്ക്ക് എതിരെയുളള ആക്രമണം. കഴിഞ്ഞ ദിവസം സൂര്യ തന്നെ ഇതിനെതിരെ രംഗത്ത് വന്നിരുന്നു

ജിം ലുക്കിൽ നടി രാകുൽ പ്രീത്, പുതിയ ഫോട്ടോകൾ വൈറൽ

Recommended Video

cmsvideo
    Mohanlal Might Quit Bigg Boss Malayalam; Season 4 To Have A New Host? | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+