• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കള്ളക്കരച്ചിലും നുണപറച്ചിലും മതിയാവാതെ വരും: ഫിറോസ് താങ്കളുടെ ലജ്ജാകരമായ നടപടിയെ ന്യായീകരിക്കാൻ

ബിഗ് ബോസ് സീസൺ 3യുടെ ഓരോ എപ്പിസോഡിനെയും ഇഴകീറി പരിശോധിക്കുന്നവരാണ് പ്രേക്ഷകർ. കിടിലം ഫിറോസിനെ ബിഗ്ഗ് ബോസ്സ് ഷോയിലെ പ്രകടനത്തെ വിലയിരുത്തിക്കൊണ്ടുള്ള ഒരു കുറിപ്പാണ് സോഷ്യൽ മീഡിയിൽ ഇപ്പോൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഫിറോസിനെ ഇനിയും നിലനിർത്തണോ എന്ന് തീരുമാനിക്കേണ്ടിയിരിക്കുന്നു.

കനത്ത മഴയില്‍ വെള്ളം കയറി കൊല്‍ക്കത്ത നഗരം; ചിത്രങ്ങള്‍

ബിഗ്ബോസിൽ ഒപ്പം നിന്നവർ തന്നെ സായിയെ കയ്യൊഴിഞ്ഞു: ആദ്യാവസാനം ചേർത്ത് നിർത്തി പ്രേക്ഷകർ, കാരണമിതാണ്ബിഗ്ബോസിൽ ഒപ്പം നിന്നവർ തന്നെ സായിയെ കയ്യൊഴിഞ്ഞു: ആദ്യാവസാനം ചേർത്ത് നിർത്തി പ്രേക്ഷകർ, കാരണമിതാണ്

സൂക്ഷിച്ച് ഉപയോഗിക്കണം

സൂക്ഷിച്ച് ഉപയോഗിക്കണം

'ഭ്രാന്ത്‌' ഈ വാക്കൊക്കെ അത്രയധികം സെൻസിറ്റീവ് ആയതും വളരെ സൂക്ഷിച്ചു ഉപയോഗിക്കേണ്ടതുമാണ്. ഒരാളുടെ മാനസികനിലയെ അവഹേളിക്കുന്ന ഇത്തരം പ്രയോഗങ്ങൾ ലോകനിലവാരം ഉള്ള ഒരു ഷോയിലേക്ക്, മലയാളത്തിലെ മികച്ച ചാനൽ ആയ ഏഷ്യാനെറ്റ്‌ന്റെ പ്രൈം ടൈലേക്ക് വലിച്ചിഴയ്ക്കുകയാണ് ഫിറോസ് ചെയ്തിരിക്കുന്നതെന്നാണ് പ്രേക്ഷകന്റെ വിലയിരുത്തൽ.

 ലജ്ജാകരമെന്ന്

ലജ്ജാകരമെന്ന്

ഭ്രാന്തൻ എന്ന പ്രയോഗം പോലും ഇന്ന് പരിഷകൃത സമൂഹം, ആ വാക്കിന്റെ അശ്ലീലതയെ ഓർത്ത് ഉപയോഗിക്കാതിരിക്കുന്ന ഈ ഇരുപത്തിഒന്നാം നൂറ്റാണ്ടിൽ ആണ്, ഒരു കമ്മ്യൂണിറ്റിയെ മുഴുവൻ അവഹേളിക്കുന്ന വിധത്തിൽ ഒരാളെ ജയിക്കാൻ വേണ്ടി മാത്രം ഫിറോസ് എന്ന മനുഷ്വത്വം ഇല്ലാത്ത മത്സരാർത്ഥി ഈ വാക്ക് ഉപയോഗിക്കുന്നത് എന്നത് അത്യന്തം ഹീനമാണ്, ലജ്ജകരമാണെന്നും പോസ്റ്റിൽ പറയുന്നുണ്ട്.

 അത്യന്തം ഗുരുതരം

അത്യന്തം ഗുരുതരം

മാനസിക സമ്മർദ്ദം എന്നത് ലോകം അത്യന്തം സീരിയസ് ആയും അതിനൊപ്പം ശ്രദ്ധയോടെയും കൈകാര്യം ചെയ്യുന്ന വിഷയമാണ്. ഒരു വേള കൃത്യമായ ട്രീറ്റ്മെന്റ് നൽകിയില്ല എങ്കിൽ, ആളുടെ ആത്മഹത്യ ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് നയിക്കുന്ന സൈലന്റ് കില്ലർ ആയി കണക്കാക്കുന്ന ഒരു രോഗവസ്ഥയാണ്. ഈ ഗ്രൂപ്പിലെ പല ആളുകൾ പോലും ഡിപ്രഷൻ എന്ന വിഷാദ അവസ്ഥയിലൂടെ കടന്ന് പോയിട്ടുള്ളവർ ആയിരിക്കും. അവർക്കറിയാം അതിന്റെ ഭീകരത. കൃത്യസമയത്ത് കൃത്യമായ കൌൺസിലിംഗ് കിട്ടാത്തത് കാരണം കടുംകൈ ചെയ്ത ആളുകളെക്കുറിച്ച് ബിഗ്ഗ് ബോസ്സ് സംഘാടകർക്കും ചാനലിനും വ്യക്തയായ ധാരണ ഉള്ളത് കൊണ്ടാണ് ഓരോ മത്സരാർത്ഥിയെയും പലപ്പോഴായി കൺഫഷൻ റൂമിലേക്ക് വിളിച്ചു ആശ്വസിപ്പിക്കുക ഉൾപ്പെടെ പല മെന്റൽ ഹെൽത്ത് കൌൺസിലിംഗും നൽകുന്നത്. അതിലൊന്നാണ് മണിക്കുട്ടനും ബിഗ്ഗ് ബോസ്സ് നൽകിയതെന്നും പോസ്റ്റിൽ പറയുന്നു.

 നാണക്കേടല്ല, രോഗാവസ്ഥ

നാണക്കേടല്ല, രോഗാവസ്ഥ

സ്വന്തം ഭാവിയെക്കുറിച്ച് ഉണ്ടാകുന്ന ഉത്കഠയിൽ നിന്ന് ജനിക്കുന്ന വിഷാദം പ്രൊഫഷണൽ കലാകാരന്മാർക്ക് സ്വഭാവികവുമാണ്. ഡിപ്രഷൻ ഉൾപ്പെടെയുള്ള ഏത് മാനസികാരോഗ്യ പ്രശ്നങ്ങളും നാണക്കേട് ഉണ്ടാക്കുന്ന രോഗാവസ്ഥ അല്ല. നമുക്കുണ്ടാവുന്ന പനി പോലെയോ ശരീരവേദന പോലെയോ കണക്കാക്കി ചികിത്സ തേടേണ്ട രോഗാവസ്ഥ മാത്രമാണ് എന്ന് ആഹ്വാനം ചെയ്യാനാണ് ലോകാരോഗ്യ സംഘടന എല്ലാ വർഷവും ഒക്ടോബർ 10 മാനസിക ആരോഗ്യ ദിനമായി ആയി ആചരിക്കുന്നത്. സമൂഹം ഇത്ര പുരോഗതിയോടെ കാര്യങ്ങളെ നോക്കി കാണുമ്പോഴാണ് ഫിറോസ് ഉൾപ്പെടെ ഉള്ളവർ അത്തരം മനസികഅവസ്ഥയെ പൊതു സമൂഹത്തിനു മുന്നിൽ കളിയാക്കുന്നതെന്നും പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

അബദ്ധമല്ലെന്ന്

അബദ്ധമല്ലെന്ന്

മുൻപ് ഡിംപലിന്റെ ശാരീരിക അവസ്ഥവെച്ച് കളിയാക്കി കാൻസർ രോഗികൾ എന്ന വിഭാഗത്തെ മുഴുവൻ അപമാനിച്ച ഫിറോസ് എന്ന വ്യക്തിയിൽ നിന്നുണ്ടായ ഈ പരാമർശം അബദ്ധം ആയി കണക്കാക്കാൻ സാധിക്കില്ലെന്നും കുറിപ്പിൽ അടിവരയിട്ട് പറയുന്നു. ഇത് ആദ്യ തവണ അല്ല എന്നത് തന്നെയാണ് ഇതിനുള്ള കാരണവും. വീണ്ടും മാനസിക വെല്ലുവിളി നേരിടുന്ന ആളുകളെ അപമാനിക്കുന്ന നിലയിൽ മറ്റൊരു പരാമർശവും കൊണ്ട് വന്നിരിക്കുന്ന ഫിറോസ് എന്ന വ്യക്തിയുടെ മനോഭാവം ഈ ഷോയുടെ മാന്യതയ്ക്ക് ചേർന്നത് അല്ലെന്നും പ്രേക്ഷകൻ കുറിപ്പിൽ ഓർമിപ്പിക്കുന്നുണ്ട്.

 കള്ളക്കരച്ചിൽ മതിയാവാതെ വരും

കള്ളക്കരച്ചിൽ മതിയാവാതെ വരും

ഡിംപൽ വിഷയത്തിലെ പോലെ കള്ളക്കരച്ചിലും നുണപറച്ചിലും മതിയാവാതെ വരും കിടിലൻ ഫിറോസ് താങ്കളുടെ ഈ ലജ്ജാകരമായ നടപടിയെ ന്യായീകരിക്കുവാൻ. ഡിംപലിന്റെ ദയയിൽ പോലും ആ വീട്ടിൽ കഴിയാൻ താങ്കൾ യോഗ്യൻ അല്ലെന്ന് ഒരിക്കൽ കൂടെ താങ്കൾ തെളിയിച്ചിരിക്കുന്നു. താങ്കളുടെ കണ്ണുകളിലൂടെ പ്രവൃത്തിയിലോ താങ്കൾ പറയുന്ന ഒരു സഹജീവി സ്നേഹവും പ്രകടമല്ല. ആകെ കാണുന്നത് പകയും ദേഷ്യവും വെറുപ്പും മാത്രമാണ്. കുടിലൻ ഫിറോസിനെ ഈ ഷോയിൽ നിന്ന് എവിക്ട് ചെയ്യണം എന്ന് ബിഗ്ഗ്‌ബോസ്സിനോടും ഏഷ്യാനെറ്റ്‌നോടും താഴ്മ്മയായി അപേക്ഷിക്കുന്നു.

അക്ഷര ഗൗഡയുടെ കിടിലന്‍ ഫോട്ടോകള്‍ കാണാം

cmsvideo
  ബിഗ് ബോസ് ഉപേക്ഷിച്ചു! മലയാളം ഉടൻ

  English summary
  bigg boss malayalam season 3: Write Up about Kidilam Firoz's statements inside Bigg Boss House
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X