Get Updates
Get notified of breaking news, exclusive insights, and must-see stories!

അയാൾ ചെയ്തത് വളരെ മോശം പരിപാടിയാണ്; അവള്‍ ബോള്‍ഡായി നേരിട്ടു, ഋതു മന്ത്രയെക്കുറിച്ച് കിടിലം ഫിറോസ്

കൊച്ചി; ബിഗ് ബോസ് താരം ഋതുമന്ത്രയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടായിരുന്നു നടനും മോഡലുമായ ജിയാ ഇറാനി വാർത്തകളിൽ ഇടംപിടിക്കുന്നത്. താനും ഋതുവുമായി നാല് വർഷമായി പ്രണയത്തിലാണെന്നായിരുന്നുവെന്നും അതിനാലാണ് ചിത്രങ്ങൾ പങ്കുവെച്ചതെന്നുമായിരുന്നു ജിയ വെളുപ്പെടുത്തിയത്. ഇതോടെ ഷോ കളിഞ്ഞാൽ ജിയയെ കുറിച്ച് ഋതുവും പ്രതികരിച്ചേക്കുമെന്ന് പ്രേക്ഷകർ കണക്കാക്കിയിരുന്നെങ്കിലും അതുണ്ടായില്ല. മാത്രമല്ല ജിയയെ ഋതു സോഷ്യൽമീഡിയയിൽ നിന്ന് അൺഫോളോ ചെയ്യുകയും ചെയ്തു.

അതേസമയം ഇപ്പോഴിതാ ജിയ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവെച്ചതിനെ വിമർശിച്ചും ഋതു ഈ വിഷയങ്ങളെ നേരിട്ടതിനെ കുറിച്ചുമെല്ലാം പ്രതികരിക്കുകയാണ് കിടിലം ഫിറോസ്. മൂവി ബാന്റിന് നൽകിയ അഭിമുഖത്തിലാണ് ഫിറോസിന്റെ പ്രതികരണം.

'റിയലി ഹോട്ട് ആന്റ് കൂൾ'; വീണ്ടും ആരാധകരെ ‍ഞെട്ടിച്ച് അമല പോളിന്റെ കിടിലൻ ഫോട്ടോകൾ

1

ജിയ ഇറാനി ചെയ്തത് വളരെ മോശമായ കാര്യമാണെന്ന് ഫിറോസ് പ്രതികരിച്ചു. സോഷ്യൽ മീഡിയയിൽ സ്വകാര്യ ചിത്രങ്ങൾ കൊണ്ടുവന്നിടുന്നത് മോശം പരിപാടിയാണ്. 1980 കളിലെ സിനിമകളിൽ മാത്രം കണ്ടുവരുന്നതാണ് അതൊക്കെ. കാലം മാറി, ജനം മാറി, ജനം മോശം പറയും. അത് ജിയയും മനസിലാക്കണം,ഫിറോസ് പറഞ്ഞു.

2

ഒരാളുടെ മോറൽ സൈഡിനെ സോഷ്യൽ മീഡിയയിൽ വിചാരണ ചെയ്യുന്നവരോട് പറയാനുള്ളത് അത് അയാളുടെ സ്വകാര്യതയാണ്.അത്തരത്തിലുള്ള ചിത്രങ്ങള്‍ പബ്ലിക് പ്ലാറ്റ്‌ഫോമിലൊക്കെ വന്നാല്‍ ചിലപ്പോള്‍ എല്ലാവര്‍ക്കും അത് താങ്ങാന്‍ കഴിഞ്ഞെന്ന് വരില്ല. നിങ്ങള്‍ക്കുമുണ്ട് സ്വകാര്യത. നിങ്ങളുടെ ജീവിതത്തിലേക്ക് അത്തരത്തിലുളള ഫോട്ടോസൊക്കെ സോഷ്യല്‍ മീഡിയയില്‍ വരുമ്പോഴെ നിങ്ങള്‍ക്ക് അതിന്‌റെ ബുദ്ധിമുട്ട് മനസിലാകു.

3

എന്നാല്‍ ഋതു അതും നേരിട്ടു. വളരെ ബോള്‍ട്ടായിട്ട് കൈകാര്യം ചെയ്തു, അവളാണ് യഥാർത്ഥത്തിൽ ഫിനിക്സ് പക്ഷി,ഫിറോസ് പറയുന്നു.അതേസമയം ജിയ ഇറാനിയും റിതുവും തമ്മിലുള്ള വിഷയത്തിൽ മറ്റുള്ളവർ ഇടപെടുകയോ ചർച്ചച്ചെയ്യേണ്ടതോ ആയ കാര്യമില്ലെന്നും ഫിറോസ് പറഞ്ഞു. രണ്ടുപേർ തമ്മിലുള്ള സ്വകാര്യനിമിഷങ്ങളിലെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എടുത്ത് അതിൽ ഒരാൾ പങ്കുവെച്ചു എന്നാൽ അത് അയാളുടെ നിലവാരമാണ് കാണിക്കുന്നത്.അത് തിരിച്ചറിയപ്പെടുന്ന നിമിഷത്തിൽ ഋതു എന്ന പെൺകുട്ടിയുടെ മെന്റർ സ്റ്റേജ് ഉണ്ടാകും. അതൊന്നും മറ്റുള്ളവർ ചർച്ച ചെയ്യേണ്ട കാര്യമില്ല.അവർക്കിടയിലെ പ്രശ്നം അവർ സംസാരിച്ച് തീർത്തോളും.

4

പരസ്പരം സംസാരിച്ച് പ്രശ്നങ്ങൾ അവസാനിപ്പിക്കാനാണ് താൻ ഋതുവിനോട് ആവശ്യപ്പെട്ടതെന്നും ഫിറോസ് പറഞ്ഞു.ഈ സീസണിലെ വിരലിൽ എണ്ണാവുന്ന ജനുവിൻ മത്സരാർത്ഥികളിൽ ഒരാളാണ് റിതുമന്ത്രയെന്നും ഫിറോസ് പറഞ്ഞു. അകത്തും പുറത്തുമെല്ലാം അങ്ങനെയയാിരുന്നു.അത് പറഞ്ഞതിന് സീസണിലെ അവസാന നിമിഷമായപ്പോഴേക്കും എല്ലാവരും തന്നെ വളഞ്ഞിട്ട് ആക്രമിക്കാനൊക്ക വന്നിരുന്നു.

5

ഋതുവിന് ബിഗ് ബോസില് കിട്ടിയിരിക്കുന്ന സ്ഥാനം എനിക്കും താഴെയാണ്, എഴാം സ്ഥാനം. ശരിക്കും അതല്ല അവള്‍ക്ക് കിട്ടേണ്ടത്. അതിന് മുകളില്‍ അര്‍ഹിക്കുന്ന പെണ്‍കുട്ടിയാണ് ഋതു.ഷോയുടെ തുടക്കത്തിൽ താൻ അവളെ നോമിനേറ്റ് ചെയ്തിരുന്നു. അവൾക്ക് ഒന്നും ചെയ്യാനില്ലെന്ന് തോന്നിയിട്ടാണ് ചെയ്തത്.

6

എന്നാൽ പിന്നീട് അവൾ നല്ല രീതിയിൽ തന്നെ മുന്നേറി. പിന്നീട് ഒരിക്കലും ഞാനവളെ നോമിനേറ്റ് ചെയ്തിട്ടില്ല. ആദ്യം ഏഴ് നോമിഷേഷൻ ലഭിച്ചയാൾ ഒടുവിൽ ഏഴാം സ്ഥാനത്ത് എത്തിയില്ലേ, അത് വലിയ കാര്യമാണെന്നും ഫിറോസ് പറഞ്ഞു. അതിനിടെ കൊച്ചിയിൽ പിആർ ഏജൻസിക്ക് പണം നൽകാൻ പോയെന്ന പ്രചരണങ്ങൾക്കും ഫിറോസ് മറുപടി നൽകി.

7

താൻ പിആർ ഏജൻസിയെ കാണാനല്ല കൊച്ചിയിൽ പോയത്. ഋതുവിന്റേയും സൂര്യയുടേയും അമ്മമാർ വിളിച്ചിരുന്നു. അവർക്ക് കൊച്ചിയിൽ വന്ന് ഇറങ്ങുന്നത് ഭയമാണെന്ന് പറഞ്ഞു.അതിനാലാണ് അവർക്കൊപ്പം വന്നത്. അവരെ അമ്മമാരുടെ അടുത്ത് ഏൽപ്പിച്ച ശേഷമാണ് താൻ തിരുവനന്തപുരത്തേക്ക് മടങ്ങിയത്. നിങ്ങൾ കരുതുന്നതും ചിന്തിക്കുന്നതുമല്ല ശരിയെന്നും ഫിറോസ് പറഞ്ഞു.

Recommended Video

cmsvideo
    Mohanlal announced bigg boss malayalam s4 | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+