കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെടി ജലീലിന് ഇപ്പോള്‍ സൗദിയില്‍ എന്താണ് കാര്യം, മോദിയെ ചീത്ത വിളിക്കുന്നതിന് മുമ്പ്...

  • By Desk
Google Oneindia Malayalam News

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കില്‍ കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദിക്കും വിദേശ കാര്യമന്ത്രി സുഷമ സ്വരാജിനും എതിരെ കനത്ത വിമര്‍ശനങ്ങളാണ്. എന്താണ് കാര്യം. കേരളത്തിലെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായ കെ ടി ജലീലിന് സൗദി അറേബ്യയിലേക്ക് പോകാന്‍ നയതന്ത്ര പാസ്‌പോര്‍ട്ട് നിഷേധിച്ചുപോലും. കെ ടി ജലീല്‍ സൗദിയില്‍ പോയി കേരളീയരെ രക്ഷിച്ചുകൊണ്ടുവരുന്നതില്‍ മോദിക്ക് അസൂയയാണ് എന്ന തരത്തിലാണ് വിമര്‍ശനങ്ങളുടെ പോക്ക്.

ഡിവോഴ്‌സിനെ ആരും പേടിക്കേണ്ട.. ഈ 7 ഭീഷണികളും വെറും പൊളിയാണ്!ഡിവോഴ്‌സിനെ ആരും പേടിക്കേണ്ട.. ഈ 7 ഭീഷണികളും വെറും പൊളിയാണ്!

സത്യത്തില്‍ എന്താണ് സംഭവിച്ചത്. കെ ടി ജലീലിന് യാത്രാനുമതി നിഷേധിച്ചോ. ഇല്ല. പിന്നെയോ. കേന്ദ്രസര്‍ക്കാര്‍ നയതന്ത്ര വിസയാണ് നല്‍കാതിരുന്നത്. വിദേശ കാര്യ സഹമന്ത്രി അടക്കമുളള കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ സൗദിയിലെത്തി തൊഴില്‍ മന്ത്രിയുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നും ഒരു മന്ത്രി സൗദിയില്‍ എത്തിയത് കൊണ്ട് എന്താണ് നേട്ടം. സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ ഇങ്ങനെ പോകുന്നു...

 കെ ടി ജലീല്‍ സ്വയം നാണംകെട്ടു

കെ ടി ജലീല്‍ സ്വയം നാണംകെട്ടു

കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തി തീരുമാനമാക്കിയ വിഷയത്തില്‍ പിന്നെയും ചര്‍ച്ച നടത്താന്‍ കേരളത്തില്‍ നിന്നൊരു മന്ത്രി. എങ്ങനെയുണ്ട്? സൗദി ഭരണകൂടത്തിന് എന്ത് കേരള മന്ത്രി? ചെമ്മീന്‍ തുള്ളിയാല്‍ ചട്ടിയോളം എന്നാണ് - സൗദി അറേബ്യയില്‍ നിന്നും മാധ്യമപ്രവര്‍ത്തകനായ ഇനാം എംസി എഴുതുന്നത് ഇങ്ങനെ.

 കെ ടി ജലീല്‍ എന്ത് ചെയ്യാനാണ്

കെ ടി ജലീല്‍ എന്ത് ചെയ്യാനാണ്

കേരളത്തില്‍ നിന്നൊരു മന്ത്രി സൗദിയില്‍ എത്തിയാല്‍ മാക്‌സിമം പോയാല്‍ അവര്‍ക്ക് എംബസി ഉദ്യോഗസ്ഥരെ കാണാനാവും. അതിലപ്പുറം ഒന്നും ചെയ്യാനാവില്ല. വെറുതേ എന്തെങ്കിലും കേള്‍ക്കുമ്പോഴേക്ക് ചാടി പുറപ്പെടാന്‍ നില്‍ക്കരുത്. നാണം കെടും. അത് മന്ത്രിമാരായാലും. - കെ ടി ജലീല്‍ സൗദിയില്‍ എത്തിയാലും ഒന്നും ചെയ്യാനാവില്ല എന്ന് ഇനാം ആവര്‍ത്തിക്കുന്നു.

 മീഡിയ കവറേജ് ലക്ഷ്യം?

മീഡിയ കവറേജ് ലക്ഷ്യം?

വി കെ സിംഗിന്റെ സന്ദര്‍ശനത്തോട് വളരെ പോസീറ്റിവ് ആയ പ്രതികരണമാണ് സൗദി ഭരണകൂടം നടത്തിയിട്ടുള്ളത്... മിക്ക വിഷയങ്ങളിലും തീരുമാനം ആയ സ്ഥിതിക്ക് ഒരു സംസ്ഥാന മന്ത്രിക്ക് എന്താണ് ചെയ്യാനുള്ളത്? മീഡിയ കവറേജ് മാത്രം- മീഡിയ കവറേജിന് വേണ്ടിയാണോ കെ ടി ജലീല്‍ സൗദിയിലേക്ക് പോകുമെന്ന് പറഞ്ഞത്.

 കുറ്റം ബിജെപിക്ക് തന്നെ

കുറ്റം ബിജെപിക്ക് തന്നെ

കെ ടി ജലീലിന്റെ സൗദി യാത്ര കേന്ദ്രം തടഞ്ഞു. ശരി, നമുക്ക് അത് മനസിലാവും. കാരണം കേന്ദ്രം ഭരിക്കുന്നത് ബിജെപി ആണല്ലോ. ജലീല്‍ സൗദി അറേബ്യയില്‍ എത്തിയാല്‍ അതിന്റെ ഗുണം പ്രവാസികള്‍ ആയ മലയാളികള്‍ക്ക് ്ആയിരിക്കും - എന്നാണ് ഒരാള്‍ പറയുന്നത്. എന്നാല്‍ അതെന്ത് ഗുണമാണ് എന്ന് ഇദ്ദേഹം പറയുന്നുമില്ല.

 സംസ്ഥാന മന്ത്രിമാരിങ്ങനെ പോയാലോ

സംസ്ഥാന മന്ത്രിമാരിങ്ങനെ പോയാലോ

ഓരോ സംസ്ഥാന മന്ത്രിമാരും സ്വന്തം നിലയില്‍ വിദേശ രാജ്യങ്ങളുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചാല്‍ ഉള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കുക. ഒരു രാജ്യവും അത്തരം ഒരു നീക്കത്തിന് മുതിരുകയില്ല. അത് മാത്രമല്ല, പട്ടിണി കിടക്കുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്കിടയിലേക്ക് ചെന്ന് മലയാളികള്‍ മാത്രം എന്ന് പറഞ്ഞു ഒരു മന്ത്രി ചെല്ലുന്നത് ആഭാസമാണ് - എന്ന് പറയുന്നവരുമുണ്ട്.

 സ്വന്തം പാസ്‌പോര്‍ട്ടില്‍

സ്വന്തം പാസ്‌പോര്‍ട്ടില്‍

ജലീലിന് സ്വന്തം പാസ്പോര്‍ട്ട് ഉണ്ടെന്നും പോകാനാണെങ്കില്‍ അതുപയോഗിച്ചൂടെ എന്നുമൊക്കെ ചിലര്‍ പറയുന്നുണ്ട്. ഡിപ്ലോമാറ്റിക്ക് പാസ്പോര്‍ട്ടിലാണ് മന്ത്രി/സര്‍ക്കാര്‍ പ്രതിനിധികളൊക്കെ യാത്ര നടത്തേണ്ടതെന്നും എങ്കില്‍ മാത്രമേ ഇരു രാജ്യങ്ങളും തമ്മിലുളള നയതന്ത്ര സൗകര്യങ്ങള്‍ പൂര്‍ണമായും ഉപയോഗിക്കാനാവൂ - എന്നും പറയുന്നു. അവര്‍ക്കും മറുപടിയുണ്ട്.

 എന്താണി നിഷേധിച്ചത്

എന്താണി നിഷേധിച്ചത്

ജലീലിന് യാത്രാനുമതി നിഷേധിച്ചിട്ടില്ല. നയതന്ത്ര പാസ്‌പോര്‍ട്ട് ആണ് നിഷേധിച്ചത്. അത്തരം പാസ്‌പോര്‍ട്ട് ഉണ്ടെങ്കില്‍ മാത്രമേ അദ്ദേഹത്തിന് ക്യാമ്പുകളില്‍ പോയി തൊഴിലാളികളെ സന്ദര്‍ശിക്കാനും സൗദി ഭരണാധികാരികളുമായി ബന്ധപ്പെടാനുമൊക്കെ സാധിക്കുകയുള്ളൂ. അതായത് ഒരാള്‍ക്ക് നയതന്ത്ര പാസ്‌പോര്‍ട്ട് അനുവദിക്കുകയെന്നാല്‍ അയാളെ ഈ വിഷയത്തില്‍ ഇന്ത്യ നിയോഗിച്ചിട്ടുള്ള നയതന്ത്ര പ്രതിനിധിയായി അംഗീകരിക്കുക എന്നതാണ്.

 എന്തിനാണ് നിഷേധിച്ചത്

എന്തിനാണ് നിഷേധിച്ചത്

ഈ വിഷയത്തില്‍ ഇന്ത്യന്‍ നയതന്ത്ര കാര്യാലയവും കേന്ദ്ര സര്‍ക്കാരും വ്യക്തമായ പദ്ധതിയോടെ പ്രവര്‍ത്തിച്ചു വരികയാണ്. ഈ നയതന്ത്ര ദൗത്യത്തിന് നേതൃത്വം നല്‍കാന്‍ കേന്ദ്ര മന്ത്രിമാരായ ജന: വി കെ സിംഗും എം ജെ അക്ബറും അവിടെയുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ഒരു സംസ്ഥാന മന്ത്രിയേ കൂടി രാജ്യത്തിന്റെ പ്രതിനിധിയായി അവിടേയ്ക്ക് അയയ്ക്കുന്നത് ആ ദൗത്യത്തെ ദുര്‍ബ്ബലപ്പെടുത്താനും ആശയക്കുഴപ്പം ഉണ്ടാക്കാനുമേ ഉപകരിക്കൂ എന്നതു കൊണ്ടാണ് ജലീലിന് നയതന്ത്ര പാസ്‌പോര്‍ട്ട് നിഷേധിച്ചത്. - സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ തുടരുന്നു.

മലയാളിക്ക് കൊമ്പുണ്ടോ

മലയാളിക്ക് കൊമ്പുണ്ടോ

29 സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാര്‍ അവിടെ ജോലി എടുക്കുന്നു. 29 സംസ്ഥാനങ്ങളില്‍ നിന്ന് മന്ത്രിപ്പട പോയിട്ട് എന്ത് ചെയ്യാന്‍. കേന്ദ്രം എല്ലാ ഭാരതീയരേയും രക്ഷക്ക്. മലയാളിക്ക് മാത്രമെന്താ കൊമ്പുണ്ടോ? - ചോദ്യത്തിന്റെ ടോണ്‍ കേട്ടാലറിയാം കടുത്ത സര്‍ക്കാര്‍ അനുകൂലിയാണ് എന്ന്.

 കേന്ദ്രം എന്ത് ചെയ്തു

കേന്ദ്രം എന്ത് ചെയ്തു

കേന്ദ്ര വിദേശകാര്യ സഹമന്ത്രി സൗദിയിലത്തെി തൊഴില്‍ മന്ത്രിയോട് ചര്‍ച്ച നടത്തുകയും നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നവരെ സൗജന്യമായി നാട്ടിലത്തെിക്കാമെന്നും അവരുടെ ആനുകൂല്യങ്ങള്‍ കമ്പനിയില്‍ നിന്ന് വാങ്ങി നല്‍കി എംബസി വഴി തൊഴിലാളികള്‍ക്ക് നല്‍കാമെന്നും മറ്റു കമ്പനികളിലേക്ക് മാറാന്‍ തൊഴിലാളികള്‍ക്ക് അവസരം നല്‍കുമെന്നും കാലാവധി കഴിഞ്ഞ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പുതുക്കി നല്‍കാമെന്നും സൗദി തൊഴില്‍ മന്ത്രി ഉറപ്പു നല്‍കുകയും ചെയ്തു.

 സൗദിയോട് പ്രത്യേക നന്ദി

സൗദിയോട് പ്രത്യേക നന്ദി

ഭക്ഷണവും മറ്റുമില്ലാതെ വിഷമിച്ച തൊഴിലാളികള്‍ക്ക് സൗദി ഭരണകൂടം അത് വിതരണം ചെയ്യുകയും വൈദ്യ സഹായം നല്‍കുകയും ചെയ്തു. സ്വകാര്യ കമ്പനിയിലെ പ്രശ്‌നത്തില്‍ ഒരു ഭരണകൂടത്തിനും ഇതിലും നന്നായി ഇടപെടാനാകില്ല. വി.കെ സിങ് തന്നെ സൗദിയുടെ വിശാല ഹൃദയത്തിന് നന്ദി പറഞ്ഞു. - മാധ്യമപ്രവര്‍ത്തകനായ ഇനാമിന്റേതാണ് ഈ വാക്കുകള്‍.

 എത്ര മലയാളികളുണ്ട്

എത്ര മലയാളികളുണ്ട്

സൗദിയില്‍ തൊഴില്‍ നഷ്ട്ടപ്പെട്ടവരായി 10000 ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് സുഷമ സ്വരാജ് ലോക്‌സഭയില്‍ പറഞ്ഞത്. അടുത്തിടെ അടച്ചു പൂട്ടിയ ഒരു കമ്പനിയിലെ തൊഴിലാളികള്‍ മാത്രം ഏതാണ്ട് 5000 ഇന്ത്യക്കാര്‍ വരും. ഇവരില്‍ 2450 പേര്‍ ഇപ്പോള്‍ കമ്പനിയില്‍ നിന്ന് ശമ്പളമോ ഭക്ഷണമോ കിട്ടാതെ അഞ്ചു ലേബര്‍ കാമ്പുകളിലായി കഴിയുകയാണ്. ഇവരില്‍ 700 മലയാളികളുമുണ്ട്.

English summary
Why External affairs ministry denies diplomatic passport for KT Jaleel's Saudi visit. Social media reactions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X