ഒന്നിനും കൊള്ളാത്തവനെന്ന് മുദ്രകുത്തി; ആശ്വാസമായത് സുരേഷ്ഗോപി, തുറന്ന് പറഞ്ഞ് ശ്രീകാന്ത് വെട്ടിയാര്‍
കോഴിക്കോട്: ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജനങ്ങളുടെ മനസില്‍ ഇടം നേടിയ സമൂഹമാധ്യമങ്ങളിലെ താരമാണ് ശ്രീകാന്ത് വെട്ടിയാര്‍. ആക്ഷേപഹാസ്യങ്ങളിലൂടെയും ട്രോളുകളിലൂടെയും വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളില്‍ നിരവധി അരാധകരെ സൃഷ്ടിക്കാന്‍ ശ്രീകാന്ത് വെട്ടിയാറിന് സാധിച്ചിട്ടുണ്ട്.
ധാരാളം ചിരിപ്പിക്കുന്ന ആളുകളുടെ ഉള്ളിലും ഒരു മുറിവുണ്ടാകും എന്നുള്ളത് സത്യം തന്നെയാണ്. തന്റെ സ്കൂള്‍ പഠനകാലത്ത് താന്‍ അനുഭവിച്ച അധിക്ഷേപങ്ങളും ബോഡി ഷേമിങ്ങുകളേയും കുറിച്ചുള്ള അദ്ദേഹത്തിന്റെ അനുഭവം മാതൃഭൂമി ഓണ്‍ലൈനുമായി പങ്കുവെക്കുകയാണ് അദ്ദേഹം.

പ്രണയിക്കാന്‍ പോലും ആത്മവിശ്വാസമില്ലാത്ത കാലം
ധാരാളം തമാശകളിലൂടെ പ്രേക്ഷകര്‍ക്കിടയിലേക്ക് ചേക്കേറിയ ശ്രീകാന്ത്. തമാശയാണ് തന്നെ ഇത്രയും വളര്‍ത്തിയതെന്ന് അദ്ദേഹം പറയുന്നു. ഒരുകാലത്ത് അന്തര്‍മുഖനായിരുന്നു ശ്രീകാന്ത്. വാ തുറന്ന് ചിരിക്കാന്‍ പോലും ആത്മവിശ്വാസമില്ലാതിരുന്ന ആള്. ആ ശ്രീകാന്തില്‍ നിന്ന് ഇന്ന് പ്രേക്ഷകര്‍ കാണുന്ന ശ്രീകാന്തിലേക്കുള്ള ദൂരം ചെറുതായിരുന്നില്ല. അദ്ദേഹം തന്റെ കുട്ടികാലത്ത് കേട്ട അവഹേളനങ്ങളാല്‍ മുറിവേറ്റവന്റെ ആത്മവിശ്വാസം ആര്‍ജ്ജിക്കാനുള്ള അവസാനത്തെ അടവായിരുന്നു തന്റെ തമാശകളെന്നും അദ്ദേഹം പറയുന്നു.
ശ്രീകാന്തിന്റെ സ്കൂള്‍ പഠനകാലത്ത് വളരെ മെലിഞ്ഞുണങ്ങിയ ശരീര പ്രകൃതവും വലിപ്പക്കുറവും ആരോഗ്യമില്ലാത്തവനുമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. അസ്ഥിക്കൂടമെന്നും, ജീവനില്ലാത്ത കുഞ്ഞ് എന്നിങ്ങനെയാണ് കൂട്ടുകാര്‍ തന്നെ വിളിച്ചിരുന്നത്. ഇത്തരം വിളികളിലൂടെയും കാളിയാക്കലുകളിലൂടെയും ഉള്ള ആത്മവിശ്വാസവും കൂടി ചോര്‍ന്നുപോകുകയായിരുന്നു. എല്ലാവരെയും പോലെ പ്രണയിക്കാനും കൊതിച്ചു. എന്നാല്‍ നിരതെറ്റിയപല്ലും മെലിഞ്ഞുണങ്ങിയ ശരീരം വെച്ചുള്ള കളിയാക്കലുകളും ദിവസേന നേരിട്ട വ്യക്തിയായതിനാല്‍ ഒന്നു ചിരിക്കാന്‍ പോലുമുള്ള ആത്മവിശ്വാസം തനിക്കുണ്ടായിരുന്നില്ല അദ്ദേഹം പറഞ്ഞു.

ബോഡി ഷെയിമിംഗ് വലിയ വിഷയമാണ്
എന്നാല്‍ രണ്ടും കല്‍പ്പിച്ച് എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു പെണ്‍കുട്ടിയോട് തന്റെ ഇഷ്ടം പറഞ്ഞു. 'കോന്ത്രം പല്ലുള്ള നിന്നെപ്പോലുള്ള കൊരങ്ങനെ ആര് പ്രേമിക്കാന്‍ ഇതായിരുന്നു ആ പെണ്‍കുട്ടി നല്കിയ മറുപടി. ആ ഒരു പ്രതികരണം തന്നെ വല്ലാതെ ബാധിച്ചുവെന്ന് ശ്രീകാന്ത് പറയുന്നു. നിരാകരിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും പക്ഷെ അത് മറ്റൊരാളെ ബോഡി ഷെയിം ചെയ്തു കൊണ്ടാവുമ്പോഴാണ് വലിയ വിഷയമാവുന്നതെന്നും അദ്ദേഹം പറയുന്നു. പെണ്‍കുട്ടികള്‍ക്ക് പൊതുവെ താത്പര്യം തങ്ങളേക്കാള്‍ പ്രായവും ആകാരവും ഉയരവുമൊക്കെ ഉള്ള എന്നുള്ള ഒരു പൊതുബോധം ഇന്ന് സമൂഹത്തിലുണ്ട്. തന്നെ പോലെ മെലിഞ്ഞ് 10 ല്‍ പഠിക്കുമ്പോള്‍ പോലും ആറാം ക്ലാസ്സ് പ്രായം തോന്നിയിരുന്ന തന്നെ സംബന്ധിച്ച് തന്റെ രൂപവും നിരതെറ്റിയ പല്ലും അദ്ദേഹത്തിന് പ്രണയത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തി. ഒരുപാട് കാലം വാ കൈകൊണ്ട് മറച്ച് പിടിച്ചാണ് നടന്നിരുന്നത്. 25 വയസുവരെ ഇത് തുടര്‍ന്നു. അതിന് ശേഷമാണ് വാതുറന്ന് ചിരിക്കാനുള്ള ആത്മവിശ്വാസം തനിക്കുണ്ടായത്. ശ്രീകാന്ത് പറയുന്നു. അതേസമയം പിന്നീട് ഒരു പതിറ്റാണ്ടിനു ശേഷം വാ തുറന്ന് ചിരിക്കാനുള്ള കോണ്‍ഫിഡന്‍സ് നല്കിയതും ഇതേ പ്രണയം തന്നെയായിരുന്നു.

അധ്യാപകരുടെ ജാതീയ അധിക്ഷേപം
പ്രണയം മാത്രമല്ല അധ്യാപകരുടെ അധിക്ഷേപങ്ങളും തന്നെ തളര്‍ത്തിയതായി അദ്ദേഹം പറയുന്നു. സ്കൂളില്‍ പഠിക്കുന്ന കാലത്ത് മെലിഞ്ഞിട്ടായിരുന്നു പൊക്കവും തീരം കുറവായിരുന്നു. നീ ചത്തില്ലേ, അസ്ഥിക്കൂടമായല്ലോ തുടങ്ങിയ പറിച്ചിലുകള്‍ നേരിടേണ്ടി വന്നിരുന്നു. കല്ല്യാണങ്ങള്‍ പോലുള്ള പൊതു ചടങ്ങുകളില്‍ പങ്കെടുക്കുന്നത് തന്നെ ഒഴിവാക്കുകയായിരുന്നു. അധ്യാപകര്‍ പുലര്‍ത്തിയ ജാതീയ വേര്‍തിരിവുകളും വീട്ടിലെ സാമ്പത്തികമില്ലായ്മയുമെല്ലാം കൂടുതല്‍ അപകര്‍ഷതാ ബോധം ഉള്ളില്‍ വളര്‍ത്തുകയായിരുന്നു. ഒന്നിനും കൊള്ളാത്തവരായി എന്നുള്ള അധ്യാപകരുടെ എഴുതി തള്ളല്‍, ഒരു ഉയര്ത്തെഴുന്നേല്പിനു പോലും ത്രാണിയില്ലാത്ത വിധം എന്റെ വ്യക്തിത്വ വികാസത്തെ ഇല്ലാതാക്കുകയായിരുന്നു ശ്രീകാന്ത് പറയുന്നു.

ഇന്നും ആ ടീച്ചറോട് പൊറുക്കാന്‍ സാധിക്കില്ല
ക്ലാസില്‍ ഫസ്റ്റൊന്നുമല്ലെങ്കിലും ഒരു ആവറേജ് വിദ്യാര്‍ത്ഥിയായിരുന്നു ശ്രീകാന്ത്. എന്നാല്‍ മറ്റ് കുട്ടികളെ പോലെ തനിക്ക് പ്രോതസഹനം ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. നല്ല കുട്ടിയാവാനും പഠിക്കാനും എത്ര ശ്രമിച്ചാലും ടീച്ചര്‍മാര്‍ക്ക് താത്പര്യം ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല കിട്ടിയ അവസരങ്ങളിലെല്ലാം അവര്‍ ഒന്നിനും കൊള്ളാത്തവനെന്ന് തന്നെ ഒന്നിനും കൊള്ളാത്തവനെന്ന മുദ്ര കുത്തി തരാന്‍ അവര്‍ പരിശ്രമിച്ച് കൊണ്ടേയിരുന്നു. എന്തിനാണ് ടീച്ചര്‍ക്ക് തന്നോട് വെറുപ്പ് എന്ന് എത്ര ചിന്തിച്ചിട്ടും മനസിലായില്ലായിരുന്നു. പിന്നീടാണഅ തനിക്ക് കാര്യങ്ങള്‍ മനസിലായത് ശ്രീകാന്ത് പറഞ്ഞു. എല്ലാവരെയും ഒരു പോലെ തമ്മിലടിപ്പിച്ച ജാതിയുടെ വിഷയം തന്നെയാണ് അന്ന് ടീച്ചര്‍ക്കുണ്ടായിരുന്നത്. ക്ലാസില്‍ ഹോം വര്‍ക്ക് ചെയ്യാത്തതിന് വഴക്ക് പറയുക മാത്രമല്ല നമ്മുടെ കൂട്ടത്തിലുള്ള ആരെങ്കിലും ഇതുപോലെ ഹോം വര്‍ക്ക് ചെയ്യാതെ വന്നിട്ടുണ്ടോ എന്ന ഒറ്റ ചോദ്യം അതാണ് തന്നെ തളര്‍ത്തി കളഞ്ഞത് ശ്രീകാന്ത് പറയുന്നു. ഇപ്പോഴും ആ ടീച്ചറെ കാണുമ്പോള്‍ ഭയയമാണെന്നും അവരോട്് ഒരിക്കലും പൊറുക്കാന്‍ സാധിക്കില്ലെന്നും ശ്രീകാന്ത് പറയുന്നു. ഒരു ദിവസം കവിത ചൊല്ലി ടീച്ചറെ ഇംപ്രസ് ചെയ്യാമെന്ന് കരുതി വീട്ടിലിരുന്ന് കുത്തിയിരുന്ന കവിത പഠിച്ചു സ്കൂളില്‍ പോയി. പക്ഷെ ഇവനൊക്കെയാണോ പാടാന്‍ വരുന്നതെന്ന ഒറ്റ ചോദ്യത്തില്‍ പഠിച്ചതുപോലും മറന്നുവെന്ന അനുഭവവും അദ്ദേഹം പങ്കുവെക്കുന്നു.

സൗഹൃദം കളിയാക്കാനുള്ള ലൈസന്‍സല്ല
എന്റെ സ്ട്രങ്ത് പോയിന്റുകളെ പരിപോഷിപ്പിക്കാതെ എന്റെ ബലഹീനതകളെ കുറിച്ച് മാത്രം ഓര്‍മ്മിപ്പിച്ച ഇടമായിരുന്നു തന്നെ സംബന്ധിച്ച് തന്റെ സ്കൂള്‍. പല സുഹൃത്തുക്കളും തമാശക്കെന്ന് പറഞ്ഞ് നടത്തിയ കളിയാക്കലുകളും തന്റെ ആത്മവിശ്വാസത്തെ തകര്‍ത്തു തരിപ്പണമാക്കുകയായിരുന്നു. പുഷ് അപ്പ് എടുക്കാന്‍ ശ്രമിക്കുമ്പോള്‍ പോലും കളിയാക്കിയിരുന്ന സുഹൃത്തുക്കളെയാണ് താന്‍ കണ്ടിരുന്നത്. സൗഹൃദമെന്നത് കളിയാക്കാനുള്ള ലൈസന്‍സല്ല തമാശക്ക് പോലും കളിയാക്കുന്നത് ചിലര്‍ക്ക് ഇഷ്ടമായി എന്നും വരില്ല. അത്കൊണ്ട് തന്നെ തമാശക്ക് പോലും താന്‍ ചെയ്യുന്ന വീഡിയോകളില്‍ ബോഡി ഷേമിംഗ് വരാതിരിക്കാന്‍ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു. ആരോഗ്യമില്ലാത്തവനെന്ന പേരും പരിഹാസങ്ങളും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ കുട്ടിക്കാലും അതുകൊണ്ട് തന്നെ വളരെ ദുരിതപൂര്‍ണവുമായിരുന്നു. ഒരിക്കല്‍ തനിക്കിട്ട ഇരട്ടപേര് വിളിക്കാതിരിക്കാന്‍ സുഹൃത്തിന് പൈസ വാഗ്ദാനം പോലും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

അല്പം ആശ്വാസം സുരേഷ് ഗോപി സിനിമകള്‍
സുരേഷ് ഗോപിയുടെ പോലീസ് സിനിമകളായിരുന്നു തനിക്ക് ജീവിതത്തില്‍ അല്പമെങ്കിലും ആശ്വാസം നേടിതന്നിരുന്നത്. അങ്ങനെ പൊലീസ് യൂനിഫോം ഇടാന്‍ വേണ്ടി സ്കൗട്ടില് ചേര്‍ന്നു. ദാരിദ്ര്യം കാരണം യൂണിഫോം കിട്ടാന്‍ വൈകുകയും വീട്ടില്‍ കരഞ്ഞു കാലുപിടിച്ച് കാശ് കിട്ടി യൂണിഫോം തിരുവനന്തപുരത്ത് നിന്ന് വന്നപ്പോഴേക്കും പത്താംക്ലാസ്സിലായി. പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ സ്കൗട്ടില് നിന്ന് പത്താം ക്ലാസ്സുകാരെ മാറ്റിനിര്‍ത്തുകയും ചെയ്തു. അതോടെ ആ സ്വപ്നവും പൂവണിഞ്ഞില്ല. പിന്നീട് റേഷന്‍ കടയില്‍ യൂണിഫോം ഇട്ട് പോയാണ് ഞാന്‍ സന്തോഷം കണ്ടെത്തിയത്. അങ്ങനെ ഒരു പേരും കിട്ടി പുട്ടുറുമീസ്. പിന്നീട് ഐടി പഠനം പൂര്‍ത്തിയാക്കി കടം വാങ്ങി ഗള്‍ഫിലെത്തി. ഗള്‍ഫില്‍ ചെന്ന പലരും മൊബൈല്‍ ഫോണ്‍ വാങ്ങിയപ്പോഴും തനിക്കതിനൊന്നും കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.
Recommended Video

ആത്മവിശ്വാസം വീണ്ടെടുത്തത് തമശയിലൂടെ
എന്നാല്‍ ഗള്‍ഫാണ് ശ്രീകാന്തിനെ മാറ്റി മറിച്ചത്. ഗള്‍ഫില്‍ പോകുമ്പോള്‍ തൂക്കം 50 കിലോയായിരുന്നു തിരിച്ച് വന്നപ്പോള്‍ അത് 90 കിലോയായി. പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം ഐസിയുവില്‍ (ഇന്ത്യന്‍ ചളു യൂനിയന്‍) തമാശകള്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍ കുട്ടിക്കാലത്ത് ചോര്‍ന്നു പോയ ആത്മവിശ്വാസമെല്ലാം തമാശയിലൂടെ വീണ്ടെടുക്കുകയായിരുന്നു. പിന്നീട് തമാശയിലൂടെയാണ് എല്ലാം നേടിയത്. ഇന്ന് മൂന്ന് ലക്ഷത്തോളം യൂട്യൂബ് സബ്സ്ക്രൈബേഴ്സ് ഉണ്ട്. രണ്ടരലക്ഷത്തിലേറെ ഫോളോവേഴ്സ് ഫെയ്സ്ബുക്കിലുമുണ്ട്. ഇപ്പോള്‍ മഞ്ജുവാര്യരും സൗബിനും അഭിനയിക്കുന്ന മഹേഷ് വെട്ടിയാര്‍ സിനിമയില്‍ തരക്കേടില്ലാത്ത റോളും ചെയ്യുന്നുണ്ട്. അഭിനയവും തമാശ വീഡിയോകളും ട്രോളുകളും ഇനിയും തുടര്‍ന്ന് കൊണ്ടേയിരിക്കും.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍












Click it and Unblock the Notifications