ട്വിറ്റര്‍ ഫേസ് ബുക്കുമായി പോരാട്ടത്തിന്, ഇനി വേര്‍ഡ് ലിമിറ്റില്ല, റോക്കിങ്

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ട്വീറ്റുകളില്‍ അക്ഷരങ്ങളുടെ എണ്ണം ഇരട്ടിയാക്കി മൈക്രോ ബ്ലോഗിംഗ് വെബ്സൈറ്റ് ട്വിറ്റര്‍. നേരത്തെ 140 അക്ഷരങ്ങള്‍ മാത്രമായിരുന്നു അനുവദിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ 280 ആക്കിയാണ് ട്വിറ്റര്‍ ഉയര്‍ത്തിയിട്ടുള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ചിന്തകളു​ ആശയങ്ങളും പങ്കുവെയ്ക്കുന്നതിനായി ട്വിറ്ററിനെയാണ് ആശ്രയിക്കുന്നതെങ്കിലും ഉപയോക്താക്കള്‍ക്ക് പലപ്പോവും വെല്ലുവിളിയാവാറുള്ളത് 140 വാക്കുകള്‍ എന്ന ട്വിറ്ററിന്‍റെ നിയന്ത്രണമാണ്. ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ട്വിറ്റര്‍ ഇക്കാര്യം പ്രഖ്യാപിക്കുന്നത്.

മൂന്ന് വയസ്സുകാരിയെ സ്കൂളില്‍ വച്ച് പീഡിപ്പിച്ചു: അറസ്റ്റിലായത് 57 കാരന്‍, കുടുങ്ങിയത് സ്കൂള്‍ സ്ഥാപകന്‍!!

ട്വിറ്ററില്‍ ലഭ്യമായിടുള്ള എല്ലാ ഭാഷകളിലും ഇതോടെ 140 വാക്കുകള്‍ക്ക് പകരം 280 വാക്കുകളില്‍ ട്വീറ്റ് ചെയ്യാന്‍ സാധിക്കും. എന്നാല്‍ ചൈനീസ്, ജാപ്പനീസ്, കൊറിയന്‍ ഭാഷകള്‍ക്ക് ട്വിറ്ററിലെ പുതിയ പരിഷ്കാരം ലഭ്യമാകില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ സെപ്തംബറിലാണ് ട്വിറ്റര്‍ അക്ഷര പരിധി ഉയര്‍ത്തുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്.

കുടുംബത്തിലെ സ്ത്രീകള്‍ എന്നും ഭര്‍ത്താക്കന്മാരെ മാറ്റുമോ?? ബെന്‍സാലിയ്ക്കെതിരെ ബിജെപി നേതാവ്, ഫേസ്ബുക്ക് പോസ്റ്റും!!

twitter-cloud

ഇതിന് പിന്നാലെ ട്വിറ്റര്‍ ഈ സംവിധാനം സെപ്തംബറില്‍ പരീക്ഷണാര്‍ത്ഥം നടപ്പിലാക്കുകയും ചെയ്തിരുന്നു. അക്ഷര പരിധി 280 ആക്കിയതോടെ ഉപയോക്താക്കള്‍ ട്വീറ്റ് എഡിറ്റ് ചെയ്യുന്നതിനായി കുറഞ്ഞ സമയം മാത്രമാണ് ചെലവഴിക്കുന്നതെന്നും മൈക്രോ ബ്ലോഗിംഗ് വെബ്സൈറ്റ് കണ്ടെത്തിയിരുന്നു.

English summary
The microblogging website is updating its 140-character limit for tweets to 280 characters globally as per a post on its official blog.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്