കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിശ്ശബ്ദകാവ്യസപര്യയുടെ മഹാകവി...

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കവിതയുടെ ഈടുവയ്പും പ്രായവും ഒക്കെ കണക്കിലെടുത്ത് ബഹുമാനപുരസ്സരം നല്കുന്ന പദവിയാണ് മഹാകവിയെന്നത്. ആശാനും ഉള്ളൂരിനും എഴുത്തച്ഛനും വള്ളത്തോളിനും ഒക്കെ ലഭിച്ച പദവി.

പക്ഷെ ആധുനികകാലത്ത് മഹാകവിയായ ചുരുക്കം ചിലരില്‍ ഒരാളാണ് മഹാകവി എം.പി.അപ്പന്‍. പ്രായവും കാവ്യത്തിന്റെ വലിപ്പവും ആഴവും പക്വതയും ഒക്കെ നോക്കി കാവ്യവിമര്‍ശകരും കാവ്യാസ്വാദകരും കല്പിച്ചു നല്കിയ പദവി. ആ പദവിയ്ക്ക് ചേര്‍ന്ന വിധം വിവാദങ്ങളുടെ അഴുക്കുചാലുകളിലേക്ക് പോകാതെ, അന്തസ്സോടെ, നിശ്ശബ്ദമായി എട്ട് ദശകത്തോളം മടുപ്പില്ലാതെ കവിതയെ പിന്തുടര്‍ന്ന മഹാമനസ്കനാണ് എം.പി. അപ്പന്‍.

കാല്പനികതയും ആത്മീയസ്പര്‍ശവും ഒത്തുചേരുന്ന അപൂര്‍വ സൗന്ദര്യമാണ് എം.പി. അപ്പന്റെ കവിതകള്‍ ഓരോന്നും. വള്ളത്തോള്‍ പാരമ്പര്യത്തിന്റെ തുടര്‍ച്ച അപ്പന്റെ കവിതയില്‍ കാണാം. പ്രണയം, ദേശീയത, മാനവികതാവാദം തുടങ്ങിയവയാണ് ആ കവിതയുടെ ഭാവതലം രൂപപ്പെടുത്തിയത്.

ആര്‍ഭാടമില്ലാത്ത കാവ്യഭാഷ കാരണം സാധാരണക്കാരും അദ്ദേഹത്തിന്റെ കവിതയോടടുത്തു. ആദ്യകൃതിയായ സുവര്‍ണോദയം 1936 ല്‍ പ്രസിദ്ധീകരിച്ചു.

തിരുവനന്തപുരത്ത് ജ-ഗതിയില്‍ മേടയില്‍ കെ. മാടുവിന്റെയും കൊച്ചാപ്പിയുടെയും മകനായി 1913ല്‍ ജനിച്ചു. പൊന്നപ്പന്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്. പിന്നീട് അത് എം.പി. അപ്പന്‍ എന്നായി. യൂണിവേഴ്സിറ്റി കോളേജില്‍ പഠിച്ചു. ഗണിതശാസ്ത്രത്തില്‍ ഓണേഴ്സും എല്‍.ടി.പരീക്ഷയും പാസ്സായി. മൂത്തകുന്നം, കാഞ്ഞിരംകുളം എന്നിവിടങ്ങളില്‍ അദ്ധ്യാപകനായിരുന്നു. പിന്നീട് ഗവണ്‍മെന്റ് സ്കൂളില്‍ അദ്ധ്യാപകനും ഹെഡ്മാസറ്ററുമായി. ഡി.എ.ഒ ആയി സര്‍വീസില്‍ നിന്നു വിരമിച്ചു (1968). സര്‍വവിജ-്ഞാനകോശ വകുപ്പിലും പ്രവര്‍ത്തിച്ചു.

നാല്പതോളം കൃതികള്‍ അപ്പന്‍ രചിച്ചിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട കൃതികള്‍: സുവര്‍ണോദയം, വെള്ളിനക്ഷത്രം, തരംഗലീല, സൈനിക ഗാനം, ബാലികാരാമം, പനിനീര്‍പ്പൂവും പടവാളും, ലീലാസൗധം, കിളിക്കൊഞ്ചല്‍, സൗന്ദര്യധാര, അമൃതബിന്ദുക്കള്‍, പ്രസാദം, ഉദ്യാനസൂനം. ജ-ീവിതോത്സവം എന്ന പേരില്‍ റുബായിയത്ത് വിവര്‍ത്തനം ചെയ്തു. സ്ത്രീലോകം, വാടാമലരുകള്‍, വജ്രബിന്ദുക്കള്‍, സ്മരണോപഹാരം എന്നിവ ഗദ്യകൃതികള്‍.

ഉദ്യാനസൂനത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1973) മൂലൂര്‍ അവാര്‍ഡ്, ആശാന്‍ പ്രൈസ്, വള്ളത്തോള്‍ അവാര്‍ഡ്, ഹിന്ദി പ്രചാരസഭയില്‍ നിന്നും സാഹിത്യകലാനിധി അവാര്‍ഡ്, ശൂരനാട്ട് കുഞ്ഞന്‍പിള്ള അവാര്‍ഡ് (1998) എന്നിവ ലഭിച്ചു. എഴുത്തച്ഛന്‍ പുരസ്കാരത്തിനും (1998) അര്‍ഹനായി.

നെടുങ്കണ്ടത്തു കോട്ടക്കഴിയത്ത് സുമതിയാണു ഭാര്യ.മക്കള്‍: അയ്യപ്പന്‍( ഇന്ത്യന്‍ ബാങ്ക് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് ഓഫിസര്‍), കല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X