Get Updates
Get notified of breaking news, exclusive insights, and must-see stories!

നിവിനെ എടുത്ത് കുടഞ്ഞ് അഖില്‍ മാരാർ; കലിപൂണ്ട് ആരാധകർ; മാരാർ അത്ര പുണ്യാളല്ല, പിആർ ചെയ്യുകയാണ്

ബിഗ് ബോസ് മലയാളം സീസണ്‍ 7 ഗ്രാന്‍ഡ് ഫിനാലെയോട് അടുത്തുകൊണ്ടിരിക്കെ നെവിനെതിരെ രൂക്ഷവിമർശനം ഉയർത്തി മുന്‍ വിജയി അഖില്‍ മാരാർ. തനിക്ക്
ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്ത മത്സരാർത്ഥിയാണ് നെവിന്‍ എന്നാണ് അഖില്‍ മാരാർ പറയുന്നത്. അതേസമയം തന്നെ അഖിലിന്റെ വാദങ്ങള്‍ ചോദ്യം ചെയ്തുകൊണ്ട് നെവിന്‍ ആരാധകരും മുന്നോട്ട് വന്നിട്ടുണ്ട്. അഖില്‍ മാരാർ പറയുന്നത് ശരിയല്ലെന്നും അദ്ദേഹം മാറ്റൊരുടെയോ പിആർ ഏറ്റെടുത്ത് സംസാരിക്കുകയാണെന്നും അവർ വാദിക്കുന്നു.

എന്നാല്‍ തന്റെ വാദങ്ങള്‍ക്ക് വ്യക്തമായ കാരണങ്ങളും അഖില്‍ മാരാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആരായിരിക്കും ഇത്തവണത്തെ ബിഗ് ബോസ് വിന്നർ എന്നുള്ള കാര്യത്തിൽ മത്സരാർത്ഥികളുടെ പേര് പറഞ്ഞ് പലരും പല ഗ്രൂപ്പുകൾക്കിടയിലും അടി നടക്കുകയാണ്. മറുവശത്ത്പ ലവിധ പ്രശ്നങ്ങൾ ഹൗസിനുള്ളിലും നടക്കുന്നുണ്ട്. മുന്‍പത്തെ സമയം കിട്ടാത്തതുകൊണ്ട് നിരന്തരം ഷോ കാണാറില്ല. എങ്കിലും കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് ഞാന്‍ കണ്ടു. എത്ര അരോചകമായ കണ്ടന്റാണ് നെവിന്‍ കൊടുക്കുന്നത്. ആളുകള്‍ എങ്ങനെയാണ് ഇത് കണ്ടിരിക്കുന്നതെന്ന് എനിക്ക് തോന്നിപ്പോകുന്നു- അഖില്‍ മാരാർ പറയുന്നു.

akhil-nevin

എനിക്ക് ആദ്യം തന്നെ താല്പര്യമില്ലാത്ത ഒരു മത്സരാർഥിയാണ് നിവിന്‍. കാരണം ഒരു മനുഷ്യന് സഹജീവികളോട് സ്നേഹവും കരുണയും ഏതെങ്കിലുമൊക്കെ രീതിയിൽ കരുതലും ഉണ്ടാകണമെന്ന് ചിന്തിക്കുന്ന ഒരാളാണ് ഞാൻ. നമ്മളിപ്പോ വേറൊരാളെ സഹായിച്ചില്ല എന്നാണെങ്കിലും ആരെയും ഉപദ്രവിക്കാതിരിക്കുക എന്ന് പറയുന്ന ഒരു ചിന്ത എനിക്കുണ്ട്. അതുകൊണ്ടു തന്നെ ആകാം എനിക്ക് തുടക്കം മുതലെ നിവിൻ കാണിക്കുന്ന സ്വാർത്ഥത ഇഷ്ടം അല്ല.

ഭക്ഷണത്തോട് കാണിക്കുന്ന ആർത്തി, മറ്റുള്ള ആൾക്കാർക്ക് കൊടുക്കുന്നത് തട്ടിപ്പറിച്ച് അല്ലെങ്കിൽ കട്ട് തിന്ന് സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന ഒരു മാനസികാവസ്ഥയുള്ള ഒരു മത്സരാർഥിയാണ് നിവിൻ. ഈ നിവിൻ എന്തോ വലിയ എന്റർടൈനർ ആണ് എന്നൊക്കെ ചിലർ പറയുന്നത് കേട്ടുണ്ട്. ഞാൻ മനസ്സിലാക്കുന്നിടത്തോളം വിവരക്കേടുകളെ എന്റർടൈൻമെന്റ് ആയിട്ട് ആഘോഷിക്കുകയാണ്.

നിങ്ങള്‍ നാലഞ്ച് സുഹൃത്തുക്കളും കൂടി ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്തേക്ക് പോവുകയാണെന്ന് വെച്ചോളൂ. നിങ്ങൾ ആ സ്ഥലത്ത് ചെല്ലുകയും അവിടെ കുടുങ്ങി പോവുകയും ചെയ്തു. നിങ്ങളുടെ കയ്യിൽ വളരെ കുറച്ചു ഭക്ഷണം മാത്രമേ ഉള്ളൂ. ഒരാഴ്ച് അവിടെ തങ്ങണം. അപ്പോള്‍ നമ്മള്‍ എല്ലാവരേയും പരിഗണിച്ചും കൃത്യമായി വീതം വെച്ചും ഭക്ഷണം കഴിക്കാന്‍ തീരുമാനിക്കും. പക്ഷെ ആ സമയത്ത് ഒരുത്തൻ രാത്രിയിൽ നിങ്ങൾ രണ്ടുപേർക്ക് കിട്ടേണ്ട ഒരു ഭക്ഷണം അടിച്ചു മാറ്റി കഴിച്ചാൽ അവനെ നിങ്ങൾ എപ്രകാരം കാണും.

അതുപോലെ സമൂഹത്തിൽ ഏതെങ്കിലും രീതിയിൽ ആദരവ് അർഹിക്കുന്ന മനുഷ്യരോട് നമ്മൾ സംസാരിക്കുമ്പോൾ നമ്മൾ ഒരു ബഹുമാനമോ ആദരവോ കൊടുക്കാറുണ്ട്. ഇവിടെ പലപ്പോഴും നിവിന്റെ എന്റർടൈന്മെന്റ് എന്ന് പറഞ്ഞു വന്ന കണ്ടന്റുകള്‍ കാണുമ്പോള്‍ അതായത് ലാലേട്ടന്റെ അടുത്ത് സംസാരിക്കുമ്പോള്‍ ആയിക്കൊള്ളട്ടെ ബിഗ് ബോസിനോട് സംസാരിക്കുമ്പോൾ ആയിക്കോട്ടെ വിവരക്കേടുകൾ എഴുന്നള്ളിക്കുന്നതിനെ എന്റർടൈന്മെന്റ് ആയിട്ട് പലപ്പോഴും ആഘോഷിക്കുകയാണ്. പൊട്ടത്തരങ്ങൾ വിളിച്ചു പറയുന്നതിനെയാണ് എന്റർടൈന്മെന്റ് ആയിട്ട് നിങ്ങൾ ആഘോഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

കഴിഞ്ഞ ദിവസത്തെ ക്യാപ്റ്റൻസി ടാസ്ക്കുമായി ബന്ധപ്പെട്ട് അവന്‍ എന്താണ് കാണിച്ചത്. കയർ പിടിച്ചുകൊണ്ട് പോകുന്നതിനിടയിൽ അനുമോളയും സാബുമാനെയുമൊക്കെ നിവിൻ അടുക്കളയിൽ വെച്ച് ബ്ലോക്ക് ചെയ്യുന്ന ഒരു സീൻ ഞാൻ കണ്ടു. സത്യം പറഞ്ഞാൽ എനിക്ക് ആ കണ്ടെന്റിൽ നിവിൻ അവിടെ കിടന്ന് കാണിക്കുന്നത് കണ്ടപ്പോഴത്തേക്കും ഇവന്റെ കഴുത്തിൽ ആ കയർ വലിച്ചു മുറുക്കി വലിച്ചെടുത്ത് വെളിയില്‍ എറിയാന്‍ അകത്ത് ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നി. എന്ത് അരോചകമാണ് അവന്‍ കാണിച്ചത്.

വേറെ മൂന്ന് മത്സരാർത്ഥികൾക്കായിട്ട് കൊടുത്തിരിക്കുന്ന ഒരു ടാസ്കിനകത്ത് കയറിയിട്ടാണ് ഈ ഷോ. അവനെ നോമിനേറ്റ് ചെയ്തു അല്ലെങ്കിൽ ആ നോമിനേഷനിൽ സാബുമാന്‍ വന്നില്ല എന്ന ചില കാരണങ്ങള്‍ വെച്ചുകൊണ്ട് ഇത്തരം നെറികെട്ട രീതിയിലുള്ള പെരുമാറ്റങ്ങൾ ബിഗ് ബോസ് ഹൗസിനുള്ളിൽ പാടില്ല. മറ്റുള്ള മത്സരാർത്ഥികൾ നിരന്തരം പറഞ്ഞിട്ടും അവന്‍ മാറുന്നില്ല. ഇത്തരം മത്സരാർത്ഥികളെ എങ്ങനെ സഹിക്കുന്നു എന്നത് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ലെന്നും അഖില്‍ മാരാർ കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+