കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

26/11: ഗോലി ഇത്തവണയും പിറന്നാളാഘോഷിക്കില്ല

  • By Ajith Babu
Google Oneindia Malayalam News

Goli-Girl born on 26/11 won't celebrate birthday
പിറന്നാള്‍ ആഘോഷങ്ങള്‍ ഒരോ കുഞ്ഞിന്റെയും ജീവിതത്തിലെ ഏറ്റവും നിറമുള്ള സ്വപ്‌നങ്ങളിലൊന്നാണ്. കേക്ക് മുറിയ്ക്കുന്നതും സമ്മാനങ്ങള്‍ കിട്ടുന്നതുമൊാക്കെ അവരുടെ ജീവിതത്തിലെ മധുരതരമായ ഓര്‍മ്മകളായി എന്നുമുണ്ടാവും. എന്നാല്‍ മഹാനഗരത്തിലെ മൂന്ന് വയസ്സുകാരി തേജസ്വനി ചൗഹനെ സംബന്ധിച്ചിടത്തോളം പിറന്നളാഘോഷങ്ങള്‍ അവള്‍ക്കെപ്പോഴും സ്വപ്‌നമായി മാത്രം അവശേഷിയ്ക്കുകയാണ്.

മൂന്ന് വര്‍ഷം മുമ്പ് കടല്‍ കടന്നെത്തിയ ഒരു കൂട്ടം തീവ്രവാദികള്‍ ലക്ഷ്യമിട്ട മുംബൈയിലെ കാമ ആശുപത്രിയിലാണ് ഗോലിയെന്ന ഓമനപ്പേരിലറയപ്പെടുന്ന തേജസ്വിനി പിറന്നത്. ഭീകരതയുടെ നിമിഷങ്ങളിലൂടെ മുംബൈ നഗരവും കാമ ആശുപത്രിയും കടന്നുപോകുമ്പോള്‍ തന്നെയായിരുന്നു ആ കുഞ്ഞിന്റെ പിറവി. 26/11 രാജ്യം ഭീതിയോടെ ഓര്‍ക്കുന്ന ദിനത്തില്‍ ജനിച്ചതു കൊണ്ടുതന്നെ ഗോലിയുടെ പിറന്നാളുകള്‍ക്ക് എന്നും ശോകച്ഛായയാണ്.

ഗോലിയുടെ ജന്മം തന്നെ ഒരു ഭാഗ്യമായി കരുതുന്നവരാണ് കുഞ്ഞിന്റെ മാതാപിതാക്കള്‍. മരണം മുന്നില്‍ക്കണ്ട നിമിഷങ്ങളിലാണ് ആകുഞ്ഞ് പിറന്നുവീണത്. എന്നാല്‍ ദുരന്തദിനത്തിലെത്തുന്ന പിറന്നാള്‍ ആഘോഷിയ്ക്കാന്‍ അവര്‍ ഒരുക്കമല്ല. ഒരുപാടു പേര്‍ പിടഞ്ഞുമരിച്ച ദിനമാണന്ന്. അതുകൊണ്ട് തന്നെ ഞങ്ങള്‍ പിറന്നാള്‍ ആഘോഷിയ്ക്കാറുമില്ല-ഗോലിയുടെ പിതാവ് ഷാമു ചൗഹന്‍ പറയുന്നു.

നവംബര്‍ 26ന് രാത്രിയാണ് ഗോലിയുടെ മാതാവ് വിജുവിനെ പ്രസവത്തിനായി കാമ ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുന്നത്. അതിനിടെ അവിടെയെത്തിയ കസബും കൂട്ടരും ആശുപത്രിയിലെ അഞ്ച് പേരെ കൊലപ്പെടുത്തിയിരുന്നു. അക്രമികളുടെ തോക്കില്‍ നിന്നുള്ള വെടിയൊച്ചകള്‍ താന്‍ കേട്ടിരുന്നുവെന്ന് വിജു പറയുമ്പോള്‍ ആ നിമിഷങ്ങളിലെ ഭീകരത ആര്‍ക്കും ഊഹിയ്ക്കാവുന്നതേയുള്ളൂ. ഇതിനിടെയാണ് ചൗഹന്‍ കുടുംബത്തിന് പുതിയ പ്രതീക്ഷകളുടെ തിരിനാളം നല്‍കി തേജസ്വനി പിറന്നുവീണത്.

കഴിഞ്ഞ വര്‍ഷം പിറന്നാള്‍ ദിനത്തില്‍ ഗോലിയെയും കൂട്ടി മാതാപിതാക്കള്‍ നരിമാന്‍ പോയിന്റിലെത്തി ഭീകരാക്രമണത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു.

മുംബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷികദിനമെത്തുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ഞങ്ങളെ തേടിയെത്തും. ഗോലിയുടെ ചിത്രമെടുക്കാനാണ് അവരുടെ വരവ്. ആ ദിനത്തില്‍ തനിയ്‌ക്കെന്തോ പ്രത്യേകതയുണ്ടെന്ന് അവള്‍ക്കറിയാം. ഭീകരരുടെ വെടിയൊച്ചകള്‍ക്കിടയാണ് ജനിച്ചതെന്ന് അവളോട് പറഞ്ഞിട്ടുണ്ട്. അത് മനസ്സിലാക്കിയാവാണം മറ്റുള്ള കുഞ്ഞുങ്ങളെപ്പോലെ ജന്മദിനമാഘോഷിയ്ക്കാന്‍ അവള്‍ നിര്‍ബന്ധം പിടിയ്ക്കാറില്ല-ഷാമു ചൗഹാന്‍ പറയുന്നു.

ചൗഹാന്‍ ദമ്പതിമാരുടെ ജീവിതത്തിലെ യാദൃശ്ചികതകള്‍ ഇവിടെയും തീരുന്നില്ല. ഇവരുടെ മൂന്നാമത്തെ കുഞ്ഞിന്റെ ജനനവും ഭീകരാക്രമണത്തിന്റെ ആശങ്കകള്‍ക്കിടിയിലായിരുന്നു. 2010 ഫെബ്രുവരി 13ന് രാജ്യത്തെ നടുക്കിയ ജര്‍മ്മന്‍ ബേക്കറി സ്‌ഫോടനത്തിന്റെ തൊട്ടുതലേന്നാണ്. ഷാമു-വിജു ദമ്പതികളുടെ മൂന്നാമത്തെ മകള്‍ ജയശ്രീ പിറന്നത്.

English summary
Goli, born on the night of the 26/11 terror attacks at Cama Hospital, will not celebrate her third birthday as a sign of respect to those who died
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X